കള്ളപ്പണം വെളുപ്പിക്കല്‍: വിജയ് മല്യയ്‌ക്കെതിരെ വീണ്ടും അറസ്റ്റ് വാറണ്ട്

കള്ളപ്പണം വെളുപ്പിക്കല്‍: വിജയ് മല്യയ്‌ക്കെതിരെ വീണ്ടും അറസ്റ്റ് വാറണ്ട്

മുംബൈ: ഇന്ത്യന്‍ ബാങ്കുകളില്‍ നിന്നും കോടികളുടെ വായ്പയെടുത്ത് മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യയ്‌ക്കെതിരെ വീണ്ടും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തെ 6000 കോടി രൂപ കബളിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ് വാറണ്ട്.

പ്രത്യേക ജഡ്ജി എം എസ് അസ്മിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചാര്‍ജ് ഷീറ്റിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. മല്യയുടെ ഉടമസ്ഥതയിലുള്ള കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിനും യുണൈറ്റഡ് ബ്രിവറീസ് ലിമിറ്റഡിനും കോടതി നോട്ടീസ് അയച്ചു. കേസ് ജൂലൈ 30 ന് പരിഗണിക്കാനായി മാറ്റി.

കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിനായി ഐഡിബി ബാങ്കില്‍ നിന്നെടുത്ത 900 കോടിയുടെ വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്നാണ് മല്യയ്‌ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം ആദ്യ കുറ്റുത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

 

Comments

comments

Categories: FK News