ഐഫോണില്‍ 911 നമ്പര്‍ ഉപയോഗിച്ച് ലൊക്കേഷന്‍ പങ്കിടാം

ഐഫോണില്‍ 911 നമ്പര്‍ ഉപയോഗിച്ച് ലൊക്കേഷന്‍ പങ്കിടാം

കാലിഫോര്‍ണിയ: അമേരിക്കയിലെ ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഇനി 911 നമ്പര്‍ ഉപയോഗിച്ച് ലൊക്കേഷന്‍ ഡാറ്റ മാറ്റുള്ളവരിലേക്ക് പങ്കിടാന്‍ സാധിക്കും. ഏറ്റവും മികച്ച സാങ്കേതികവിദ്യ കൈവരിക്കുമെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നത്. അടിയന്തരഘട്ടത്തില്‍ ലൊക്കേഷന്‍ കൈമാറുന്നതിന് ഈ നമ്പര്‍ ആശ്രയിക്കാവുന്നതാണെന്നും ആപ്പിള്‍ സിഇഒ ടിം കുക്ക് പറഞ്ഞു.

911 എന്ന നമ്പറിലൂടെ ഡാറ്റ വളരെ സുരക്ഷിതമായി തന്നെ കൈമാറാവുന്നതാണ്. 911 സെന്ററുകള്‍ അടിയന്തരാവസ്ഥയില്‍ ആശ്രയിക്കാന്‍ കഴിയുന്നവയാണെന്നും മികച്ച സാങ്കേതികവിദ്യയാണ് ഞങ്ങള്‍ കൈവശം വച്ചിരിക്കുന്നതെന്നും ആപ്പിള്‍ സിഇഒ ടിം കുക്ക് ഇത് സംബന്ധിച്ച് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

911 മായി ബന്ധപ്പെട്ട ആപ്പിള്‍ 2015 ല്‍ ഹൈലോ( ഹൈബ്രിഡ്ജ് എമര്‍ജന്‍സി ലൊക്കേഷന്‍) ആരംഭിച്ചു. ജിപിഎസ്, വൈഫൈ എന്നിവ ഉപയോഗപ്പെടുത്തിയാണ് 911 നമ്പറിന്റെ പ്രവര്‍ത്തനം. ആപ്പിള്‍ 911 കേന്ദ്രങ്ങളുടെ ഹൈലോ ലൊക്കേഷന്‍ വിവരങ്ങള്‍ വേഗത്തിലും സുരക്ഷിതമായും പങ്കിടാന്‍ അടിയന്തര സാങ്കേതിവിദ്യ കമ്പനിയായ റാപിഡ് സോസ് ന്റെ ഇന്റര്‍നെറ്റ് പ്രോട്ടക്കോള്‍ ഉപയോഗിക്കും. റാപിഡ് സോസ് ന്റെ സിസ്റ്റം 911 കേന്ദ്രങ്ങളുടെ നിലവിലെ സോഫ്റ്റ് വെയറുകളുമായി സംയോജിപ്പിച്ച് ഐഒഎസ് ഉപയോക്താക്കളുടെ എമര്‍ജന്‍സി ലൊക്കേഷന്‍ ഡാറ്റ കൈമാറും.

 

 

Comments

comments

Categories: FK News, Tech