റിസര്‍വ്വ് ബാങ്ക് പണമടക്കല്‍ നിബന്ധനകള്‍ ശക്തമാക്കുന്നു

റിസര്‍വ്വ് ബാങ്ക് പണമടക്കല്‍ നിബന്ധനകള്‍ ശക്തമാക്കുന്നു

മുംബൈ: 25,000 യുഎസ് ഡോളറിനു താഴെയുള്ള ഇടപാടുകള്‍ക്ക് നിര്‍ബന്ധമില്ലാത്ത പാന്‍ കാര്‍ഡ് നിര്‍ബന്ധിതമാക്കിക്കൊണ്ട് ആര്‍ബിഐ സുരക്ഷാ നടപടികള്‍ ശക്തമാക്കി.

ലിബറൈസ്ഡ് റെമിറ്റന്‍സ് സ്‌കീം (എല്‍ആര്‍എസ്) അനുസരിച്ച്, പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ എല്ലാ വ്യക്തികള്‍ക്കും 2,50,000 യുഎസ് ഡോളര്‍ വരെ ഒരു വര്‍ഷം കാപിറ്റല്‍ അക്കൗണ്ടിലൂടെ അടക്കാന്‍ കഴിയും. 2,50,000 ഡോളര്‍ പരിധിക്കുള്ളില്‍ മാത്രമേ വ്യക്തിഗത വിദേശ വിനിമയ സൗകര്യം പ്രയോജനപ്പെടുത്താന്‍ കഴിയുകയുള്ളൂ.

25,000 യുഎസ് ഡോളര്‍ അനുവദിക്കുന്ന നിലവിലെ അക്കൗണ്ട് ഇടപാടുകള്‍ വഴി നല്‍കേണ്ടിവരുന്ന പാന്‍ ഇപ്പോള്‍ നല്‍കേണ്ടതില്ലെന്നും തീരുമാനിച്ചു. ഇപ്പോള്‍ എല്ലാ ഇടപാടുകളും എല്‍ആര്‍എസിന്റെ കീഴിലാക്കേണ്ടത് അനിവാര്യമാണ്. ഡാറ്റയും നിര്‍വചനങ്ങളും സമന്വയിപ്പിച്ചുകൊണ്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറപ്പെടുവിച്ച അറിയിപ്പില്‍ പറഞ്ഞു. നേരത്തെ, എല്‍ആര്‍എസ് ലെ വ്യക്തിഗത ഇടപാടുകള്‍ എല്ലാ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുകയായിരുന്നു. ഈ സംവിധാനം സാമ്പത്തിക വര്‍ഷത്തില്‍ ഒരു വ്യക്തി ചെയ്ത പണമിടപാടുകള്‍ ബാങ്കിന് ചെക്ക് ചെയ്യുവാന്‍ അവസരമൊരുക്കുന്നു. അങ്ങനെ നിരീക്ഷണം മെച്ചപ്പെടുത്താനും സാധിക്കുന്നു.

Comments

comments

Categories: Banking
Tags: banking, RBI