ഇന്ത്യ-പാക്-ചൈന ത്രിരാഷ്ട്ര ഉച്ചകോടി:നിര്‍ദേശത്തില്‍ നിന്നും ചൈന പിന്മാറി

ഇന്ത്യ-പാക്-ചൈന ത്രിരാഷ്ട്ര ഉച്ചകോടി:നിര്‍ദേശത്തില്‍ നിന്നും ചൈന പിന്മാറി

ബീയ്ജിംഗ്: ഇന്ത്യ-പാക്-ചൈന ത്രിരാഷ്ട്ര ഉച്ചകോടി എന്ന നിര്‍ദേശത്തില്‍ നിന്നും ചൈന പിന്മാറി. ചൈനീസ് പ്രതിനിധി ലൂവോ ഷഹൂയ് കഴിഞ്ഞ ദിവസമാണ് ത്രിരാഷ്ട്ര ഉച്ചകോടി എന്ന ആശയം മുന്നോട്ട് വെച്ചത്. എന്നാല്‍ ഇത് സാധ്യമല്ലെന്ന് ചൈന അറിയിച്ചു. എന്നാല്‍ പരസ്പര സഹകരണം ശക്തമാക്കാന്‍ ന്യൂഡെല്‍ഹിയും ഇസ്ലമാബാദും ശ്രമിക്കണമെന്നതിന് ചൈന ഊന്നല്‍ നല്‍കി.

ഇന്ത്യയും പാക്കിസ്ഥാനും ചൈനയുടെ നല്ല സുഹൃത്തുക്കളാണെന്നാണ് ലൂവോയുടെ അഭിപ്രായം സംബന്ധിച്ച് ചോദിച്ചപ്പോള്‍ ചൈനീസ് വിദേശകാര്യ വക്താവ് ഗെങ് ഷുവാങ് പ്രതികരിച്ചത്.

കഴിഞ്ഞ ദിവസം ചൈനീസ് എംബസ്സിയില്‍ വെച്ച് നടന്ന ചടങ്ങിലായിരുന്നു ലൂവോയുടെ നിര്‍ദേശം. മറ്റൊരു ഡോക്‌ലാം സംഘര്‍ഷം തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. സഹകരണം, ആശയവിനിമയം, ഉഭയകക്ഷി ബന്ധം, സംയോജനം, നിയന്ത്രണം എന്നിവയിലൂടെ ഇന്ത്യചൈന ബന്ധം മെച്ചപ്പെടുത്താമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

Comments

comments

Categories: FK News, World
Tags: China, India, Pakistan