കണ്ണുകളിലെ ശസ്ത്രക്രിയക്കും ഇനി റോബോട്ട്

കണ്ണുകളിലെ ശസ്ത്രക്രിയക്കും ഇനി റോബോട്ട്

പ്രോസ്റ്റേറ്റ് ശസ്ത്രക്രിയ പോലുള്ള ഓപ്പറേഷനുകളില്‍ നിരവധി തവണ ഡോക്ടര്‍മാര്‍ക്ക് റോബോട്ടുകളുടെ സഹായം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ മനുഷ്യന്റെ കണ്ണുകള്‍ക്ക് ശസ്ത്രക്രിയ ചെയ്യുന്നതിലും പുരോഗതി നേടിയിരിക്കുകയാണ് റോബോട്ടുകള്‍.

ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ നഫീല്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്ലിനിക്കല്‍ ന്യൂറോസയന്‍സസിന്റെ ഗവേഷകരാണ് പുതിയ റോബോട്ടിനെ വികസിപ്പിച്ചിരിക്കുന്നത്. 2016 ല്‍ ഇതു സംബന്ധിച്ചു പരീക്ഷണങ്ങള്‍ നടത്തിയിരുന്നെങ്കിലും ഈയടുത്താണ് പ്രവര്‍ത്തനം വിജയിച്ചത്. പ്രിസൈസ് എന്നാണ് ഈ റോബോട്ടിന് പേര് നല്‍കിയിരിക്കുന്നത്. കണ്ണുകളിലെ റെറ്റിനയില്‍ ശസ്ത്രക്രിയ നടത്താന്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് പ്രിസൈസ്.

നേച്ചര്‍ ബയോമെഡിക്കല്‍ എന്‍ജിനീയറിങ്ങില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധ പ്രകാരം, നിരവധി മെഡിക്കല്‍ ഉപകരണങ്ങള്‍ കൈവശപ്പെടുത്താന്‍ ഈ ഗവേഷണ സംവിധാനത്തിന് കഴിവുണ്ട്. ഒരു ജോയ്സ്റ്റിക് സഹായത്തോടെ ഇത് നിയന്ത്രിച്ചാല്‍ എല്ലാം കൃത്യമായി കൈകാര്യം ചെയ്യും. പരീക്ഷണ സമയത്ത്, പന്ത്രണ്ട് രോഗികളെ ഗവേഷകര്‍ കണ്ടെത്തുകയും അവരുടെ റെറ്റിനകളില്‍ ചികിത്സ നടത്താന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇത് തികച്ചും വിജയകരമായി പൂര്‍ത്തിയാക്കാന്‍ പ്രിസൈസിന് കഴിഞ്ഞു. എന്നാല്‍ ശസ്ത്രക്രിയയ്ക്ക് മൂന്ന് തവണ അധികം ചെയ്യേണ്ടി വന്നു. റോബോട്ടിനെ നിയന്ത്രിക്കുവാന്‍ ഡോക്ടര്‍മാര്‍ക്കുള്ള പരിചയക്കുറവായിരുന്നു കാരണം. എല്ലാ ശസ്ത്രക്രിയകളും വിജയകരമായിരുന്നു. ചില സന്ദര്‍ഭങ്ങളില്‍, റോബോട്ട് ഡോക്ടര്‍മാരെ കൂടുതല്‍ കാര്യക്ഷമമാക്കിയെന്ന് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല പറയുന്നു.

Comments

comments

Categories: Tech