സംരഭകത്വ പരിശീലന കേന്ദ്രം സ്ഥാപിക്കും

സംരഭകത്വ പരിശീലന കേന്ദ്രം സ്ഥാപിക്കും

കോഴിക്കോട്: സ്വയം തൊഴില്‍ കണ്ടെത്തുന്നതിനും മറ്റുള്ളവര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനും വിദ്യാര്‍ത്ഥികളെ സഹായിക്കാനായി കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ സംരഭകത്വ പരിശീനലകേന്ദ്രം ആരംഭിക്കുമെന്ന് വൈസ് ചാന്‍സിലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍ പറഞ്ഞു. കാലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷന്റെ സഹകരണത്തോടെ സര്‍വകലാശാല സംഘടിപ്പിച്ച യുവസംരംഭകത്വസംഗമവും ചര്‍ച്ചയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ജോലിക്കായി കാത്തിരിക്കുന്ന അവസ്ഥ മാറണം. നിലവിലെ തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്തുകയോ സ്വയം സംരംഭങ്ങള്‍ ആരംഭിക്കുകയോ ചെയ്യണം. പാഠ്യപദ്ധതി തയ്യാറാക്കുന്നതില്‍ സംരഭകരുടെ അഭിപ്രായംകൂടി പരിഗണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ പ്രോ വൈസ് ചാന്‍സലര്‍ ഡോ. പി മോഹനന്‍ അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് കെ എ വിജയന്‍ മുഖ്യപ്രഭാഷണം നടത്തി.

Comments

comments

Categories: More