വിദേശ വിപണികള്‍ കേന്ദ്രീകരിച്ച് വരുമാനം ഇരട്ടിയാക്കാന്‍ വുഡ്‌ലാന്റ്

വിദേശ വിപണികള്‍ കേന്ദ്രീകരിച്ച് വരുമാനം ഇരട്ടിയാക്കാന്‍ വുഡ്‌ലാന്റ്

റഷ്യ, ചൈന, പശ്ചിമേഷ്യന്‍ വിപണികളില്‍ സാന്നിധ്യം ശക്തമാക്കാന്‍ 60 കോടി രൂപയോളം നിക്ഷേപിക്കാനാണ് എയ്‌റോ ക്ലബ്ബിന്റെ തീരുമാനം

ന്യൂഡെല്‍ഹി: പ്രമുഖ ബഹുരാഷ്ട്ര ഷൂ നിര്‍മാണ കമ്പനിയായ വുഡ്‌ലാന്‍ഡ് അടുത്ത മൂന്ന് മുതല്‍ നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇരിട്ടി വരുമാന വളര്‍ച്ച ലക്ഷ്യമിട്ട് വിദേശ വിപണികളിലേക്ക് സാന്നിധ്യം വര്‍ധിപ്പിക്കാനൊരുങ്ങുന്നു. വുഡ്‌ലാന്‍ഡ് ബ്രാന്‍ഡിന്റെ ഉടമകളായ എയ്‌റോ ക്ലബ്ബാണ് വിപുലീകരണത്തിന് നേതൃത്വം നല്‍കുക. റഷ്യ, ചൈന, പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍, പഴയ സോവിയറ്റ് യൂണിയന്‍ വിഘടിച്ച് രൂപീകരിക്കപ്പെട്ട രാജ്യങ്ങള്‍ എന്നിവയടക്കമുള്ള വിപണികളിലെ സാന്നിധ്യം കയറ്റുമതിയിലൂടെ ശക്തിപ്പെടുത്താനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

‘നിലവില്‍ ഏഷ്യാ-പസഫിക്ക്, കിഴക്കന്‍ യൂറോപ്പ് എന്നിവിടങ്ങളിലേക്ക് ഞങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. ഏതാണ്ട് 25 ശതമാനത്തോളം വരുമാനം കയറ്റുമതിയില്‍ നിന്നാണ് നേടുന്നത്. ആഭ്യന്തര വിപണി വരുമാനം 75 ശതമാനമാണ്. അടുത്ത മൂന്ന്-നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ കയറ്റുമതി വരുമാനം 50 ശതമാനമായി ഉയര്‍ത്തുന്നതിനുള്ള സാധ്യതകളാണ് ഞങ്ങള്‍ അന്വേഷിക്കുന്നത്,’- വുഡ്‌ലാന്‍ഡ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്റ്ററായ ഹര്‍കിരാത് സിംഗ് പറഞ്ഞു.

ഇന്ത്യയിലെ ഉല്‍പ്പാദന കേന്ദ്രങ്ങളില്‍, പ്രതിവര്‍ഷം മൂന്ന് ദശലക്ഷം ജോഡി ചെരുപ്പുകളും 2.5 ദശലക്ഷം ജോഡി വസ്ത്രങ്ങളും കമ്പനി നിര്‍മിക്കുന്നുണ്ട്. ഉല്‍പ്പാദന ശേഷിയും വിതരണ ശൃംഖലയും വിപുലീകരിക്കുന്നതിനായി 50-60 കോടി രൂപ നിക്ഷേപിക്കാനാണ് പദ്ധതി.

കമ്പനിക്ക് കയറ്റുമതിയില്‍ സ്ഥിരതയാര്‍ന്ന വളര്‍ച്ചയുണ്ട്. ചൈന, റഷ്യ, പശ്ചിമേഷ്യ എന്നിവ കമ്പനിയുടെ പ്രധാന വിപണികളായി ഉയര്‍ന്ന് വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ചൈനീസ് വിപണിയിലേക്കുള്ള പ്രവേശനം വെല്ലുവിളി നിറഞ്ഞതാണ്. എന്നാല്‍ ഇന്ത്യയിലേതിനേക്കാള്‍ അഞ്ച് മടങ്ങ് പ്രബലമായ വിപണിയാണത്. മന്ദഗതിയിലാണെങ്കിലും സ്ഥിരതയാര്‍ന്ന പുരോഗമനമാണ് ഞങ്ങള്‍ക്കവിടെയുള്ളത്,’- ഹര്‍കിരാത് സിംഗ് വ്യക്തമാക്കി.

ഇന്ത്യയിലെ ഉല്‍പ്പാദന കേന്ദ്രങ്ങളില്‍, പ്രതിവര്‍ഷം മൂന്ന് ദശലക്ഷം ജോഡി ചെരുപ്പുകളും 2.5 ദശലക്ഷം ജോഡി വസ്ത്രങ്ങളും കമ്പനി നിര്‍മിക്കുന്നുണ്ട്. ഉല്‍പ്പാദന ശേഷിയും വിതരണ ശൃംഖലയും വിപുലീകരിക്കുന്നതിനായി 50-60 കോടി രൂപ നിക്ഷേപിക്കാനാണ് പദ്ധതി. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ എയ്‌റോ ക്ലബിന്റെ വരുമാനം 1,300 കോടി രൂപയാണ്. ഇതില്‍ പുതിയതായി അവതരിപ്പിച്ച ആഢംബര പാദരക്ഷാ വിഭാഗത്തിന്റെ നേട്ടം 20-25 ശതമാനത്തോളം വരും.

‘വുഡ്‌സ് വിഭാഗത്തില്‍ മികച്ച വളര്‍ച്ച ഞങ്ങള്‍ക്കുണ്ട്. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമായുള്ള ഒരു പ്രമീയം ഉല്‍പ്പന്നമാണ് വുഡ്‌സ്. രാജ്യത്താകമാനം പത്ത് എക്‌സ്‌ക്ലൂസീവ് വുഡ്‌സ് ഔട്ട്‌ലെറ്റുകള്‍ ഞങ്ങള്‍ സ്ഥാപിക്കും. ജിഎസ്ടി നടപ്പിലാക്കിയത് കഴിഞ്ഞ വര്‍ഷം വളര്‍ച്ചയെ ബാധിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്ന്, നാല് മാസങ്ങളില്‍ വിപണികള്‍ സ്ഥിരതയോടെ ഉയര്‍ന്നുവന്നിട്ടുണ്ട്. ഈ വര്‍ഷം സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി 30-40 വുഡ്‌ലാന്‍ഡ് സ്‌റ്റോറുകള്‍ കൂടി കൂട്ടിച്ചേര്‍ക്കാനാണ് ലക്ഷ്യമിടുന്നത്,’- ഹര്‍കിരാത് സിംഗ് പറഞ്ഞു.

Comments

comments

Categories: Business & Economy