ബാങ്ക് ഓഫ് മഹാരാഷ്ട്ര സിഇഓ വായ്പാ തട്ടിപ്പ് കേസില്‍ അറസ്റ്റില്‍

ബാങ്ക് ഓഫ് മഹാരാഷ്ട്ര സിഇഓ വായ്പാ തട്ടിപ്പ് കേസില്‍ അറസ്റ്റില്‍

വായ്പാ തട്ടിപ്പ് കേസില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ രവീന്ദ്ര മറാത്തെ അറസ്റ്റിലായി. 3,000 കോടി രൂപയുടെ ഡിഎസ്.കെ ഗ്രൂപ്പിന്റെ കള്ളപ്പണ കേസിലാണ് രവീന്ദ്ര മറാത്തയും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍ കെ ഗുപ്തയും പൂനെ പോലീസിന്റെ പിടിയിലായത്. ബാങ്കിന്റെ മുന്‍ സിഎംഡിയായിരുന്ന സുശീല്‍ മുഹ്നോട്ടും ജയ്പൂരില്‍ നിന്ന് പോലീസ് പിടിയിലായി.

ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ ഉദ്യോഗസ്ഥര്‍ ഡിഎസ്.കെ ഗ്രൂപ്പുമായി ചേര്‍ന്ന് വഞ്ചനാപരമായ ഇടപാടുകള്‍ നടത്തുകയും വായ്പ അനുവദിക്കുകയും ചെയ്തുവെന്ന പൂനെ ഇയോയുടെ ആരോപണത്തിലാണ് അറസ്റ്റ്. വഞ്ചന, ചതിപ്രയോഗം ഗൂഢാലോചന, ക്രിമിനല്‍സംഘര്‍ഷം എന്നിവയുടെ പേരിലാണ് എല്ലാവരും അറസ്റ്റിലായിട്ടുള്ളത്.

പൂനെ ആസ്ഥാനമായ ബില്‍ഡര്‍ ഡി.എസ് കുല്‍ക്കര്‍ണിയും ഭാര്യ ഹേമന്തിയും ഈ വര്‍ഷം ഫെബ്രുവരിയില്‍ വായ്പാ തട്ടിപ്പിനെ തുടര്‍ന്ന് അറസ്റ്റിലായിരുന്നു. 1,154 കോടി രൂപയുടെ നിക്ഷേപം, 2,892 കോടി രൂപയുടെ ബാങ്ക് വായ്പയാക്കി മാറ്റിയതിനാണ് കേസ്. ബാങ്ക് അധികൃതര്‍ ഡിഎസ്‌കെ അധികൃതരുമായി ചേര്‍ന്ന് വായ്പ തുക അനുവദിക്കുകയും വിതരണം ചെയ്യുകയും അവരുടെ അധികാരം ദുരുപയോഗം ചെയ്യുകയും ചെയ്തു. ഡി.എസ്.കെ ഡെവലപ്പേഴ്‌സ് ലിമിറ്റഡ് വഴിയാണ് ബാങ്ക് ഉദ്യോഗസ്ഥര്‍ കുടുങ്ങിയത്. ബാങ്കിന്റെ ഇപ്പോഴത്തെ ഉദ്യോഗസ്ഥര്‍ കൂടാതെ ഡിഎസ്‌കെ ഗ്രൂപ്പിലെ രണ്ടുപേരും അറസ്റ്റിലായിട്ടുണ്ട്. ഡി.എസ്.കെ ഗ്രൂപ്പിലെ സുനില്‍ ഘട്ട്പാണ്ഡെ, എന്‍ജിനീയറിങ് വകുപ്പിലെ വൈസ് പ്രസിഡന്റ് രാജീവ് നസ്‌കര്‍, ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ സോണല്‍ മാനേജര്‍ നിത്യാനന്ദ ദേശ്പാണ്ഡെ എന്നിവരാണ് അറസ്റ്റിലായത്. കുല്‍ക്കര്‍ണിയുടെയും ഭാര്യയുടെയും 124 പ്രോപ്പര്‍ട്ടികളും 276 ബാങ്ക് അക്കൗണ്ടുകളും 1999 ലെ മഹാരാഷ്ട്ര പ്രൊട്ടക്ഷന്‍ ഓഫ് ഡിപ്പോസിറ്റേഴ്‌സ് (ഫിനാന്‍ഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്‍സ്) ആക്റ്റിന്‍ കീഴിലായിരിക്കും.

Comments

comments

Categories: Banking, Slider