ലോകത്തിലെ പ്രായമുള്ള സുമാത്രന്‍ മനുഷ്യക്കുരങ്ങ് വിടവാങ്ങി

ലോകത്തിലെ പ്രായമുള്ള സുമാത്രന്‍ മനുഷ്യക്കുരങ്ങ് വിടവാങ്ങി

പെര്‍ത്ത് (ഓസ്‌ട്രേലിയ): ലോകത്തിലെ ഏറ്റവും പ്രായമുള്ള സുമാത്രന്‍ മനുഷ്യക്കുരങ്ങ് (orangutan) പുയാന്‍ (Puan) വിടവാങ്ങിയതായി ഓസ്‌ട്രേലിയന്‍ മൃഗശാല ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച പറഞ്ഞു. 62 വയസുള്ള മനുഷ്യക്കുരങ്ങിന് 11 മക്കളടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 54 പിന്തുടര്‍ച്ചക്കാരുണ്ടെന്നാണു പറയപ്പെടുന്നത്. 1968-ല്‍ ഓസ്‌ട്രേലിയയിലെ പെര്‍ത്തിലുള്ള മൃഗശാലാ അധികൃതര്‍ക്കു മലേഷ്യ സമ്മാനിച്ചതാണ് പുയാന്‍ എന്ന മനുഷ്യക്കുരങ്ങിനെ. പുയാന്‍ എന്നാല്‍ ഇന്തോനേഷ്യയില്‍ സ്ത്രീ എന്നാണ് അര്‍ഥം.
ലോകത്തിലെ ഏറ്റവും പ്രായമേറിയ സുമാത്രന്‍ മനുഷ്യക്കുരങ്ങ് എന്ന പ്രത്യേകതയുടെ പേരില്‍ ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്‌സില്‍ സ്ഥാനം പിടിച്ചിരുന്നു പുയാന്‍. സാധാരണ പെണ്‍വര്‍ഗത്തില്‍പ്പെട്ട ഒറാന്‍ഗുട്ടന്‍ 50 വര്‍ഷത്തില്‍ കൂടുതല്‍ ജീവിക്കാറില്ല. പക്ഷേ പുയാന്‍ 62 വര്‍ഷം വരെ ജീവിച്ചു. 54 പിന്‍തലമുറക്കാരുള്ള പുയാന്റെ സന്തതിപരമ്പരയിലെ ഏറ്റവും ഇളയ അംഗമാണു ന്യാരു. WWF വംശനാശ ഭീഷണി നേരിടുന്ന പട്ടികയില്‍ ഉള്‍പ്പെട്ടുത്തിയിട്ടുള്ള വിഭാഗമാണു സുമാത്രന്‍ ഒറാംഗുട്ടന്‍.

Comments

comments

Categories: FK Special, Slider