അറേബ്യ; അതിവേഗം വളരുന്ന വിപണിയില്‍ തദാവുലും

അറേബ്യ; അതിവേഗം വളരുന്ന വിപണിയില്‍ തദാവുലും

ജിദ്ദ: സൗദി അറേബ്യന്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ച് തദാവുലിനെ അതിവേഗം വളരുന്ന വിപണി സൂചികയില്‍ ഉള്‍പ്പെടുത്തി. അമേരിക്ക ആസ്ഥാനമായ മോര്‍ഗന്‍ സ്റ്റാന്‍ലി കാപിറ്റല്‍ ഇന്റര്‍നാഷനലിന്റെ (എം.എസ്.സി.ഐ) എമര്‍ജിങ് മാര്‍ക്കറ്റ് ഇന്‍ഡക്‌സിലാണ് വ്യാഴം പുലര്‍ച്ചെയോടെ തദാവുലിന് പ്രവേശനം നല്‍കിയത്.

മധ്യപൂര്‍വേഷ്യയിലെ മുന്‍നിര ഓഹരി വിപണിയെന്ന നിലയിലേക്കുള്ള സൗദി സ്‌റ്റോക് എക്‌സ്‌ചേഞ്ചിന്റെ വളര്‍ച്ചക്ക് ആക്കംകൂട്ടുന്നതാണ് ഈ നടപടി. ഇതുവഴി കുറഞ്ഞത് 40 ശതകോടി ഡോളറിന്റെ അധിക വിദേശനിക്ഷേപം സൗദി വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സൗദി കാപിറ്റല്‍ മാര്‍ക്കറ്റിന്റെ ചരിത്രത്തിലെ നിര്‍ണായക നാഴികക്കല്ലാണിതെന്ന് ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ ജദ് ആന്‍ പ്രതികരിച്ചു. ആഭ്യന്തര, വിദേശ നിക്ഷേപക വിശ്വാസം ആര്‍ജിക്കുന്നതിന്റെ ഭാഗമായി നിയമാടിസ്ഥാനത്തിലുള്ള കാപിറ്റല്‍ മാര്‍ക്കറ്റ് കെട്ടിപ്പടുക്കുന്നതിന് ശ്രമം തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൗദി അരാംകോയുടെ പ്രഥമ ഓഹരി വില്‍പന സൗദി എക്‌സ്‌ചേഞ്ചില്‍ നടത്തുന്നതിനുള്ള വഴി തുറന്നിരിക്കുകയാണ്.

Comments

comments

Categories: Arabia, Business & Economy
Tags: Arabia