ഇന്ത്യയില്‍ ടെക് വിപ്ലവത്തിന് വഴിയൊരുക്കി ആമസോണ്‍ ക്ലൗഡ്

ഇന്ത്യയില്‍ ടെക് വിപ്ലവത്തിന് വഴിയൊരുക്കി ആമസോണ്‍ ക്ലൗഡ്

 

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ മികച്ച സാങ്കേതിക വിദഗ്ധരുടെയും സോഫ്റ്റ്‌വെയര്‍ മേഖലയിലെ പ്രാവീണ്യം ഉള്ളവരെയും വാര്‍ത്തെടുക്കുന്നതില്‍ വര്‍ഷങ്ങളായി പ്രധാന പങ്കുവഹിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇപ്പോള്‍ കമ്പ്യൂട്ടര്‍ ക്ലൗഡിങ് വഴി അടുത്ത തലമുറയില്‍പ്പെട്ട വിദഗ്ധരുടെ ശേഷിയാണ് ഇന്ത്യ പരിപോഷിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഡാറ്റ സയന്റിസ്റ്റുകള്‍, മൊബൈല്‍ ഡവലപ്പര്‍മാര്‍, എഐ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ എന്നിവരും വരും തലമുറയില്‍പ്പെടുന്നു.

ആമസോണ്‍ ക്ലൗഡ് ഗ്രൂപ്പായ ആമസോണ്‍ വെബ് സര്‍വീസസ്(എ ഡ്ബ്ല്യു എസ്) കഴിവുള്ള യുവാക്കള്‍ക്കായി വഴിയൊരുക്കുകയാണ്. ക്ലൗഡ് പ്ലാറ്റ്‌ഫോം വഴി സാങ്കേതികവിദ്യ പരിശീലിക്കുന്നതിനായി യുവാക്കള്‍ക്ക് ക്ലൗഡ് പ്രോഗ്രാമുകള്‍ സംഘടിപ്പിക്കും. ആഗോളതലത്തില്‍ നിരവധി സംരംഭകരിലേക്കും സ്റ്റാര്‍ട്ടപ്പ് കമ്പനികളിലേക്കും ക്ലൗഡ് പ്ലാറ്റ്‌ഫോം ലഭ്യമായിട്ടുണ്ട്.

ഇത് ഇന്ത്യയിലെ ആയിരക്കണക്കിന് വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ക്ലൗഡ് പ്ലാറ്റ്‌ഫോമിനെ കുറിച്ച് പഠിക്കാനുള്ള സുവര്‍ണാവസരമാണ്. ക്ലൗഡ് കമ്പ്യൂട്ടിങ്ങിലുള്ള അവരുടെ കഴിവുകള്‍ മികച്ചതാക്കാന്‍ എഡബ്ല്യുഎസ് എഡ്യുക്കേറ്റ് എന്ന പരിപാടി അമസോണ്‍ വെബ്‌സര്‍വീസസ് സംഘടിപ്പിക്കുന്നുണ്ട്. പരിശീലനം ലഭിച്ചുകഴിഞ്ഞാല്‍ അവരുടെ കരിയര്‍ ആരംഭിച്ചാലും ഇന്നൊവേഷനില്‍ അവര്‍ക്ക് പ്രയാസമൊന്നും ഉണ്ടാകില്ലെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

ഓരോ വ്യക്തിയും വ്യത്യസ്തങ്ങളായ ചിന്തയും ആശയങ്ങളുമുള്ളവരാണ്. സാങ്കേതികവിദ്യയിലുള്ള പൂര്‍ണമായ അറിവാണ് ആമസോണ്‍ വെബ് സര്‍വീസസ് നല്‍കുന്നത്. ഇത് അവരുടെ സംരംഭങ്ങളുടെ വളര്‍ച്ചയ്ക്ക് സഹായകമാകുന്ന രീതിയിലായിരിക്കുമെന്ന് എഡബ്ല്യുഎസിന്റെ എഡ്യുക്കേഷന്‍, റിസര്‍ച്ച് ആന്‍ഡ് നോണ്‍-പ്രോഫിറ്റ്‌സ് ഫോര്‍ എപിഎസി റീജിയണല്‍ ഹെഡ് വിന്‍സെന്റ് ക്വാ പറയുന്നു.

സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ വളര്‍ച്ചയ്ക്കാണ് ഇന്ത്യ ഇന്ന് സാക്ഷ്യം വഹിക്കുന്നത്. കമ്പനികളിലേക്ക് ഡാറ്റ സയന്റിസ്റ്റുമാരുടെ സേവനം അത്യാവശ്യമാണ്. നിതി ആയോഗിന്റെ നാഷണല്‍ സ്‌ട്രോറ്റജി ഫോര്‍ എഐ എന്ന റിപ്പോര്‍ട്ട് പ്രകാരം 2020 ആകുമ്പോഴേക്കും 200,000 ഡാറ്റ അനലിറ്റിക്‌സ് പ്രൊഫഷണല്‍മാരുടെ ഡിമാന്‍ഡ്-സപ്ലെ ഗ്യാപ് ഉണ്ടാകും. ക്ലൗഡ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നവരായി വിദ്യാര്‍ത്ഥികളെ മാറ്റിയെടുക്കേണ്ടത് ഇന്നത്തെ ഡിജിറ്റല്‍ യുഗത്തില്‍ വളരെ അത്യാവശ്യമാണെന്നും ക്വാ കൂട്ടിച്ചേര്‍ത്തു.

ലാളിത്യവും രൂപഘടനയും കൊണ്ട് ചെറുകിട സംരംഭങ്ങള്‍ക്കിടയില്‍പ്പോലും ആമസോണ്‍ വെബ് സര്‍വീസ് പ്രശസ്തമാണ്.

Comments

comments

Tags: Amazon cloud