ഇന്ത്യയേക്കാള്‍ കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങള്‍ പൊതുജനാരോഗ്യത്തിനായി കൂടുതല്‍ പണം ചെലവഴിക്കുന്നു

ഇന്ത്യയേക്കാള്‍ കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങള്‍ പൊതുജനാരോഗ്യത്തിനായി കൂടുതല്‍ പണം ചെലവഴിക്കുന്നു

ന്യൂഡെല്‍ഹി: പൊതുജനാരോഗ്യത്തിനായി പണം ചെലവഴിക്കുന്നതില്‍ ഇന്ത്യയേക്കാള്‍ മുന്നില്‍ നില്‍ക്കുന്നത് വരുമാനം കുറഞ്ഞ രാജ്യങ്ങളെന്ന് റിപ്പോര്‍ട്ട്. അയല്‍രാജ്യങ്ങളായ ഭൂട്ടാന്‍, നേപ്പാള്‍, ശ്രീലങ്ക എന്നിവടങ്ങളില്‍ ആരോഗ്യ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഹെല്‍ത്ത് ഇന്റലിജന്‍സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയുടെ പൊതുജനാരോഗ്യച്ചെലവ് മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ(ജിഡിപി) ഒരു ശതമാനമാണ്. 2014 ല്‍ ഇത് 0.98 ശതമാനമായിരുന്നു. ഇതില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും ഇന്ത്യ വളരെ പിന്നിലാണെന്നാണ് നാഷണല്‍ ഹെല്‍ത്ത് പ്രൊഫൈല്‍ 2018 ല്‍ വ്യക്തമാക്കുന്നത്.

ജിഡിപിയുടെ 2.5 ശതമാനമാണ് ഭൂട്ടാന്‍ ചെലവഴിക്കുന്നത്. ശ്രീലങ്ക 1.6 ശതമാനം, നേപ്പാള്‍ 1.1 ശതമാനം എന്നിങ്ങനെയാണ് കണക്ക്.

ലോകാരോഗ്യ സംഘടനയുടെ തെക്ക്-കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ 10 രാജ്യങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഈ പട്ടികയില്‍ ഇന്ത്യ അവസാനം നില്‍ക്കുന്ന ബംഗ്ലാദേശിനു തൊട്ടുമുകളിലാണ്. പട്ടികയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് മാലിദ്വീപാണ്. ജിഡിപിയുടെ 9.4 ശതമാനം പൊതുജനാരോഗ്യത്തിനായി മാലിദ്വീപ് ചെലവഴിക്കുമ്പോള്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന തായ്‌ലന്റ് 2.9 ശതമാനമാണ് ചെലവഴിക്കുന്നത്.

ദേശീയ ആരോഗ്യ നയം 2017 പൊതുജനാരോഗ്യച്ചെലവ് 2025 ഓടെ ജിഡിപിയുടെ 2.5% ആയി ഉയര്‍ത്തണം എന്ന് നിര്‍ദ്ദേശിക്കുന്നുണ്ട്.

ഡോക്ടര്‍മാരുടെ അഭാവമാണ് പ്രധാന വെല്ലുവിളി. രാജ്യത്തെ ഗ്രാമങ്ങളില്‍ 11,082 പേര്‍ക്ക് ഒരു ഡോക്ടര്‍ എന്ന നിലയാണുള്ളതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

 

 

Comments

comments

Categories: FK News, Health, Slider
Tags: GDP, health, India