ആന്ധ്രയിലും തെലുങ്കാനയിലും നെറ്റ് വര്‍ക്ക് വര്‍ദ്ധിപ്പിക്കാന്‍ എയര്‍ടെല്‍

ആന്ധ്രയിലും തെലുങ്കാനയിലും നെറ്റ് വര്‍ക്ക് വര്‍ദ്ധിപ്പിക്കാന്‍ എയര്‍ടെല്‍

ന്യൂഡല്‍ഹി: ടെലികോം ഓപ്പറേറ്ററായ ഭാരതി എയര്‍ടെല്‍ 2018-19 വര്‍ഷത്തില്‍ ആന്ധ്രപ്രദേശിലും തെലുങ്കാനയിലും 15000 പുതിയ സൈറ്റുകള്‍ സ്ഥാപിക്കാന്‍ തീരുമാനമായി. 3000 കിലോമീറ്റോളം ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ സ്ഥാപിക്കാനും പദ്ധതിയിടുന്നു.

പ്രൊജക്ട് ലീപ് പദ്ധതിയുടെ ഭാഗമായി എയര്‍ടെല്‍ സേവനം ഗ്രാമീണ മേഖലകളിലേക്ക് കൂടുതല്‍ ആഴത്തില്‍ എത്തിക്കഴിഞ്ഞു. 2017-18 കാലയളവില്‍ എയര്‍ടെല്‍ 10000 പുതിയ സൈറ്റുകള്‍ വിന്യസിച്ചിട്ടുണ്ട്. ഇതിനകം തന്നെ ഒരു ബ്രോഡ്ബാന്‍ഡ് സ്റ്റോപ്പ് 85% പിഎച്ച്ബില്‍ സ്ഥാപിച്ചു. ടെലികോം ഭീമനായ എയര്‍ടെല്‍ പ്രീ 5ജി മാസിവ് മിമോ (മള്‍ട്ടി ഇന്‍പുട്ട്, മള്‍ട്ടിപ്പിള്‍ ഔട്ട്പുട്ട്) ടെക്‌നോളജി, ബിസിനസ് റെസിഡന്‍ഷ്യല്‍ ഹബ്ബുകള്‍ എന്നിവ ഈ മേഖലയില്‍ വിന്യസിക്കും. നിലവിലെ സ്‌പെക്ട്രം ഉപയോഗിച്ച് നിലവിലുള്ള മിമോ ഇപ്പോള്‍ നിലവിലുള്ള നെറ്റ്‌വര്‍ക്ക് ശേഷി അഞ്ചോ അതിലധികമോ വര്‍ദ്ധിപ്പിക്കും.

നെറ്റ്‌വര്‍ക്കിന് ലഭിച്ച സൈറ്റുകളില്‍ വലിയ തോതില്‍ ഉപയോക്താക്കള്‍ ഉണ്ടെങ്കിലും എയര്‍ടെല്ലിന്റെ 4 ജി നെറ്റ്‌വര്‍ക്കില്‍ ഉപഭോക്താക്കള്‍ക്ക് സൂപ്പര്‍ഫാസ്റ്റ് ഡാറ്റ വേഗത നേടാനാകും. 2018ലെ ഐപിഎല്‍ മാച്ചിലും ഹൈദരാബാദ് രാജീവ് ഗാന്ധി സ്‌റ്റേഡിയത്തില്‍
ഈ ടെക്‌നോളജി ഉപയോഗിച്ചിരുന്നു. അന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

Comments

comments

Categories: Tech
Tags: Airtel