‘വീ ആര്‍ സോഷ്യല്‍’ ഗള്‍ഫില്‍ ചുവടുറപ്പിക്കുന്നു

‘വീ ആര്‍ സോഷ്യല്‍’ ഗള്‍ഫില്‍ ചുവടുറപ്പിക്കുന്നു

ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സോഷ്യലൈസ് എന്ന സംരംഭത്തെ ഏറ്റെടുത്താണ് ആഗോള ഏജന്‍സിയായ വീ ആര്‍ സോഷ്യല്‍ ഗള്‍ഫില്‍ കാലുറപ്പിക്കുന്നത്

ദുബായ്: പ്രമുഖ സോഷ്യല്‍ മീഡിയ കമ്പനിയായ സോഷ്യലൈസിന്റെ ഭൂരിഭാഗം ഓഹരികളും ആഗോളതലത്തില്‍ ഈ രംഗത്തെ പ്രമുഖ സംരംഭമായ വീ ആര്‍ സോഷ്യല്‍ ഏറ്റെടുത്തു. പ്രാദേശിക തലത്തില്‍ വന്‍കിട കമ്പനികള്‍ക്ക് മികച്ച സേവനം നല്‍കുന്നതിലൂടെ പ്രശസ്തമായ സംരംഭമാണ് സോഷ്യലൈസ്. ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന 40 ജീവനക്കാരുള്ള കമ്പനിയുടെ ഉപഭോക്തൃപട്ടികയില്‍ സോണി, ജനറല്‍ മില്‍സ്, മെഴ്‌സിഡെസ് ബെന്‍സ്, ബയോഡെര്‍മ, സിംഗപ്പൂര്‍ ടൂറിസം തുടങ്ങിയ വമ്പന്മാരുണ്ട്.

വമ്പന്‍ ക്ലൈന്റുകളുള്ള കമ്പനിയെ ഏറ്റെടുത്തത് വീ ആര്‍ സോഷ്യലിന്റെ ഗള്‍ഫ് മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരുമെന്നാണ് വിലയിരുത്തല്‍. മിലന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആഗോള ഏജന്‍സിയായ വീ ആര്‍ സോഷ്യല്‍ ഗള്‍ഫ്, ആഫ്രിക്ക തുടങ്ങിയ മേഖലകളിലേക്ക് ശക്തമായ രീതിയില്‍ പ്രവര്‍ത്തനം വിപലുപ്പെടുത്താനുള്ള ഒരുക്കത്തിലാണ്.

ന്യൂയോര്‍ക്ക്, ലണ്ടന്‍, പാരിസ്, മിലന്‍, മ്യൂണിക്ക്, ബെര്‍ലിന്‍, സിംഗപ്പൂര്‍, ഷാങ്ഹായ്, ബെയ്ജിംഗ്, സിഡ്‌നി തുടങ്ങിയ നഗരങ്ങളിലെല്ലാം തന്നെ വീ ആര്‍ സോഷ്യലിന് ഓഫീസുണ്ട്.

സോഷ്യലൈസിനെ ഏറ്റെടുത്തതോടെ വീ ആര്‍ സോഷ്യലിലെ മൊത്തം ജീവനക്കാരുടെ എണ്ണ 700 കവിയും. ഒമ്പത് രാജ്യങ്ങളിലായി 11 ഓഫീസുകളും കമ്പനിക്കുണ്ടാകും

10 വര്‍ഷങ്ങള്‍ക്ക് മുമ്പ് 2008ല്‍ ഞാനും നാതനും ചേര്‍ന്ന് വീ ആര്‍ സോഷ്യലിന് തുടക്കം കുറിക്കുമ്പോള്‍ മനസിലുണ്ടായിരുന്ന ആഗ്രഹം ഇതിനെ ലോകത്തെ ഏറ്റവും മികച്ച ക്രിയാത്മക സോഷ്യല്‍ ഏജന്‍സിയായി മാറ്റുകയെന്നതായിരുന്നു-വീ ആര്‍ സോഷ്യലിന്റെ സഹസ്ഥാപകനും ആഗോള മാനേജിംഗ് ഡയറക്റ്ററുമായ റോബിന്‍ ഗ്രാന്റ് പറഞ്ഞു.

10 വര്‍ഷങ്ങള്‍ക്കുള്ളില്‍ കമ്പനി ഒരുപാട് വളര്‍ന്നു. മികച്ച അന്താരാഷ്ട്ര ശൃംഖലയൊരുക്കാന്‍ സാധിച്ചു. മാത്രമല്ല ലോകത്തെ മികച്ച വൈദഗ്ധ്യമുള്ളവരെയും ക്രിയാത്മക ചിന്തകരെയും ഏജന്‍സിയിലേക്ക് ആകര്‍ഷിക്കാനും സാധിച്ചു-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സോഷ്യലൈസിനെ ഏറ്റെടുത്തതോടെ വീ ആര്‍ സോഷ്യലിലെ മൊത്തം ജീവനക്കാരുടെ എണ്ണ 700 കവിയും. ഒമ്പത് രാജ്യങ്ങളിലായി 11 ഓഫീസുകളും കമ്പനിക്കുണ്ടാകും. അഡിഡാസ്, നെറ്റ്ഫഌക്‌സ്, സാംസംഗ്, ലാവാസ, ഗൂഗിള്‍ തുടങ്ങിയ കമ്പനിയുടെ ആഗോള ഉപഭോക്താക്കള്‍ക്ക് ഗള്‍ഫ് മേഖലയിലേക്കുള്ള സ്വാധീനം വര്‍ധിപ്പിക്കാനും ഏറ്റെടുക്കല്‍ സഹായകമാകും.

2020 ആകുമ്പോഴേക്കും ഗള്‍ഫ് മേഖലയിലെ ഡിജിറ്റല്‍ ചെലവിടലില്‍ 73 ശതമാനം വര്‍ധവനുണ്ടാകുമെന്നാണ് കരുതുന്നത്. 3.81 ബില്ല്യണ്‍ ഡോളറിലേക്ക് ഡിജിറ്റല്‍ ചെലവിടല്‍ എത്തിയേക്കും. ഇത് വീ ആര്‍ സോഷ്യല്‍ പോലുള്ള കമ്പനികള്‍ക്ക് ഗുണം ചെയ്യാനാണ് സാധ്യത.

Comments

comments

Categories: Arabia