Archive

Back to homepage
FK News Life

ജല സംരക്ഷണത്തില്‍ രാജസ്ഥാന്‍ ഒന്നാം സ്ഥാനത്ത്

ജയ്പൂര്‍: ജല സംരക്ഷണത്തില്‍ സംസ്ഥാനങ്ങളില്‍ രാജസ്ഥാന് ഒന്നാം സ്ഥാനം നല്‍കി നിതി ആയോഗ്. ജല്‍ സ്വലംഭന്‍ അഭയാന്‍ പരിപാടിയുടെ ഭാഗമായി രാജസ്ഥാനിലെ ജലസംഭരണികളിലെ ജലനിരപ്പ് ഉയര്‍ന്നതായും ജലസംരക്ഷണ കാര്യങ്ങളില്‍ രാജസ്ഥാന്‍ മുന്നിലാണെന്നും രാജസ്ഥാന്‍ നദി ജല വിഭവ വികസന അതോറിറ്റി പ്രസിഡന്റ്

Tech

ആന്ധ്രയിലും തെലുങ്കാനയിലും നെറ്റ് വര്‍ക്ക് വര്‍ദ്ധിപ്പിക്കാന്‍ എയര്‍ടെല്‍

ന്യൂഡല്‍ഹി: ടെലികോം ഓപ്പറേറ്ററായ ഭാരതി എയര്‍ടെല്‍ 2018-19 വര്‍ഷത്തില്‍ ആന്ധ്രപ്രദേശിലും തെലുങ്കാനയിലും 15000 പുതിയ സൈറ്റുകള്‍ സ്ഥാപിക്കാന്‍ തീരുമാനമായി. 3000 കിലോമീറ്റോളം ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ സ്ഥാപിക്കാനും പദ്ധതിയിടുന്നു. പ്രൊജക്ട് ലീപ് പദ്ധതിയുടെ ഭാഗമായി എയര്‍ടെല്‍ സേവനം ഗ്രാമീണ മേഖലകളിലേക്ക് കൂടുതല്‍

FK News World

ഇന്ത്യ-പാക്-ചൈന ത്രിരാഷ്ട്ര ഉച്ചകോടി:നിര്‍ദേശത്തില്‍ നിന്നും ചൈന പിന്മാറി

ബീയ്ജിംഗ്: ഇന്ത്യ-പാക്-ചൈന ത്രിരാഷ്ട്ര ഉച്ചകോടി എന്ന നിര്‍ദേശത്തില്‍ നിന്നും ചൈന പിന്മാറി. ചൈനീസ് പ്രതിനിധി ലൂവോ ഷഹൂയ് കഴിഞ്ഞ ദിവസമാണ് ത്രിരാഷ്ട്ര ഉച്ചകോടി എന്ന ആശയം മുന്നോട്ട് വെച്ചത്. എന്നാല്‍ ഇത് സാധ്യമല്ലെന്ന് ചൈന അറിയിച്ചു. എന്നാല്‍ പരസ്പര സഹകരണം ശക്തമാക്കാന്‍

Banking Slider

ബാങ്ക് ഓഫ് മഹാരാഷ്ട്ര സിഇഓ വായ്പാ തട്ടിപ്പ് കേസില്‍ അറസ്റ്റില്‍

വായ്പാ തട്ടിപ്പ് കേസില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ രവീന്ദ്ര മറാത്തെ അറസ്റ്റിലായി. 3,000 കോടി രൂപയുടെ ഡിഎസ്.കെ ഗ്രൂപ്പിന്റെ കള്ളപ്പണ കേസിലാണ് രവീന്ദ്ര മറാത്തയും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍ കെ ഗുപ്തയും പൂനെ പോലീസിന്റെ

Business & Economy

ഓഫ്‌ലൈന്‍ വികസനത്തിന് ബിഗ്ബാസ്‌ക്കറ്റ്

ബെംഗളൂരു: ഓണ്‍ലൈന്‍ ഗ്രോസറി പ്ലാറ്റ്‌ഫോമായ ബിഗ്ബാസ്‌ക്കറ്റ് സ്മാര്‍ട്ട് വെന്‍ഡിംഗ് മെഷീന്‍ (പണമോ, ക്രെഡിറ്റ് കാര്‍ഡോ ഉപയോഗപ്പെടുത്തിയാല്‍ സ്‌നാക്‌സ്, പാനീയങ്ങള്‍, ടിക്കറ്റ് തുടങ്ങിയവ ലഭ്യമാക്കുന്ന മെഷീന്‍) സ്റ്റാര്‍ട്ടപ്പായ ക്വിക്ക്24ന്റെ ഭൂരിഭാഗ ഓഹരികള്‍ ഏറ്റെടുക്കാനൊരുങ്ങുന്നു. കമ്പനിയുടെ ഓഫ്‌ലൈന്‍ സാന്നിധ്യം വര്‍ധിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് നടപടി.

FK News Slider Sports

ജപ്പാനെ കണ്ടുപഠിക്കണം; കൈയടി നേടി ജപ്പാന്‍ ഫുട്‌ബോള്‍ ആരാധകര്‍

മോസ്‌കോ: കഴിഞ്ഞ ദിവസം നടന്ന ജപ്പാന്‍- കൊളംബിയ ലോകകപ്പ് മത്സരത്തില്‍ ജപ്പാന്റെ അട്ടിമറി വിജയത്തില്‍ ആഹ്ലാദതിമിര്‍പ്പിലാണ് ജപ്പാന്‍ ആരാധകര്‍. ലോകകപ്പ് ഫുട്‌ബോളില്‍ ഒരു ലാറ്റിനമേരിക്കന്‍ ടീമിനെ തോല്‍പ്പിക്കുന്ന ഏഷ്യന്‍ രാജ്യമെന്ന വിശേഷണമാണ് ജപ്പാന്. എന്നാല്‍ ഇതെല്ലാം അപ്രസക്തമാവുകയാണ് ജപ്പാന്‍ ആരാധകരുടെ പ്രവൃത്തികൊണ്ട്.

World

മികച്ച നേട്ടവുമായി ശ്രീലങ്കന്‍ ടൂറിസം

ശ്രീലങ്കയില്‍ ഏറ്റവുമധികം വിദേശനാണ്യം നേടുന്ന രണ്ടാമത്തെ വ്യാവസായിക മേഖലയായി ടൂറിസം ഉയര്‍ന്നു. 2010 മുതല്‍ ഈ സ്ഥാനത്തുണ്ടായിരുന്ന വസ്ത്ര വ്യവസായത്തെ പിന്തള്ളിയാണ് ടൂറിസം ഈ നേട്ടം കൈക്കലാക്കിയത്. ഈ വര്‍ഷം ജനുവരിയില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 12.7 ശതമാനം വളര്‍ച്ചയാണ് ടൂറിസത്തിന് കൈവരിക്കാനായത്.  

Tech

333.8 മില്യണ്‍ ഡൊമെയ്‌നുകള്‍

2018ന്റെ ആദ്യ പാദത്തില്‍ 1.4 മില്യണോളം ഡൊമെയ്ന്‍ നാമങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതായി വെരിസൈന്‍ അറിയിച്ചു. ഇതോടെ രജിസ്റ്റര്‍ ചെയ്യപ്പെട്ടവ മൊത്തം ഡൊമെയ്‌നുകളുടെ എണ്ണം ഏകദേശം 333.8 മില്യണായി. ഡോട്ട് കോം, ഡോട്ട് നെറ്റ് എന്നിവയിലായി മൊത്തം 148.3 മില്യണ്‍ ഡൊമെയ്ന്‍ പേരുകളാണ്

World

നേപ്പാളും ചൈനയും തമ്മില്‍ എട്ട് കരാറുകള്‍

നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലിയുടെ ചൈനീസ് സന്ദര്‍ശനത്തോടനുബന്ധിച്ച് ഇരു രാഷ്ട്രങ്ങളും തമ്മില്‍ 2.4 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന എട്ട് കരാറുകളില്‍ ഒപ്പുവെച്ചു. നേപ്പാള്‍ എംബസ്സിയില്‍ വച്ചാണ് കരാറുകളില്‍ ഒപ്പിട്ടത്. അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയ ഒലി ചൈനീസ് പ്രസിഡന്റ്

Business & Economy

ഫുജിഫിലിംസിന്റെ എക്‌സ്-എ5 ഇന്ത്യയില്‍

ഇമേജിംഗ് ടെക്‌നോളജി കമ്പനിയായ ഫുജിഫിലിംസ് തങ്ങളുടെ റിട്രോ സ്‌റ്റൈല്‍ ഡിജിറ്റല്‍ കാമറയായ ‘എക്‌സ്-എ5’ ഇന്ത്യയില്‍ അവതരിപ്പിച്ചു. 49,999 രൂപയാണ് കാമറയുടെ വില. 180 ഡിഗ്രി റിയര്‍ ലിക്വിഡ് ക്രിസ്റ്റല്‍ ഡിസ്‌പ്ലേ (എല്‍സിഡി) സ്‌ക്രീന്‍, ബില്‍ട്ട് ഇന്‍ ബ്ലൂടൂത്ത്, 24.2 എംപി അഡ്വാന്‍സ്ഡ്

Slider Top Stories

ജിഎസ്ടി ഏര്‍പ്പെടുത്തിയാലും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് വില കുറയില്ല

ന്യൂഡെല്‍ഹി: ചരക്ക് സേവന നികുതിക്ക് കീഴില്‍ വാഹന ഇന്ധനങ്ങളെ ഉള്‍പ്പെടുത്തുകയാണെങ്കില്‍ 28 ശതമാനം എന്ന ഉയര്‍ന്ന നിരക്കിലായിരിക്കുമെന്നും സംസ്ഥാനങ്ങള്‍ ചുമത്തുന്ന വില്‍പ്പന നികുതിയോ മൂല്യ വര്‍ധിത നികുതിയോ (വാറ്റ്) ഇതിനു പുറമേ ആയിരിക്കുമെന്നും സൂചന. ഉയര്‍ന്ന ജിഎസ്ടി നിരക്കും വാറ്റും കൂടിച്ചേര്‍ന്നാല്‍

FK News Health Slider

ഇന്ത്യയേക്കാള്‍ കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങള്‍ പൊതുജനാരോഗ്യത്തിനായി കൂടുതല്‍ പണം ചെലവഴിക്കുന്നു

ന്യൂഡെല്‍ഹി: പൊതുജനാരോഗ്യത്തിനായി പണം ചെലവഴിക്കുന്നതില്‍ ഇന്ത്യയേക്കാള്‍ മുന്നില്‍ നില്‍ക്കുന്നത് വരുമാനം കുറഞ്ഞ രാജ്യങ്ങളെന്ന് റിപ്പോര്‍ട്ട്. അയല്‍രാജ്യങ്ങളായ ഭൂട്ടാന്‍, നേപ്പാള്‍, ശ്രീലങ്ക എന്നിവടങ്ങളില്‍ ആരോഗ്യ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഹെല്‍ത്ത് ഇന്റലിജന്‍സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയുടെ

Slider Top Stories

കര്‍ഷകരുടെ വരുമാനം വര്‍ധിച്ചു: പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ള വിവിധ പദ്ധതികളുടെ ഫലമായി രാജ്യത്തെ കര്‍ഷകരുടെ വരുമാനം വര്‍ധിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിരവധി മേഖലകളില്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയായി ഉയര്‍ന്നിട്ടുണ്ടെന്നും മോദി അവകാശപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട കര്‍ഷകരുമായി ‘നരേന്ദ്ര മോദി

Tech

കണ്ണുകളിലെ ശസ്ത്രക്രിയക്കും ഇനി റോബോട്ട്

പ്രോസ്റ്റേറ്റ് ശസ്ത്രക്രിയ പോലുള്ള ഓപ്പറേഷനുകളില്‍ നിരവധി തവണ ഡോക്ടര്‍മാര്‍ക്ക് റോബോട്ടുകളുടെ സഹായം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ മനുഷ്യന്റെ കണ്ണുകള്‍ക്ക് ശസ്ത്രക്രിയ ചെയ്യുന്നതിലും പുരോഗതി നേടിയിരിക്കുകയാണ് റോബോട്ടുകള്‍. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ നഫീല്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്ലിനിക്കല്‍ ന്യൂറോസയന്‍സസിന്റെ ഗവേഷകരാണ് പുതിയ റോബോട്ടിനെ വികസിപ്പിച്ചിരിക്കുന്നത്.

Business & Economy

എന്‍ഡ് ഓഫ് റീസണ്‍ സെയിലുമായി മിന്ത്ര

കൊച്ചി: മിന്ത്രയും ജബോംഗും ചേര്‍ന്ന് നടത്തുന്ന എന്‍ഡ് ഓഫ് റീസണ്‍ സെയിലിന്റെ എട്ടാം പതിപ്പ് നാളെ മുതല്‍ 25 വരെ. 2500 ല്‍ അധികം ബ്രാന്‍ഡുകളില്‍നിന്നായി 6 ലക്ഷത്തോളം കളക്ഷനുകളാണ് എന്‍ഡ് ഓഫ് റീസണ്‍ സെയിലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 50 മുതല്‍ 80

More

ദേശീയ വായനാ മഹോത്സവം ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: വായനയെ നിത്യജീവിതത്തിന്റെ ഭാഗമാക്കിയാല്‍ വിജ്ഞാനത്തിനൊപ്പം സ്വയം അറിവിനെ പുതുക്കാനുള്ള അവസരംകൂടി ഉണ്ടാകുമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം പറഞ്ഞു. ദേശീയ വായനാ മഹോത്സവം കനകക്കുന്ന് കൊട്ടാരത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍. വായന പുതിയ സാങ്കേതിക വിദ്യയുടെ ഭാഗമായി പുതിയ തലത്തിലേയ്ക്ക്

FK News Tech

ഐഫോണില്‍ 911 നമ്പര്‍ ഉപയോഗിച്ച് ലൊക്കേഷന്‍ പങ്കിടാം

കാലിഫോര്‍ണിയ: അമേരിക്കയിലെ ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഇനി 911 നമ്പര്‍ ഉപയോഗിച്ച് ലൊക്കേഷന്‍ ഡാറ്റ മാറ്റുള്ളവരിലേക്ക് പങ്കിടാന്‍ സാധിക്കും. ഏറ്റവും മികച്ച സാങ്കേതികവിദ്യ കൈവരിക്കുമെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നത്. അടിയന്തരഘട്ടത്തില്‍ ലൊക്കേഷന്‍ കൈമാറുന്നതിന് ഈ നമ്പര്‍ ആശ്രയിക്കാവുന്നതാണെന്നും ആപ്പിള്‍ സിഇഒ ടിം കുക്ക് പറഞ്ഞു.

Business & Economy Top Stories

മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ യുഎസിലേക്ക് മടങ്ങുന്നു

മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ ധനകാര്യ മന്ത്രാലയത്തില്‍ നിന്ന് വിടവാങ്ങുന്നതായി ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. അരവിന്ദ് സുബ്രഹ്മണ്യന്‍ തന്റെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായാണ് യുഎസിലേക്ക് മടങ്ങുന്നതെന്നാണ് വിവരം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇതു സംബന്ധിച്ച വിവരം അരുണ്‍ ജയ്റ്റ്‌ലി പുറത്തു വിട്ടത്. 2014 ഒക്ടോബര്‍

Arabia

യുകെയിലെ സ്റ്റാര്‍ട്ടപ്പ്ബൂട്ട് ക്യാമ്പും ഡിഐഎഫ്‌സിയും സഹകരിക്കുന്നു

ദുബായ്: യുകെ ആസ്ഥാനമാക്കിയ സ്റ്റാര്‍ട്ടപ്പ്ബൂട്ട്ക്യാമ്പുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ദുബായ് ഇനന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ (ഡിഐഎഫ്‌സി) തീരുമാനിച്ചു. ഗള്‍ഫ് മേഖലയില്‍ മകിച്ച ഫിന്‍ടെക് (ഫിനാന്‍ഷ്യല്‍ ടെക്‌നോളജി) ആവാസവ്യവസ്ഥ വികസിപ്പിച്ചെടുക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതിനോടകം തന്നെ 200ലധികം ഫിന്‍ടെക്, ഇന്‍ഷുര്‍ ടെക് സ്റ്റാര്‍ട്ടപ്പുകളില്‍ ഞങ്ങള്‍

Arabia

പെന്‍ഷന്‍ ഭീമനില്‍ ഓഹരിയെടുക്കാന്‍ അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി

അബുദാബി: പെന്‍ഷന്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഗ്രൂപ്പിന്റെ ഓഹരി സ്വന്തമാക്കാന്‍ അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി (എഡിഐഎ). പെന്‍ഷന്‍ ഇന്‍ഷുറന്‍സ് സംരംഭത്തിന്റെ 21.4 ശതമാനം ഓഹരിയാകും അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി സ്വന്തമാക്കുക. യുകെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് പെന്‍ഷന്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍. എഡിഐയുടെ സ്വകാര്യ