സ്തനാര്‍ബുദം ചെറുക്കാന്‍ വിറ്റാമിന്‍ ഡി

സ്തനാര്‍ബുദം ചെറുക്കാന്‍ വിറ്റാമിന്‍ ഡി

വിറ്റാമിന്‍-ഡി സമ്പുഷ്ടമായ ആഹാരം സ്തനാര്‍ബുദത്തെ ചെറുക്കാന്‍ സഹായിക്കുമെന്ന് ഗവേഷകര്‍. അമേരിക്കയിലെ ഒരു സംഘം ഗവേഷകരാണ് ഈ പുതിയ കണ്ടുപിടിത്തത്തിനു പിന്നില്‍. ആര്‍ത്തവവിരാമത്തിനു ശേഷം സ്ത്രീകളിലുണ്ടാകുന്ന സ്തനാര്‍ബുദങ്ങള്‍ പഠന വിധേയമാക്കിയപ്പോള്‍, ഉയര്‍ന്ന തോതിലുള്ള വിറ്റാമിന്‍ ഡി ആഹാരപദാര്‍ത്ഥങ്ങള്‍ സ്താനാര്‍ബുദത്തിന്റെ തോത് താരതമ്യേന കുറയ്ക്കുമെന്നാണ് യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ സാന്‍ ഡീഗോ സ്‌കൂള്‍ മെഡിസിനിലെ ഗവേഷകര്‍ കണ്ടെത്തിയത്. രക്തത്തിലെ വിറ്റാമിന്‍ ഡിയുടെ നിശ്ചിത അളവിലെ സാന്നിധ്യം ഗുണകരമാണെന്നും ഗവേഷകര്‍ പറയുന്നു.

55നും അതില്‍ കൂടുതലും പ്രായമുള്ള സ്ത്രീകളുടെ മൂവായിത്തില്‍പ്പരം ക്ലിനിക്കല്‍ ഡാറ്റാ ഉള്‍പ്പെടെ, 1713 സ്ത്രീകളെ കൂടി പങ്കെടുപ്പിച്ചാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത്. രക്തത്തിലെ പ്ലാസ്മയില്‍ കുറഞ്ഞത് 25-ഹൈഡ്രോക്‌സിവിറ്റാമിന്‍ ഡി (25(ഛഒ)ഉ) ഉള്ളവരില്‍ സ്താനാര്‍ബുദ സാധ്യത കുറവാണെന്ന് ഇതുവഴി കണ്ടെത്തിയതായി ഗവേഷണത്തിന് നേതൃത്വം നല്‍കിയ സെഡ്രിക് എഫ് ഗാര്‍ലാന്‍ഡ് വ്യക്തമാക്കി. നിലവിലെ ഗവേഷണ ഫലത്തിന്റെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി, ആര്‍ത്തവവിരാമത്തിനു മുമ്പുള്ളവരെ കൂടി പങ്കെടുപ്പിച്ചുകൊണ്ടു വീണ്ടും പഠനം നടത്തുമെന്ന് പ്ലോസ് വണ്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഗവേഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Comments

comments

Categories: FK Special, Slider