ആധാര്‍ വിവരങ്ങള്‍ പൊലീസിന് കൈമാറിയേക്കും: ഹന്‍സ് രാജ് ആഹിര്‍

ആധാര്‍ വിവരങ്ങള്‍ പൊലീസിന് കൈമാറിയേക്കും: ഹന്‍സ് രാജ് ആഹിര്‍

ഹൈദരാബാദ്: ആധാര്‍ വിവരങ്ങള്‍ പൊലീസിന് കൈമാറാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. കുറ്റകൃത്യങ്ങളില്‍ ആദ്യമായി ഉള്‍പ്പെടുന്നവരുടെ വിവരങ്ങള്‍ കണ്ടെത്താനും മൃതദേഹങ്ങള്‍ തിരിച്ചറിയാനുമാണ് ആധാര്‍ വിവരങ്ങള്‍ പൊലീസിന് കൈമാറാന്‍ കേന്ദ്രം പദ്ധതിയിടുന്നതെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ് രാജ് ആഹിര്‍ പറഞ്ഞു. ഡയറക്ടേഴ്‌സ് ഓഫ് ഫിംഗര്‍ പ്രിന്റ് ബ്യൂറോയുടെ 19 ആം ഓള്‍ ഇന്ത്യ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആധാര്‍ വിവരങ്ങള്‍ പൊലീസുമായി പങ്കുവയ്ക്കുന്നത് സംബന്ധിച്ച് മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒപ്പം ജയില്‍ നിയമത്തില്‍ വരുന്ന ഐഡന്റിഫിക്കേഷന്‍ ഓഫ് പ്രിസനേഴ്‌സ് ആക്ടില്‍ ഭേദഗതി വരുത്തുന്നതിനെ കുറിച്ചും മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്യും.

പൊലീസിന്റെ നടപടികള്‍ക്ക് ആധാര്‍ വിവരങ്ങള്‍ ലഭ്യമാക്കാനുള്ള സാഹചര്യമുണ്ടോയെന്ന നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ(എന്‍സിആര്‍ബി) ഡയറക്ടര്‍ ഐഷ് കുമാറിന്റെ ചോദ്യത്തോട് പ്രതികരിക്കവെയാണ് മന്ത്രി ആധാര്‍ വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ ആലോചിക്കാമെന്ന് അറിയിച്ചത്.

വിരലടയാളം പ്രധാനപ്പെട്ട തെളിവാണ്. ഫോറന്‍സിക് വിദഗ്ധര്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന രേഖയാണ് വിരലടയാളം. ഏതൊരു കുറ്റകൃത്യം തെളിയിക്കാനും കഴിയുന്ന പ്രധാനപ്പെട്ട തെളിവായതിനാല്‍ പൊലീസിന് സാങ്കേതികമായി കുറ്റവാളികളെ കണ്ടെത്താന്‍ സഹായിക്കുന്നു. ആധാര്‍ കാര്‍ഡില്‍ എല്ലാവരുടെയും വിരലടയാളം രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് കൈമാറുന്നത് വഴി കുറ്റകൃത്യവും വളരെ എളുപ്പത്തില്‍ തെളിയിക്കപ്പെടാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. ഈ വിവരം പൊലീസുമായി  പങ്കുവയ്ക്കുന്നതിലൂടെ കുറ്റകൃത്യങ്ങളുടെ തോത് കുറയ്ക്കാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

 

Comments

comments

Categories: FK News, Slider, Top Stories