പെന്‍ഷന്‍ ഭീമനില്‍ ഓഹരിയെടുക്കാന്‍ അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി

പെന്‍ഷന്‍ ഭീമനില്‍ ഓഹരിയെടുക്കാന്‍ അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി

പെന്‍ഷന്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഗ്രൂപ്പിന്റെ 21.4 ശതമാനം ഓഹരിയാണ് അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി വാങ്ങുന്നത്

അബുദാബി: പെന്‍ഷന്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഗ്രൂപ്പിന്റെ ഓഹരി സ്വന്തമാക്കാന്‍ അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി (എഡിഐഎ). പെന്‍ഷന്‍ ഇന്‍ഷുറന്‍സ് സംരംഭത്തിന്റെ 21.4 ശതമാനം ഓഹരിയാകും അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി സ്വന്തമാക്കുക. യുകെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് പെന്‍ഷന്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍.

എഡിഐയുടെ സ്വകാര്യ ഇക്വിറ്റി വിഭാഗമാണ് ഓഹരി ഏറ്റെടുക്കല്‍ നടത്തുന്നത്. 25 ബില്ല്യണ്‍ പൗണ്ടില്‍ അധികം വരുന്ന ധനകാര്യ ആസ്തികള്‍ പെന്‍ഷന്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനുണ്ട്. 150,000 വ്യക്തികള്‍ കമ്പനിയുടെ ഗണഭോക്താക്കളുമാണ്-എഡിഐഎ പ്രസ്താവനയില്‍ പറഞ്ഞു.

ആഗോള സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ജെസി ഫഌവേഴ്‌സില്‍ നിന്നാണ് അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി പെന്‍ഷന്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഗ്രൂപ്പിന്റെ ഓഹരികള്‍ വാങ്ങുന്നത്.

എഡിഐഎയുടെ വ്യാപക നിക്ഷേപ പദ്ധതിയുടെ ഭാഗമായാണ് പുതിയ നീക്കം. ധനകാര്യ സേവനം, ഹെല്‍ത്ത്‌കെയര്‍, ഇന്‍ഡസ്ട്രിയല്‍സ്, ടെക്‌നോളജി, കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്‌സ് തുടങ്ങിയ വിവിധ മേഖലകളിലായാണ് അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി നിക്ഷേപം നടത്തിക്കൊണ്ടിരിക്കുന്നത്.

ഞങ്ങളുടെ ഓഹരിയുടമകളുടെ സംഘത്തിലേക്ക് അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയെയും സ്വാഗതം ചെയ്യാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് പെന്‍ഷന്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ സിഇഒ ട്രേസി ബ്ലാക്ക്‌വെല്‍ പറഞ്ഞു. ആഗോള സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ജെസി ഫഌവേഴ്‌സില്‍ നിന്നാണ് അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി പെന്‍ഷന്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഗ്രൂപ്പിന്റെ ഓഹരികള്‍ വാങ്ങുന്നത്.

Comments

comments

Categories: Arabia