മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ യുഎസിലേക്ക് മടങ്ങുന്നു

മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ യുഎസിലേക്ക് മടങ്ങുന്നു

മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ ധനകാര്യ മന്ത്രാലയത്തില്‍ നിന്ന് വിടവാങ്ങുന്നതായി ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. അരവിന്ദ് സുബ്രഹ്മണ്യന്‍ തന്റെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായാണ് യുഎസിലേക്ക് മടങ്ങുന്നതെന്നാണ് വിവരം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇതു സംബന്ധിച്ച വിവരം അരുണ്‍ ജയ്റ്റ്‌ലി പുറത്തു വിട്ടത്.

2014 ഒക്ടോബര്‍ 16 നാണ് മുഖ്യ ഉപദേഷ്ടാവായി അരവിന്ദ് ചുമതലയേറ്റെടുത്തത്. മൂന്ന് വര്‍ഷത്തെ സേവനത്തിനു ശേഷം 2017 ല്‍ അദ്ദേഹത്തിന്റെ പദവി നീട്ടി നല്‍കുകയായിരുന്നു. ദിവസങ്ങള്‍ക്കു മുമ്പേ വീഡിയോ കോണ്‍ഫറന്‍സിലൂടെ അരവിന്ദ് സുബ്രഹ്മണ്യന്‍ അമേരിക്കയിലേക്ക് തിരികെ പോകാന്‍ സന്നദ്ധത അറിയിക്കുകയായിരുന്നെന്ന് ധനമനമന്ത്രി അരുണ്‍ ജയ്റ്റലി അറിയിച്ചു. കുടുംബത്തിലെ സ്വകാര്യ ആവശ്യങ്ങള്‍ക്കായാണ് അദ്ദേഹം വിരമിക്കുന്നതെന്നും കുറച്ചു നാളുകള്‍ക്കൂടി സേവനം ആവശ്യപ്പെട്ടെങ്കിലും കഴിയില്ലെന്നും ജയ്റ്റ്‌ലി വ്യക്തമാക്കി. 2014 വരെ സാമ്പത്തികോപദേഷ്ഠാവായിരുന്ന രഘുറാം രാജന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ആയതോടെയായിരുന്നു അരവിന്ദ് സുബ്രഹ്മണ്യനെ മുഖ്യ ഉപദേഷ്ഠാവാക്കിയത്.

Comments

comments

Related Articles