അമേരിക്ക ചൈനയെ പുനര്‍നിര്‍മിക്കുന്നു; ഡൊണാള്‍ഡ് ട്രംപ്

അമേരിക്ക ചൈനയെ പുനര്‍നിര്‍മിക്കുന്നു; ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കയില്‍ നിന്നും ചൈന പ്രതിവര്‍ഷം 500 ബില്യണ്‍ ഡോളര്‍ കടത്തുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്ക ചൈനയെ നവീകരിക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. 200 ബില്യണ്‍ യുഎസ് ഡോളര്‍ മൂല്യം വരുന്ന ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതി  തീരുവ ഉയര്‍ത്തുമെന്ന പ്രഖ്യാപനത്തിനു പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന. നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്‍ഡിപെന്‍ഡന്റ് ബിസിനസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനുള്ള ഭാഗമായാണ് ഇറക്കുമതി തീരുവ വര്‍ധിപ്പിക്കുമെന്ന മുന്നറിയിപ്പ് ചൈനയ്ക്ക് നല്‍കിയത്. വര്‍ഷംതോറും 500 ബില്യണ്‍ ഡോളര്‍ അമേരിക്കയില്‍ നിന്നും ചൈന കൊണ്ടുപോകുന്നുണ്ട്. ഈ തുക ചൈനയുടെ വികസനത്തിനാണ് ചെലവഴിക്കുന്നത്. നിരവധി വര്‍ഷങ്ങളായി ചൈന ഈ പ്രവൃത്തി ചെയ്യുന്നുവെന്ന് ട്രംപ് കുറ്റപ്പെടുത്തി.

‘ ഞാന്‍ എല്ലായ്‌പ്പോഴും പറയാറുണ്ട്, നമ്മള്‍ ചൈനയെ പുനര്‍നിര്‍മിച്ചുകൊണ്ടിരിക്കുകയാണെന്ന്. അവര്‍ ഒരുപാട് എടുത്തു, ഇനി നമ്മുടെ സമയമാണ്” – ട്രംപ് പറയുന്നു.

കഴിഞ്ഞ ഏപ്രില്‍ മുതലാണ് അമേരിക്ക ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തിയത്. അലുമിനിയം, സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി തീരുവ വര്‍ധിച്ചപ്പോള്‍ ചൈനയും അമേരിക്കയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞയാഴ്ച 50 ബില്യണ്‍ നികുതിയാണ് അമേരിക്ക ചുമത്തിയത്. ചൈന ഇത് പിന്തുടരുന്നില്ലെങ്കില്‍ 200 ബില്യണ്‍ ഡോളര്‍ അധിക നികുതി ചുമത്താനാണ് ട്രംപിന്റെ തീരുമാനം.

 

Comments

comments

Categories: Slider, Top Stories, World
Tags: Donald Trump, USA

Related Articles