ആമസോണില്‍ മെഗാ മേള; ജൂലൈയില്‍ 30 മണിക്കൂര്‍ വില്‍പ്പന

ആമസോണില്‍ മെഗാ മേള; ജൂലൈയില്‍ 30 മണിക്കൂര്‍ വില്‍പ്പന

ന്യൂഡെല്‍ഹി: 30 മണിക്കൂര്‍ മെഗാ വില്‍പ്പനയുമായി ആമസോണ്‍. വാള്‍മാര്‍ട്ട് ഏറ്റെടുത്ത ഫഌപ്പ്കാര്‍ട്ടിനെ കടത്തിവെട്ടാനാണ് ആമസോണിന്റെ പദ്ധതി. ജൂലൈയിലാണ് തുടര്‍ച്ചയായ 30 മണിക്കൂര്‍ വില്‍പ്പന നടത്താന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നത്.

ജൂലൈ 7 നും 15 നും ഇടയിലുള്ള ദിവസങ്ങളിലാണ് മെഗാ മേള ഒരുക്കുന്നതെന്ന് ആമസോണ്‍ ഓണ്‍ലൈനില്‍ വില്‍പ്പന നടത്തുന്ന കമ്പനികള്‍ വ്യക്തമാക്കി. ഉപഭോക്താക്കള്‍ ഇതുവരെ കാണാത്ത ഡിസ്‌കൗണ്ടുകളാണ് ആമസോണിലൂടെ മെഗാ മേളയില്‍ കമ്പനികള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുക.

മെഗാ മേള ഫഌപ്പ്കാര്‍ട്ടിന് വെല്ലുവിളിയാണ്. കൂടുതല്‍ പ്രൈം മെമ്പര്‍ഷിപ്പ് നേടുക എന്നതാണ് ആമസോണിന്റെ ലക്ഷ്യം.

30 മണിക്കൂറിനുള്ളില്‍ നടക്കുന്ന വില്‍പ്പനയില്‍ നിന്നും ലഭിക്കുന്ന ലാഭം ഒരു മാസത്തെ ലാഭത്തിന് തുല്യമായിരിക്കുമെന്നാണ് കരുതുന്നതെന്ന് വില്‍പ്പനക്കാര്‍ പറയുന്നു.

 

Comments

comments

Tags: Amazon