എംബിഎ പൂര്‍ത്തിയാക്കി; കുടുംബ ബിസിനസ്സില്‍ ചേരാന്‍ ഇഷ

എംബിഎ പൂര്‍ത്തിയാക്കി; കുടുംബ ബിസിനസ്സില്‍ ചേരാന്‍ ഇഷ

കുറച്ച് മാസങ്ങളായി തിരക്കിലായിരുന്നു ഇഷ അംബാനി. ഇഷയുടെ വിവാഹ നിശ്ചയം കഴിഞ്ഞതോടെ ഇതാ ഇരട്ട സഹോദരന്‍ ആകാശ് അംബാനിയുടെയും വിവാഹ നിശ്ചയമാണ് വരുന്നത്. ഈ ആഘോഷങ്ങള്‍ക്കിടയിലെല്ലാമായി ഇഷ സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്നും എംബിഎ കരസ്ഥമാക്കിയത് കഴിഞ്ഞ ആഴ്ച്ചയായിരുന്നു.

എംബിഎ കരസ്ഥമാക്കിയതോടെ ഇഷ അംബാനി കുടുംബ ബിസിനസ്സില്‍ പങ്കാളിയാവുമെന്നാണ് സൂചന. ഇതിനു മുമ്പേ റിലയന്‍സ് ജിയോയില്‍ പങ്കാളിയായിരുന്നു. റിലയന്‍സ് ജിയോ, റിലയന്‍സ് റീടെയില്‍ സംരംഭങ്ങളിലെ ബോര്‍ഡംഗം കൂടിയാണ് ഇഷ.

ആനന്ദ് പിരാമലുമായുള്ള വിവാഹം ഡിസംബറിലാണ് നിശ്ചയിച്ചിരിക്കുന്നത്. പിരാമല്‍ വ്യവസായ ഗ്രൂപ്പ് തലവന്‍ അജയ് പിരാമലിന്റെ പുത്രനാണ് ആനന്ദ്. ചെറുപ്പം മുതല്‍ സുഹൃത്തുക്കളായ ഇവരുടെ വിവാഹ നിശ്ചയത്തിനു ഒരു മാസം മുമ്പായിരുന്നു ഇരട്ട സഹോദരന്‍ ആകാശ് അംബാനിയുടെ വിവാഹ നിശ്ചയം.

Comments

comments

Tags: isha ambani