ചെറുനിക്ഷേപങ്ങളുടെ പലിശനിരക്ക് വര്‍ധിപ്പിച്ചേക്കും

ചെറുനിക്ഷേപങ്ങളുടെ പലിശനിരക്ക് വര്‍ധിപ്പിച്ചേക്കും

ന്യൂഡെല്‍ഹി: ആര്‍ബിഐ നിരക്ക് വര്‍ധിപ്പിച്ചതിനു പിന്നാലെ ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കും വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്.  കിസാന്‍ വികാസ് പത്ര, പോസ്റ്റ് ഓഫീസ് നിക്ഷേപം, എന്‍എസ്‌സി, പിപിഎഫ്, സുകന്യ സമൃദ്ധി, സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീം തുടങ്ങിയവയുടെ പലിശ നിരക്കാണ് വര്‍ധിപ്പിക്കുക.

ചെറുനിക്ഷേപ പദ്ധതികളുടെ പലിശനിരക്കില്‍ കഴിഞ്ഞ കുറച്ചുനാളുകളായി കുറവുണ്ടായിരുന്നു. ബോണ്ടില്‍ നിന്നുള്ള ആദായത്തില്‍ വര്‍ധനവുണ്ടായിട്ടും ഏപ്രില്‍-ജൂണ്‍ പാദത്തില്‍ പലിശനിരക്കില്‍ വര്‍ധനവുണ്ടായില്ല. അടുത്ത പാദത്തില്‍ പലിശ 10 മുതല്‍ 20 ബേസിസ് പോയിന്റ് വരെ വര്‍ധിപ്പിച്ചേക്കുമെന്നാണ് കരുതുന്നത്.

 

Comments

comments

Tags: Banks, NSC, PPF