ജല സംരക്ഷണത്തില്‍ രാജസ്ഥാന്‍ ഒന്നാം സ്ഥാനത്ത്

ജല സംരക്ഷണത്തില്‍ രാജസ്ഥാന്‍ ഒന്നാം സ്ഥാനത്ത്

ജയ്പൂര്‍: ജല സംരക്ഷണത്തില്‍ സംസ്ഥാനങ്ങളില്‍ രാജസ്ഥാന് ഒന്നാം സ്ഥാനം നല്‍കി നിതി ആയോഗ്. ജല്‍ സ്വലംഭന്‍ അഭയാന്‍ പരിപാടിയുടെ ഭാഗമായി രാജസ്ഥാനിലെ ജലസംഭരണികളിലെ ജലനിരപ്പ് ഉയര്‍ന്നതായും ജലസംരക്ഷണ കാര്യങ്ങളില്‍ രാജസ്ഥാന്‍ മുന്നിലാണെന്നും രാജസ്ഥാന്‍ നദി ജല വിഭവ വികസന അതോറിറ്റി പ്രസിഡന്റ് ശ്രീറാം വേദിര്‍ പറഞ്ഞു.

ഇവിടെ ജലസ്രോതസ്സുകളിലെ ജലനിരപ്പ് ഉയര്‍ന്നത് 81 ശതമാനമാണ്. കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ നാല് ലക്ഷം ജലസേചന പദ്ധതികളാണ് മുഖ്യമന്ത്രി വസുന്ധര രാജയുടെ നിര്‍ദ്ദേശ പ്രകാരം നടപ്പിലാക്കിയത്. ഈ പരിശ്രമങ്ങളുടെ ഫലമായി സംസ്ഥാനത്തെ 21 ജില്ലകളില്‍ ഭൂഗര്‍ഭ ജലനിരക്ക് 5 അടി ഉയര്‍ന്നു. ടാങ്കറുകളില്‍ വെള്ളം വിതരണം ചെയ്യുന്നതില്‍ 56 ശതമാനവും കുറവ് വന്നിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാറിന്റെ ഈ നീക്കം വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നു. ജല സംരക്ഷണ കാര്യങ്ങളിലുണ്ടായ വിജയം ജല സംരക്ഷണം, ജല സ്രോതസ്സുകളുടെ പുനരധിവാസം, ജലസേചന മാനേജുമെന്റുകള്‍ എന്നിവയില്‍ സമാനമായ നടപടികള്‍ സ്വീകരിക്കാന്‍ മറ്റ് സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കുകയാണ് നിതി ആയോഗ്.

 

Comments

comments

Categories: FK News, Life

Related Articles