ഡാല്‍മിയ ഡിഎസ്പി സിമെന്റ് കേരള വിപണിയില്‍

ഡാല്‍മിയ ഡിഎസ്പി സിമെന്റ് കേരള വിപണിയില്‍

കൊച്ചി: രാജ്യത്തെ മുന്‍നിര സിമെന്റ് കമ്പനിയായ ഡാല്‍മിയ ഭാരത് കേരളത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു.ഇതിന്റെ ഭാഗമായി പ്രീമിയം ഉല്‍പ്പന്നമായ ഡാല്‍മിയ ഡിഎസ്പി സിമെന്റ്കമ്പനി കേരള വിപണിയിലിറക്കി. കേരളത്തിലെ 600ഓളം ഡീലര്‍മാര്‍ വഴി സിമെന്റ് വിപണിയില്‍ ലഭ്യമാകും.

കോണ്‍ക്രീറ്റ് എക്‌സ്‌പേര്‍ട്ട് എന്ന സൂപ്പര്‍ പ്രീമിയം വിഭാഗത്തില്‍ പെടുന്ന ഡാല്‍മിയ ഡിഎസ്പി സിമെന്റ് കോണ്‍ക്രീറ്റ് ഉണങ്ങാന്‍ കുറഞ്ഞ വെള്ളം ആവശ്യമായ ഉന്നത നിലവാരമുള്ളതാണ്. ലോകനിലവാരമുള്ള പ്ലാന്റുകളില്‍ നിര്‍മിച്ച ഉന്നത ഗുണ നിലവാരമുള്ള ഡാല്‍മിയ ഡിഎസ്പി വീട് നിര്‍മാതാക്കള്‍ക്കായി പ്രത്യേകം രൂപ കല്‍പ്പന ചെയ്യ്തതാണെന്ന് കോര്‍പ്പറേറ്റ് ബ്രാന്‍ഡ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഗ്രൂപ്പ് മേധാവി ബി കെ സിംഗ് അറിയിച്ചു.

പുതിയ സിമെന്റ് കേരള വിപണിയിലെത്തുന്നതോടെ, ദക്ഷിണേന്ത്യന്‍ മാര്‍ക്കറ്റില്‍ വിപണി ഓഹരി വര്‍ധിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണെന്ന് സെയില്‍സ് വിഭാഗം മേധാവി കെ സ്വാമിനാഥന്‍ പറഞ്ഞു.

Comments

comments

Categories: Business & Economy