ആയുഷ്മാന്‍ ഭാരത് ഒരു ലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കും: ഇന്ദു ഭൂഷണ്‍

ആയുഷ്മാന്‍ ഭാരത് ഒരു ലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കും: ഇന്ദു ഭൂഷണ്‍

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരതിനു കീഴിലുള്ള പുതിയ ആരോഗ്യ പരിരക്ഷാ പദ്ധതി നാല് വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കുമെന്ന് ആയുഷ് ഭാരത് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ഇന്ദു ഭൂഷണ്‍. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള തൊഴിലുകളായിരിക്കും അതെന്ന് അതെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ ദരിദ്രരായ 10 കോടി കുടുംബങ്ങള്‍ക്ക് 5 ലക്ഷം ആരോഗ്യ പരിരക്ഷാ സ്‌കീമുകളാണ് ആയുഷ്മാന്‍ ഭാരതിന്റെ ദേശീയ ആരോഗ്യ പരിരക്ഷാ മിഷന്‍ പദ്ധതിയിലൂടെ നല്‍കുന്നത്.

പദ്ധതി നടപ്പിലാകുന്നത് നിരവധി ഘട്ടങ്ങളിലൂടെയാണ്. ഓരോ മേഖലയിലും പ്രാഗല്ഭ്യമുള്ള ജീവനക്കാരെ നിയമിക്കും. ഇവരുടെ സേവനവും പിന്തുണയുമാണ് പദ്ധതിയെ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങളുടെ പിന്തുണയും ഇന്‍ഷുറന്‍സ് ഏജന്‍സികളുടെ വിശ്വാസ്യതയും പദ്ധതിക്ക് ആവശ്യമാണെന്നും ഇന്ദു ഭൂഷണ്‍ കൂട്ടിച്ചേര്‍ത്തു.

സ്വകാര്യ മേഖലയിലായിരിക്കും തൊഴിലുകള്‍ കൂടുതലായും ഉണ്ടാവുക. സ്വകാര്യ ആശുപത്രികളുടെ എണ്ണത്തില്‍ ഉണ്ടാകുന്ന വര്‍ധന തൊഴിലുകള്‍ സൃഷ്ടിക്കുന്നതില്‍ ഒരു മുഖ്യ കാരണമാകും. പദ്ധതിയില്‍ ഏകദേശം 25,000 ആശുപത്രികളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 300 ആശുപത്രികള്‍ പുതുതായി പദ്ധതിയുടെ ആവശ്യപ്രകാരം ആരംഭിച്ചേക്കുമെന്നാണ് കരുതുന്നത്. 200 ജീവനക്കാരെ ഓരോ ആശുപത്രികളിലും നിയമിച്ചാല്‍ 60,000 തൊഴിലുകള്‍ അവിടെ സൃഷ്ടിക്കപ്പെടുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

 

 

Comments

comments