റാസ് അല്‍ ഖൈമയില്‍ പ്രവര്‍ത്തനമാരംഭിക്കാനിരിക്കുന്ന അല്‍ മഹ്റ റിസോര്‍ട്ടാണ് തങ്ങളുടെ പേമെന്റിന് ക്രിപ്റ്റോകറന്‍സി ഓപ്ഷന് വെച്ചിരിക്കുന്നത്
ദുബായ്: റാസ് അല്‍ ഖൈമയിലെ നിര്‍ദിഷ്ട അല്‍ മഹ്റ റിസോര്‍ട്ട് ക്രിപ്റ്റോകറന്‍സിയെ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ബിറ്റ്കോയിന് ഉള്‍പ്പടെയുള്ള ക്രിപ്റ്റോകറന്‍സി നല്കി ഈ റിസോര്‍ട്ടില്‍ ആര്‍ക്ക് വേണമെങ്കിലും റൂം ബുക്ക് ചെയ്യാം. ക്രിസ്റ്റല്‍ നിയന്ത്രിക്കുന്ന ലക്ഷ്വറി ഫോര്‍ സ്റ്റാര്‍ റിസോര്‍ട്ടാണ് അല്‍ മഹ്റ. ബിറ്റ്കോയിനോ സമാനമായ ഡിജിറ്റല്‍ കറന്‍സിയോ ഉപയോഗിച്ച് ഇവിടെ റൂമുകള്‍ ബുക്ക് ചെയ്യാമെന്ന് അധികൃതര്‍ അറിയിച്ചു.
ഗള്‍ഫ് മേഖലയില്‍ ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തുന്ന ആദ്യ ഹോട്ടലാണ് അല്‍ മഹ്റ. 350 മില്ല്യണ്‍ എഇഡി മുതല്‍മുടക്കിലാണ് ഹോട്ടല്‍ ഒരുങ്ങുന്നത്. 2020ല്‍ അല്‍ മഹ്റ പ്രവര്‍ത്തനം തുടങ്ങുമെന്നാണ് പ്രതീക്ഷ.
548 റൂമുകളും സ്യൂട്ടുകളും വില്ലകളും ഈ പ്രൊജക്റ്റിലുണ്ട്. ലോബി കഫെ, മീറ്റിംഗ് റൂമുകള്‍, ഓള് ഡേ ഡൈനിംഗ് റെസ്റ്ററന്റ്, റൂഫ്ടോപ് ശിഷ ലോഞ്ച്, വെല്‍നെസ് ക്ലബ്ബ്, സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കുമായുള്ള സ്പാ, കിഡ്സ് ക്ലബ്ബ്, വാട്ടര്‍ സ്പോര്‍ട്സ് സജ്ജീകരണങ്ങള്‍ തുടങ്ങി അത്യാഡംബര സൗകര്യങ്ങള്‍ പ്രൊജക്റ്റിലുണ്ടാകും.
ക്രിസ്റ്റല്‍ നിയന്ത്രിക്കുന്ന ഹോട്ടലിന്റെ ഉടമസ്ഥാവകാശം പ്രമുഖ ബിസിനസ് ഗ്രൂപ്പായ ഫാം ഹോള്‍ഡിംഗിനാണ്. യുഎഇയില്‍ ഉടനീളം നിക്ഷേപമുള്ള വമ്പന്‍ ഗ്രൂപ്പാണ് ഫാം ഹോള്‍ഡിംഗ്.
ക്രിസ്റ്റല്‍ നിയന്ത്രിക്കുന്ന ഹോട്ടലിന്റെ ഉടമസ്ഥാവകാശം പ്രമുഖ ബിസിനസ് ഗ്രൂപ്പായ ഫാം ഹോള്‍ഡിംഗിനാണ്. യുഎഇയില്‍ ഉടനീളം നിക്ഷേപമുള്ള വമ്പന്‍ ഗ്രൂപ്പാണ് ഫാം ഹോള്‍ഡിംഗ്
ലോകത്തിലെ പല വന്‍കിട സംരംഭങ്ങളും ക്രിപ്റ്റോകറന്‍സിയെ സ്വീകരിക്കുന്നു. അതുകൊണ്ടുതന്നെ ക്രിപ്റ്റോകറന്‍സിയില്‍ പേമെന്റ് അവസരമൊരുക്കുകയെന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം യുക്തിപരമായ കാര്യമാണ്-ഫാം ഹോള്‍ഡിംഗ് ഉടമയും ചെയര്‍മാനുമായ ഡോ. ഫൈസല്‍ അലി മൂസ അല്‍ നഖ്ബി പറഞ്ഞു.
പ്രോപ്പര്‍ട്ടി ഇടപാടുകളിലെ സുതാര്യതയും വേഗതയും സുരക്ഷയും അതിഗംഭീരമായി മെച്ചപ്പെടുത്താന്‍ ക്രിപ്റ്റോകറന്‍സിക്ക് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഞങ്ങള്‍ ചെയ്യുന്നത് മികച്ച കാര്യമാണ്. ക്രിസ്റ്റല്‍ ഗ്രൂപ്പുമായി സഹകരിച്ച് ഈ റിസോര്‍ട്ട് തുറക്കാന്‍ സാധിക്കുന്നതിലും ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. ക്രിസ്റ്റലിന്റെ പ്രീമിയം സേവനവും അവരുടെ ബ്രാന്‍ഡ് പ്രതിച്ഛായയും ഞങ്ങളുടെ പ്രോപ്പര്‍ട്ടിക്ക് അസാമാന്യമുതല്കൂട്ടാകുമെന്നതില് സംശയമില്ല-ഡോ. ഫൈസര്‍ വ്യക്തമാക്കി.
അല്‍ മഹ്റ റിസോര്‍ട്ടിലൂടെ യുഎഇയില്‍ തങ്ങളുടെ സാന്നിധ്യം വ്യാപിപ്പിക്കാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ക്രിസ്റ്റല്‍ ഗ്രൂപ്പ് സിഇഒ കമാല്‍ ഫക്ഹൗറി പറഞ്ഞു. യുഎഇയെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമുള്ള പദ്ധതിയാണ് ഇതെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഹോസ്പിറ്റാലിറ്റി മേഖലയിലെ നിക്ഷേപകര്‍ക്ക് മികച്ച അവസരമാണ് ഈ പ്രൊജക്റ്റ്. അതുപോലെ തന്നെ ഇടപാടുകള്‍ക്ക് ക്രിപ്റ്റോകറന്‍സി ഓപ്ഷന് വെച്ചത് നിക്ഷേപകര്‍ക്കും ഉപഭോക്താക്കള്‍ക്കും കൂടുതല്‍ ഗുണം ചെയ്യും.