ഹോസ്പിറ്റല്‍ ബില്ലുകള്‍ ഇനി മാസത്തവണകളായി അടയ്ക്കാം; പദ്ധതിയുമായി സ്റ്റാര്‍കെയര്‍

ഹോസ്പിറ്റല്‍ ബില്ലുകള്‍ ഇനി മാസത്തവണകളായി അടയ്ക്കാം; പദ്ധതിയുമായി സ്റ്റാര്‍കെയര്‍

കോഴിക്കോട്: സ്റ്റാര്‍കെയര്‍ ഹോസ്പിറ്റല്‍ ആദ്യമായി രോഗികള്‍ക്കും ആശ്രിതര്‍ക്കും ഏറെ ആശ്വാസം നല്‍കുന്ന ഒരു നൂതന പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നു. പുതുമയുള്ള കാര്യങ്ങള്‍ അവതരിപ്പിക്കുന്നതില്‍ എന്നും മുന്‍പന്തിയിലാണ് സ്റ്റാര്‍കെയര്‍. സ്‌കീം സീറോ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി ഒരു മള്‍ട്ടിസ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ആദ്യമായാണ് കേരളത്തില്‍ അവതരിപ്പിക്കുന്നത്.

അപ്രതീക്ഷിതമായി ഉണ്ടാവുന്ന ആശുപത്രി ചെലവുകള്‍ ജനങ്ങളിലുണ്ടാക്കുന്ന പരിഭ്രാന്തിയും സാമ്പത്തിക പ്രായാസങ്ങളും പരിഹരിക്കുകയെന്നതാണ് ഈ സ്‌കീമിന്റെ ഉദ്ദേശ ലക്ഷ്യം. സ്‌കീം സീറോ പദ്ധതിപ്രകാരം, ആകെയുള്ള ആശുപത്രി ബില്ല് മാസത്തവണകളായി തീര്‍ത്തും പലിശ രഹിതമായി അടക്കാം. ഈ സംരംഭത്തില്‍ സ്റ്റാര്‍കെയറിനോടൊപ്പം പങ്കാളികളാകുന്നത് പ്രശസ്ത ധനകാര്യ സ്ഥാപനമായ ബജാജ് ഫിന്‍സെര്‍വ് ആണ്. 8000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെയുള്ള ആശുപത്രി ബില്ലുകള്‍ ഈ പദ്ധതി പരിധിയില്‍ ഉള്‍പ്പെടും. വളരെ ലളിതമായ നടപടിക്രമങ്ങളിലൂടെ സ്‌കീം സീറോയുടെ ഉപഭോക്താക്കളാവാം.

ഇന്‍ഷുറന്‍സ് പരിരക്ഷ പൊതുവെ കുറവുള്ള നമ്മുടെ നാട്ടില്‍ ജനങ്ങളുടെ ബുദ്ധിമുട്ട് കുറയ്ക്കുവാനുള്ള ഒരു ഫലമായാണ് ഈ പദ്ധതി. എല്ലാ തരത്തിലുള്ള ആശുപത്രി ചെലവുകള്‍ക്ക് വേണ്ടിയും ഈ പദ്ധതി ഉപയോഗിക്കാമെങ്കിലും അടിയന്തര ശസ്ത്രക്രിയകള്‍, കാര്‍ഡിയാക് ആന്‍ജിയോപ്ലാസ്റ്റി, വാഹനാപകടങ്ങള്‍ എന്നിവയ്ക്കാണ് ഇത് കൂടുതല്‍ ഉപകാരപ്രദമാകുകയെന്ന് സ്റ്റാര്‍കെയര്‍ ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. അബ്ദുള്ള ചെറയക്കാട്ട് പത്രസമ്മേളനത്തില്‍ പറഞ്ഞു.

സ്റ്റാര്‍കെയര്‍ ഹോസ്പിറ്റല്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ദീപക് സേവ്യര്‍, ബജാജ് ഫിന്‍സെര്‍വ ്‌ഡെപ്യൂട്ടി റീജിണല്‍ സെയില്‍സ് മാനേജര്‍ എസ്. ബാലാജി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

 

 

 

 

 

 

 

Comments

comments

Categories: FK News, Health

Related Articles