സന്ദീപ് ബക്ഷിയെ ഐസിഐസിഐ ബാങ്ക് സിഒഒയായി നിയമിച്ചു

സന്ദീപ് ബക്ഷിയെ ഐസിഐസിഐ ബാങ്ക് സിഒഒയായി നിയമിച്ചു

 

ന്യൂഡെല്‍ഹി: ഐസിഐസിഐ ബാങ്ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി(സിഒഒ) സന്ദീപ് ബക്ഷിയെ ബോര്‍ഡ് നിയമിച്ചു. വീഡിയോകോണ്‍ ഇടപാടുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് ദീര്‍ഘനാള്‍ അവധിയില്‍പ്പോയ ഐസിഐസിഐ ബാങ്ക് സിഇഒ ചന്ദാ കൊച്ചാറിനു പകരം ബാങ്കിന്റെ മേല്‍നോട്ടം പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയുടെ തലവനായ സന്ദീപ് ബക്ഷിയെ ഏല്‍പ്പിക്കാന്‍ ബാങ്ക് തീരുമാനിക്കുകയായിരുന്നു. അഞ്ച് വര്‍ഷമാണ് അദ്ദേഹത്തിന്റെ കാലാവധി.

പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ചീഫ് എക്‌സിക്യൂട്ടീവായി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എന്‍എസ് കണ്ണനെയും നിയമിച്ചു. വിവാദത്തെ തുടര്‍ന്ന് ബാങ്ക് നിയമിച്ച കമ്മിറ്റിയുടെ അന്വേഷണം അവസാനിക്കുന്നതുവരെ ചന്ദ കൊച്ചാര്‍ അവധിയില്‍ തുടരുമെന്നാണ് ബാങ്ക് വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.

2010 ഓഗസ്റ്റിലാണ് ബക്ഷി പ്രുഡന്‍ഷ്യല്‍ ലൈഫിന്റെ സിഇഒ സ്ഥാനം ഏറ്റെടുത്തത്. 1986 ല്‍ ബാങ്കില്‍ സേവനമനുഷ്ഠിക്കാന്‍ തുടങ്ങിയ ബക്ഷി പ്രുഡന്‍ഷ്യല്‍ ലൈഫ് കമ്പനിയുടെ റീട്ടെയ്ല്‍ വിഭാഗത്തിന്റെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായിരുന്നു.

 

Comments

comments

Categories: Banking, FK News, Slider