കൊച്ചി: മിന്ത്രയും ജബോംഗും ചേര്‍ന്ന് നടത്തുന്ന എന്‍ഡ് ഓഫ് റീസണ്‍ സെയിലിന്റെ എട്ടാം പതിപ്പ് നാളെ മുതല്‍ 25 വരെ. 2500 ല്‍ അധികം ബ്രാന്‍ഡുകളില്‍നിന്നായി 6 ലക്ഷത്തോളം കളക്ഷനുകളാണ് എന്‍ഡ് ഓഫ് റീസണ്‍ സെയിലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 50 മുതല്‍ 80 ശതമാനം വരെ ഡിസ്ക്കൗണ്ടാണ് മിന്ത്ര ഉപഭോക്താക്കള്‍ക്കായി നല്‍കുന്നത്.
നാലു ദിവസത്തെ ഷോപ്പിംഗ് ഫെസ്റ്റിവലിലൂടെ വെബ്സൈറ്റിലേക്ക് ഒരു കോടിയിലേറെ യുണിക് വിസിറ്റേഴ്സിനെയും 40 ശതമാനത്തിന്റെ വില്‍പ്പന വര്‍ധനവുമാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഷോപ്പിംഗ് ഫെസ്റ്റിവല്‍ കൂടുതല്‍ എളുപ്പമാക്കാന്‍ 50 നഗരങ്ങളിലായി 7500 കിരാനാ സ്റ്റോറുകള്‍ മിന്ത്ര ഒരുക്കുന്നുണ്ട്. സെയില്‍ നടക്കുന്ന ആഴ്ച്ചയില്‍ തന്നെ 90 ശതമാനം ഡെലിവറിയും പൂര്‍ത്തിയാക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
രണ്ടാംനിര,മൂന്നാംനിര നഗരങ്ങളില്‍ നിന്നാണ് മിന്ത്രയ്ക്ക് ഏറ്റവും അധികം കസ്റ്റമേഴ്സുള്ളത് എന്നത് കൊണ്ട് തന്നെ മിന്ത്ര ഏറ്റവും അധികം ശ്രദ്ധവെയ്ക്കുന്നതും ഇവിടെ തന്നെ ആയിരിക്കും. മിന്ത്ര പ്രൈസ് റിവീല്‍, ഏര്‍ലി ആക്സസ്, ഈസി ടു യൂസ് ക്വിക്ക് ക്യാഷ് പ്രോഗ്രാം, റെഫറല്‍ ബോണസ് തുടങ്ങി നിരവധി പുതിയ ഫീച്ചറുകളും മിന്ത്ര അവതരിപ്പിക്കുന്നുണ്ട്. ഗെയിം കളിക്കാനായി മിന്ത്രയില്‍ ഓഗ്മെന്റഡ് റിയാലിറ്റി ആപ്പും അവതരിപ്പിക്കുന്നുണ്ട്.