സൗന്ദര്യമന്ത്രം ഒളിപ്പിച്ച എലിസബത്ത്

സൗന്ദര്യമന്ത്രം ഒളിപ്പിച്ച എലിസബത്ത്

മലയാളി സ്ത്രീകളുടെ സൗന്ദര്യ സംരക്ഷണം ‘കുട്ടിക്കൂറ’ പൗഡറില്‍ മാത്രമായി ഒതുങ്ങി നിന്ന 1970 കാലഘട്ടത്തില്‍, അമേരിക്കയില്‍ നിന്നും കോസ്മറ്റോളജി പഠിച്ചെത്തി, മലയാളിയുടെ ക്ളീഷേ സൗന്ദര്യ സങ്കല്‍പങ്ങളെ മാറ്റിമറിച്ചത്തിലൂടെ എലിസബത്ത് ചാക്കോ കേരളത്തിന്റെ ബിസിനസ് ഭൂപത്തില്‍ക്കൂടി ഇടം പിടിക്കുകയായിരുന്നു. കല്‍പന ഇന്റര്‍നാഷണല്‍ സലൂണ്‍ ആന്‍ഡ് സ്പാ എന്ന പേരില്‍ ബ്യൂട്ടിപാര്‍ലര്‍ സംസ്‌കാരത്തിന് കേരളത്തില്‍ തുടക്കം കുറിച്ച എലിസബത്ത് ചാക്കോ ഇന്ന് ഇന്ത്യയിലെ അറിയപ്പെടുന്ന ഒരു സംരംഭക കൂടിയാണ്. കല്‍പനയിലൂടെ കഴിഞ്ഞ 36 വര്‍ഷമായി എലിസബത്ത് ചാക്കോ സൗന്ദര്യത്തിന്റെ കാവലാളായി നിലകൊള്ളുന്നു

സുന്ദരികളുടെയും സുന്ദരന്മാരുടെയും നാടായി കൊച്ചി മാറിയിട്ട് കാലങ്ങള്‍ ഏറെയായി. ഫാഷന്‍ വീക്കുകളും സൗന്ദര്യ മത്സരങ്ങളുമായി കൊച്ചി തിരക്കില്‍ നിന്നും തിരക്കിലേക്ക് ചുവടു വയ്ക്കുമ്പോള്‍, സൗന്ദര്യ സംരക്ഷണം എന്ന വലിയ പാഠം കൊച്ചിയെ പഠിപ്പിച്ചവരെ മറക്കാനാവില്ല. ഇപ്പോള്‍ സൗന്ദര്യസംരക്ഷണത്തിന് പ്രാധാന്യം കൊടുക്കുന്ന ഒരു തലമുറ നമുക്കുണ്ട് എങ്കില്‍, നാടൊട്ടുക്കും ബ്യൂട്ടി പാര്‍ലറുകള്‍ തുടങ്ങി കൂടുതല്‍ വനിതകള്‍ സംരംഭകരായിട്ടുണ്ട് എങ്കില്‍ അതിനെല്ലാം പ്രത്യക്ഷത്തിലും പരോക്ഷത്തിലും കാരണക്കാരിയായ വനിതയാണ് എലിസബത്ത് ചാക്കോ. 1979 ല്‍ കൊച്ചി കലൂരില്‍ തുടക്കമിട്ട കല്‍പന ബ്യൂട്ടി പാര്‍ലറിലൂടെ സൗന്ദര്യ സംരക്ഷണ രംഗത്തും ബിസിനസ് രംഗത്തും പുതിയൊരു സംസ്‌കാരത്തിനാണ് എലിസബത്ത് ചാക്കോ തുടക്കമിട്ടത്. കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ കൊച്ചിയിലെ ആദ്യത്തെ ബ്യൂട്ടി പാര്‍ലര്‍ ആണ് കല്‍പന ഇന്റര്‍നാഷണല്‍ സലൂണ്‍ ആന്‍ഡ് സ്പാ.

എലിസബത്ത് ചാക്കോയുടെ ജനനവും വളര്‍ച്ചയും എല്ലാം ഡല്‍ഹി നഗരത്തിന്റെ ചൂടും ചൂരും അറിഞ്ഞുകൊണ്ടായിരുന്നു. രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ മസൂറിയിലെ ഓക് ഗ്രോവ് സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. സ്‌കൂള്‍ വിദ്യാഭ്യാസത്തെ തുടര്‍ന്ന്, ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇക്കണോമിക്‌സില്‍ ബിരുദം നേടി. കോളെജ് പഠന കാലഘട്ടത്തിലാണ് എലിസബത്തിന്റെ ശ്രദ്ധ സൗന്ദര്യ സംരക്ഷണത്തിന്റെ ലോകത്തേക്ക് എത്തുന്നത്. എന്നും പുതിയ പുതിയ പരീക്ഷണങ്ങള്‍ സൗന്ദര്യ സംരക്ഷണത്തില്‍ നടത്തിയിരുന്ന എലിസബത്ത് മാറുന്ന ഫാഷനുകള്‍ക്ക് അനുസൃതമായി ഹെയര്‍സ്‌റ്റൈല്‍ ഒരുക്കുന്നതിലും ശ്രദ്ധിച്ചിരുന്നു. പയ്യെ പയ്യെ താന്‍ പഠിച്ച വിഷയത്തേക്കാള്‍ ഏറെ പാഷന്‍ തനിക്ക് സൗന്ദര്യ സംരക്ഷണം എന്ന വിഭാഗത്തില്‍ ഉണ്ട് എന്ന് എലിസബത്ത് മനസിലാക്കി.

എലിസബത്ത് ചാക്കോയുടെ ജനനവും വളര്‍ച്ചയും എല്ലാം ഡല്‍ഹി നഗരത്തിന്റെ ചൂടും ചൂരും അറിഞ്ഞുകൊണ്ടായിരുന്നു. രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ മസൂറിയിലെ ഓക് ഗ്രോവ് സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. സ്‌കൂള്‍ വിദ്യാഭ്യാസത്തെ തുടര്‍ന്ന്, ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇക്കണോമിക്‌സില്‍ ബിരുദം നേടി. കോളെജ് പഠന കാലഘട്ടത്തിലാണ് എലിസബത്തിന്റെ ശ്രദ്ധ സൗന്ദര്യ സംരക്ഷണത്തിന്റെ ലോകത്തേക്ക് എത്തുന്നത്

അങ്ങനെ ബിരുദ പഠനത്തിന് ശേഷം എയര്‍മാര്‍ഷല്‍ ചാറ്റര്‍ജിയുടെ ഭാര്യ സ്‌നേഹ ചാറ്റര്‍ജിക്കു കീഴില്‍ രണ്ടു വര്‍ഷം ബ്യൂട്ടി കള്‍ച്ചര്‍ ആന്‍ഡ് കോസ്മറ്റോളജി കോഴ്‌സ് പഠിച്ചു. താന്‍ ചെയ്യുന്ന പ്രവൃത്തിയില്‍ പ്രൊഫഷണലിസം വേണം എന്ന നിര്‍ബന്ധം ഉണ്ടായിരുന്നതിനാലാണ് എലിസബത്ത് ശാസ്ത്രീയമായി തന്നെ സൗന്ദര്യ സംരക്ഷണം പഠിക്കാന്‍ ആരംഭിച്ചത്. പഠനശേഷം 1973 ല്‍ സ്‌നേഹ ചാറ്റര്‍ജിയുടെ മകള്‍ അനിത ചാറ്റര്‍ജിയുമായി ചേര്‍ന്ന് 1973ല്‍ കൊണാട്ട് സര്‍ക്കിളില്‍ ബ്യൂട്ടി സലൂണ്‍ ആരംഭിച്ചു. വളരെ മികച്ച ജനപിന്തുണയാണ് ആ സ്ഥാപനത്തിന് ലഭിച്ചത്. മികച്ച രീതിയില്‍ സലൂണ്‍ മുന്നോട്ട് പോകുന്ന വേളയിലാണ് എലിസബത്ത് വിവാഹിതയായി ചെന്നൈ നഗരത്തില്‍ എത്തുന്നത്. എവിടെ പോയാലും തന്റെ പാഷന്‍ ഒരിക്കലും താന്‍ കൈവിടില്ല എന്ന് എലിസബത്ത് ഉറപ്പിച്ചിരുന്നു.

വിവാഹത്തിന് മുമ്പ് തന്നെ അമേരിക്കയില്‍ പോയി ഇലകട്രോളിസിസും കോസ്മറ്റോളജിയും മെഡിസിനില്‍ സ്‌കിന്‍ സ്‌പെഷലൈസേഷനും പഠിച്ചിരുന്ന എലിസബത്ത് രണ്ടാമതൊന്ന് ആലോചിക്കാന്‍ നില്‍ക്കാതെ ചെന്നൈ നഗരത്തില്‍ ഒരു ബ്യൂട്ടി പാര്‍ലര്‍ ആരംഭിച്ചു.ചെന്നൈയിലെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ഒന്നായ അംബാസിഡര്‍ പല്ലവയിലാണ് എലിസബത്ത്, കല്‍പന ബ്യൂട്ടിപാര്‍ലര്‍ ആരംഭിച്ചത് തൊട്ടതെല്ലാം പൊ
ന്നാക്കുന്ന ചരിത്രം ഉള്ള എലിസബത്തിന്റെ ചെന്നൈയിലെ പാര്‍ലര്‍ കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് വളര്‍ന്നത്.സിനിമാ രംഗത്തുനിന്നും, മറ്റ് ഉന്നത മേഖലയില്‍ നിന്നും ഉള്ളവരായിരുന്നു കല്‍പനയിലെ അന്നത്തെ ഉപഭോക്താക്കള്‍. പിന്നീട് ഊട്ടിയിലും മൈസൂരും പാര്‍ലറുകള്‍ ആരംഭിച്ചു.പാര്‍ലര്‍ പ്രശസ്തിയുടെ നിറവില്‍ നില്‍ക്കുമ്പോഴാണ് എലിസബത്ത് കേരളത്തിലേക്ക് ചേക്കേറിയ എലിസബത്ത് ചാക്കോയുടെ സംരംഭകത്വത്തിലെ ഭാവി യഥാര്‍ത്ഥത്തില്‍ തുടങ്ങാന്‍ ഇരിക്കുന്നേ ഉണ്ടായിരുന്നുള്ളൂ.

കേരളം എന്ന പുതിയ തട്ടകം

1979 ലാണ് എലിസബത്ത് ചാക്കോ കേരളത്തിലേക്ക് എത്തുന്നത്. മലയാളിയായിരുന്നു എങ്കിലും ജനനവും പഠനവും യൗവനവും എല്ലാംതന്നെ മറ്റ് ഇന്ത്യന്‍ നഗരങ്ങളിലായിരുന്ന എലിസബത്ത് ഒരിക്കലും തന്റെ പാഷനെ കരിയര്‍ ആക്കുന്നതില്‍ കേരളത്തിന്റെ സാധ്യതകളെ കുറിച്ച് ചിന്തിച്ചിരുന്നില്ല. ഒടുവില്‍ കേരളത്തില്‍ എത്തിയപ്പോഴാണ് തന്റെ വളര്‍ച്ചയ്ക്ക് അനുകൂലമായ എല്ലാവിധ സാഹചര്യങ്ങളും കേരളത്തില്‍ ഉണ്ടെന്ന് അവര്‍ക്ക് മനസിലായത്. സൗന്ദര്യ സംരക്ഷണത്തിന് വലിയ പ്രാധാന്യം ഒന്നും നല്‍കുന്നവരായിരുന്നില്ല കേരളത്തില്‍ അന്നുണ്ടായിരുന്ന സ്ത്രീകള്‍. ബ്യൂട്ടിക്രീമുകളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന അവരുടെ സൗന്ദര്യ സംരക്ഷണ സങ്കല്‍പ്പങ്ങള്‍ക്ക് പുതിയ മാനം നല്‍കുകയായിരുന്നു എലിസബത്ത്.

എന്നാല്‍ കേരളത്തില്‍ ഒരു ബ്യൂട്ടി പാര്‍ലര്‍ തുടങ്ങിയാല്‍ വിജയിക്കുമോ എന്നുള്ള സംശയം ബന്ധുക്കളും സുഹൃത്തുക്കളും പലപ്പോഴും പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അത്തരം സംശയങ്ങളെ എലിസബത്ത് തന്റെ ആത്മവിശ്വാസം കൊണ്ട് നിഷ്പ്രഭമാക്കി എന്നതാണ് വാസ്തവം. പാര്‍ലര്‍ തുടങ്ങുന്നതിനായി കലൂര്‍ എന്ന സ്ഥലം തെരഞ്ഞെടുക്കുമ്പോള്‍ എലിസബത്തിന് അറിയാമായിരുന്നു താന്‍ എല്ലാം ഒന്നില്‍ നിന്നും തുടങ്ങണം എന്നും ഭാരിച്ച ഒരു ഉത്തരവാദിത്വമാണ് താന്‍ സ്വമേധയാ ഏറ്റെടുത്തിരിക്കുന്നത് എന്നും. ഇതിന് രണ്ടു കാരണങ്ങളാണ് ഉണ്ടായിരുന്നത്. ആദ്യത്തേത്ത്, സൗന്ദര്യ സംരക്ഷണത്തിന് ഒട്ടും പ്രാധാന്യം നല്‍കാത്ത ഒരു സമൂഹത്തെ അതിന്റെ പ്രാധാന്യത്തെ പറ്റിയും വിവിധ വശങ്ങളെ പറ്റിയും പറഞ്ഞു മനസിലാക്കുക. രണ്ടാമത്തേത്, ബ്യൂട്ടി പാര്‍ലറില്‍ ജോലിക്കായി കഴിവുള്ള ആളുകളെ കണ്ടെത്തി പരിശീലനം നല്‍കുക. ഈ രണ്ടു കാര്യങ്ങളും ഒന്നിനൊന്ന് ബുദ്ധിമുട്ടേറിയതായിരുന്നു. എന്നിരുന്നാലും തന്റെ ഇച്ഛാശക്തി കൈമുതലാക്കി എലിസബത്ത് തന്റെ സംരംഭത്തിന് കലൂരില്‍ തുടക്കം കുറിച്ചു.

ഏറെ അന്വേഷണത്തിന് ശേഷം കഴിവുള്ള വ്യക്തികളെ കണ്ടെത്തി എലിസബത്ത് തന്നെ നേരിട്ട് സൗന്ദര്യ സംരക്ഷണത്തില്‍ പരിശീലനം നല്‍കി. അന്ന് താന്‍ പരിശീലിപ്പിച്ചെടുത്ത നാലുപേരും ഇന്ന് കൊച്ചിയിലെ മികച്ച ബ്യൂട്ടിപാര്‍ലറുകളുടെ ഉടമകളാണ് എന്ന് കല്‍പന ബ്യൂട്ടി പാര്‍ലറുകളുടെ സിഇഒ ആയിട്ടുള്ള എലിസബത്ത് ചാക്കോ അഭിമാനത്തോടെ പറയുന്നു. പെഡിക്യൂര്‍, മാനിക്യൂര്‍ തുടങ്ങിയ അടിസ്ഥാനപരമായ പല സൗന്ദര്യ സംരക്ഷണ വസ്തുതകളെപ്പറ്റിയും കേരളത്തിലെ ജനത മനസിലാക്കുന്നത് കല്‍പന ബ്യൂട്ടി പാര്‍ലര്‍ പ്രവര്‍ത്തനം ആരംഭിച്ചതിന് ശേഷമാണ്. വിവാഹങ്ങള്‍ക്ക് വധുവിനെ ബ്യൂട്ടി പാര്‍ലറില്‍ അണിയിച്ചൊരുക്കുക എന്ന രീതിക്ക് തുടക്കമിട്ടത് എലിസബത്ത് ആണ്. കല്‍പനയിലൂടെ തുടങ്ങി വച്ച ആ സംസ്‌കാരം ഇപ്പോഴും തുടര്‍ന്ന് വരുന്നു. സമ്പൂര്‍ണ്ണ വിവാഹ പാക്കേജ് വധുവിന്റെ മേക്കപ്പ് മുതല്‍ ഡ്രസിങ് വരെയും ബൊക്കെ, കാര്‍ ഡെക്കറേഷന്‍ എന്നിവയും ഉള്‍പ്പെടെ എന്ന സങ്കല്‍പത്തിന് തുടക്കമിട്ടത് എലിസബത്ത് തന്നെയാണ്.

കൊച്ചിയില്‍ മനോരമ ജംഗ്ഷന്‍, പനമ്പിള്ളി നഗര്‍, ഇടപ്പള്ളി, മറൈന്‍ ഡ്രൈവ് എന്നിവിടങ്ങളി ലും കല്‍പന ഇന്റര്‍നാഷണല്‍ ബ്യൂട്ടി പാര്‍ലറിന് ശാഖകളുണ്ട്. കേരളത്തിലെ ഏറ്റവും വലിയ ബ്യൂട്ടി പാര്‍ലര്‍ എന്ന നിലയ്ക്കാണ് കൊച്ചി മറൈന്‍ ഡ്രൈവിലെ പാര്‍ലര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. മാനിക്യൂര്‍, പെഡിക്യൂര്‍, വാക്‌സിംഗ്, ഫേഷ്യല്‍സ് എന്നിവയ്ക്കായി നിങ്ങള്‍ സന്ദര്‍ശിക്കുന്ന ഒരു ശരാശരി ബ്യൂട്ടീപാര്‍ലറിനപ്പുറമാണ് കല്‍പന. ഇലക്ട്രോളിസിസ്, അഡ്വാന്‍സ്ഡ് പിംപിള്‍ ട്രീറ്റ്‌മെന്റ്, ബ്ലാക് ഹെഡ്‌വാര്‍ട്ട് റിമൂവല്‍ തുടങ്ങി ഒട്ടേറെ നവീനമായ രീതികള്‍ ആദ്യമായി കേരളത്തിന് പരിചയപ്പെടുത്തിയ കല്‍പന നൂറുകണക്കിന് ആളുകള്‍ക്ക് തൊഴില്‍ നല്‍കിവരുന്നു.

സംതൃപതരായ ഉപഭോക്താക്കളാകണം ആദ്യ ലക്ഷ്യം

സൗന്ദര്യം എന്നത് ഒരു വ്യക്തിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന ഘടകമാണ്. അതിനാല്‍ സൗന്ദര്യം വര്‍ധിപ്പിക്കുന്നവര്‍ ഒരു വ്യക്തിയുടെ ആത്മവിശ്വാസം കൂടിയാണ് വര്‍ധിപ്പിക്കുന്നത്. ഈ വിശ്വാസമാണ് ഉപഭോക്താക്കളുടെ സംതൃപ്തിയെ സ്ഥാപനത്തിന്റെ ആദ്യലക്ഷ്യങ്ങളില്‍ ഒന്നാക്കി മാറ്റാന്‍ എലിസബത്തിനെ പ്രേരിപ്പിച്ചത്. ഈ ലക്ഷ്യം മുന്‍നിര്‍ത്തി കൊല്‍ക്കത്ത, ഡാര്‍ജിലിംഗ് എന്നിവിടങ്ങളില്‍ നിന്നുള്ള ഹെയര്‍ സ്‌റ്റൈലിസ്റ്റുകളെ കേരളത്തിലെത്തിച്ചിരിക്കുന്നു എലിസബത്ത്. കൂടാതെ ചൈന, ജപ്പാന്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്നുള്ള കഴിവുറ്റ പ്രൊഫഷനലുകളെയും കല്‍പനയുടെ ഭാഗമാക്കി മാറ്റിയിട്ടുണ്ട് ഈ സംരംഭക. ബ്യൂട്ടി പാര്‍ലര്‍ എന്നാല്‍ എന്താണ് എന്ന് അറിയാതിരുന്ന കാലഘട്ടത്തില്‍ നിന്നും സ്ത്രീകളെ ബ്യൂട്ടി പാര്‍ലറിന്റെ ഭാഗമാക്കി മാറ്റി ഇന്ത്യയിലെതന്നെ ഏറ്റവും പ്രശസ്തമായ ബ്യൂട്ടിപര്‍ലറായി കല്‍പനയെ വളര്‍ത്തിയെടുത്തതിന്റെ എല്ലാ ക്രെഡിറ്റും എലിസബത്തിനുള്ളതാണ്.

”ഒരിക്കലും പൂര്‍ണ അര്‍ത്ഥത്തില്‍ ഒരു ബിസിനസ് ആയല്ല ഞാന്‍ ഇതിനെ കണക്കാക്കുന്നത്, ഒരു സേവനം എന്ന നിലക്ക് സൗന്ദര്യ സംരക്ഷണത്തെ കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതിനാല്‍ തന്റെ സാധാരണക്കാര്‍ക്കുപോലും താങ്ങാവുന്നതരത്തിലുളള പാക്കേജാണ് ഇവിടത്തേത്. നല്‍കുന്ന സേവനം മികവുറ്റതും കുറ്റമറ്റതുമാക്കാന്‍ ഏറെ ശ്രദ്ധിക്കുന്നു. കഴിഞ്ഞ 36 വര്‍ഷമായി ഞങ്ങള്‍ക്ക് ലഭിച്ചു വരുന്ന ജനപിന്തുണ തന്നെ ഞങ്ങളുടെ മികവിന്റെ അംഗീകാരമാണ്” എലിസബത്ത് ചാക്കോ പറയുന്നു.

ഇപ്പോള്‍ പാര്‍ലറിനൊപ്പം ബ്യൂട്ടീഷ്യന്‍ ആകാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ വേണ്ട ശാസ്ത്രീയമായ പരിശീലനവും എലിസബത്ത് നല്‍കുന്നുണ്ട്. കൊച്ചിയുടെ ശ്രദ്ധാകേന്ദ്രമാണ് ഇപ്പോള്‍ കല്‍പന ഇന്റര്‍നാഷണല്‍ സലൂണ്‍ ആന്‍ഡ് സ്പാ. മൂന്നരപതിറ്റാണ്ടിന്റെ പ്രവര്‍ത്തന പാരമ്പര്യം കൈമുതലായി ഉണ്ട് എന്ന് കരുതി , എല്ലാ കാര്യങ്ങളും ജോലിക്കാരെ ഏല്‍പ്പിച്ച് കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുക മാത്രം ചെയ്യുന്ന ഒരു സംരംഭകയല്ല എലിസബത്ത് ചാക്കോ. പാര്‍ലറുകളുടെ ദൈനംദിന പ്രവര്‍ത്തങ്ങളില്‍ എന്നും എലിസബത്തിന്റെ കണ്ണുകളും കൈകളും ചെന്നെത്തും.

കേരളത്തിലെ ഏറ്റവും വലിയ ബ്യൂട്ടി പാര്‍ലര്‍ എന്ന നിലയ്ക്കാണ് കൊച്ചി മറൈന്‍ ഡ്രൈവിലെ പാര്‍ലര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. മാനിക്യൂര്‍, പെഡിക്യൂര്‍, വാക്‌സിംഗ്, ഫേഷ്യല്‍സ് എന്നിവയ്ക്കായി നിങ്ങള്‍ സന്ദര്‍ശിക്കുന്ന ഒരു ശരാശരി ബ്യൂട്ടീപാര്‍ലറിനപ്പുറമാണ് കല്‍പന. ഇലക്ട്രോളിസിസ്, അഡ്വാന്‍സ്ഡ് പിംപിള്‍ ട്രീറ്റ്‌മെന്റ്, ബ്ലാക് ഹെഡ്‌വാര്‍ട്ട് റിമൂവല്‍ തുടങ്ങി ഒട്ടേറെ നവീനമായ രീതികള്‍ ആദ്യമായി കേരളത്തിന് പരിചയപ്പെടുത്തിയ കല്‍പനയില്‍ നൂറുകണക്കിന് ആളുകള്‍ക്ക് തൊഴില്‍ നല്‍കിവരുന്നു

ഹോസ്പിറ്റലിനകത്തൊരു ബ്യൂട്ടി പാര്‍ലര്‍

ഹോസ്പിറ്റലിനകത്ത് ബ്യൂട്ടിപാര്‍ലര്‍ എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് എലിസബത്ത് ചാക്കോയാണ്.കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റിയിലാണ് കല്‍പന ഇന്റര്‍നാഷണല്‍ സലൂണ്‍ ആന്‍ഡ് സ്പായുടെ ഇത്തരത്തിലുള ശാഖ പ്രവര്‍ത്തിക്കുന്നത്. ലോകോത്തരമായ രീതിയില്‍ സജ്ജീകരിച്ചിരിക്കുന്ന ഈ പാര്‍ലറില്‍ എത്തുന്നവര്‍ പൂര്‍ണ സംതൃപ്തിയോടെയാണ് മടങ്ങുന്നത് എന്നത് എലിസബത്തിന്റെ സംരംഭകത്വ മികവിന്റെ ഉദാഹരണമാണ്. ”അറിയാവുന്ന ജോലി ചെയ്ത്, അതില്‍ നിന്നും കിട്ടുന്ന വരുമാനത്തില്‍ ജീവിക്കുമ്പോള്‍ താന്‍ സമൂഹത്തിന് ഒന്നും നല്‍കുന്നില്ല. എന്നാല്‍ താന്‍ ബ്യൂട്ടീഷ്യന്‍ എന്നതിലുപരിയായി ഒരു സംരംഭക കൂടിയാണ് എന്ന തിരിച്ചറിവോടെ പ്രവര്‍ത്തിക്കുമ്പോള്‍ കൂടുതല്‍ ഇന്നവേറ്റിവ് ആകുകയും കൂടുതല്‍ അവസരങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്നു. അതിന്റെ പ്രയോജനം സ്ഥാപനത്തിലെ ഓരോ തൊഴിലാളിക്കും ലഭിക്കുന്നു” എലിസബത്ത് ചാക്കോ പറയുന്നു.

ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ മാത്രം

ലോകോത്തര നിലവാരത്തിലുള്ള, പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത മികച്ച ഉല്‍പ്പന്നങ്ങള്‍ മാത്രമാണ് സൗന്ദര്യ സംരക്ഷണത്തിനായി ഉപയോഗിക്കുന്നത്. നൂറു ശതമാനം സംതൃപ്തരായ ഉപഭോക്താക്കളെ നിലനിര്‍ത്തുന്നതില്‍ എന്നും സഹായകമായിട്ടുള്ളത് ഇതാണ്. കെമിക്കല്‍സും പ്രി
സര്‍വേറ്റീവ്‌സുമില്ലാത്ത സ്വന്തം ബ്യൂട്ടി ഉല്‍പന്നങ്ങളും കല്‍പനയുടെ പ്രത്യേകതയാണ്.സ്ഥാപങ്ങളില്‍ ഉപയോഗിക്കുന്ന ഓരോ ഉപകരണങ്ങളും സ്റ്റെറിലൈസ് ചെയ്ത് മാത്രമാണ് ഉപോയോഗിക്കുന്നത്. പരിസരം ശുദ്ധമായും വൃത്തിയായും സൂക്ഷിക്കുന്നതില്‍ സ്ഥാപനത്തിലെ ഓരോ ജീവനക്കാര്‍ക്കും പ്രത്യേക ശ്രദ്ധയാണുള്ളത്.

ഭാവി പദ്ധതികള്‍ ഇനിയുമേറെ

സൗന്ദര്യ സംരക്ഷണത്തിന്റെ ലോകത്ത് പരിശീലനത്തിലൂടെ തന്നെ പോലെ നിരവധി സംരംഭകരെ സൃഷ്ടിക്കാനും നിരവധി വനിതകളെ സൗന്ദര്യവും ആത്മവിശ്വാസവും ഉള്ളവരാക്കി മാറ്റാന്‍ കഴിഞ്ഞതുമാണ് തന്റെ വിജയം എന്ന് വിശ്വസിക്കുന്ന എലിസബത്ത് ചാക്കോ, കല്‍പന ഇന്റര്‍നാഷണല്‍ സലൂണ്‍ ആന്‍ഡ് സ്പായുടെ സേവനം വിദേശ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള ഒരുക്കത്തിലാണ്. എലിസബത്ത് ചാക്കോ എന്ന ദീര്‍ഘദര്‍ശിയായ ഈ സംരംഭകയ്ക്ക് ഒപ്പം പൂര്‍ണപിന്തുണയുമായി ഭര്‍ത്താവ് ഡോ. ജെയിംസ് ചാക്കോയും മകള്‍ സാറാ കുര്യനും ഉണ്ട്.

Comments

comments