ഇലക്ട്രിക്കല്‍ വാഹന ചാര്‍ജിങ് പോയിന്റ് പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍

ഇലക്ട്രിക്കല്‍ വാഹന ചാര്‍ജിങ് പോയിന്റ് പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാവുന്ന നെറ്റ്‌വര്‍ക്ക് സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി. 4000 ത്തിലധികം വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാവുന്ന പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍, മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ നോഡല്‍ ഏജന്‍സികള്‍ എന്നിവ വഴി പുതിയ പദ്ധതി സ്ഥാപിക്കാനാണ് സര്‍ക്കാര്‍ പദ്ധതി.

എന്‍ടിപിസി, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, സംസ്ഥാന പവര്‍ ഡിസ്‌കംസ്, മുനിസിപ്പല്‍ അതോറിറ്റികള്‍ തുടങ്ങിയ തിരഞ്ഞെടുത്ത സര്‍ക്കാര്‍ ഏജന്‍സികള്‍ നഗരങ്ങളിലും ഹൈവേയുടെ സമീപത്തുമായി ചാര്‍ജിങ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനുള്ള സ്ഥലങ്ങള്‍ കണ്ടെത്തണം. മൂന്നു വര്‍ഷത്തിനുള്ളില്‍ തിരഞ്ഞെടുത്ത ഹൈവേകളില്‍ ചാര്‍ജിങ്് യൂണിറ്റുകള്‍ സ്ഥാപിക്കാനാണ് തീരുമാനം. കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും പ്രവര്‍ത്തിപ്പിക്കേണ്ടി വരുമെന്ന് ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ജനസാന്ദ്രതയുള്ള നഗരങ്ങളിലും പ്രധാന ഹൈവേകളിലുമുള്ള 4,200 പബ്ലിക് ചാര്‍ജ്ജിംഗ് പോയിന്റുകള്‍ക്കായി 1,050 കോടിയുടെ ഗ്രാന്റ് നിര്‍മിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. 2030 ഓടെ ഇന്ത്യ 40 ശതമാനം ഇലക്ട്രിക് മോഡിലേക്ക് മാറുമെന്നാണ് കണക്കുകൂട്ടല്‍.

Comments

comments

Categories: Slider, Top Stories