ചൊവ്വാ ഗ്രഹം അടുത്ത മാസം ഭൂമിയോട് അടുക്കും

ചൊവ്വാ ഗ്രഹം അടുത്ത മാസം ഭൂമിയോട് അടുക്കും

വാഷിംഗ്ടണ്‍: അടുത്തമാസം ചൊവ്വാ ഗ്രഹത്തെ അടുത്ത കാണാനുള്ള അവസരം ജ്യോതിശാസ്ത്രജ്ഞര്‍ക്ക് ലഭിക്കുമെന്നു നാസ. 15 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ആദ്യമായി ചൊവ്വാ ഗ്രഹം ഭൂമിയോട് അടുക്കുമെന്നാണു നാസ അറിയിച്ചിരിക്കുന്നത്. ജൂലൈ 31നു സൂര്യന്റെ എതിര്‍ദിശയിലെത്തുന്നതോടെയാണു ചൊവ്വാ ഗ്രഹം ഭൂമിയോട് ഏറ്റവും അടുത്തെത്തുക. ഇതിനു മുന്‍പ് 2003-ലായിരുന്നു ഇതുപോലൊരു സാഹചര്യമുണ്ടായത്. സൂര്യനും ചൊവ്വാ ഗ്രഹത്തിനുമിടയിലൂടെ ഭൂമി കടന്നു പോകുന്ന സാഹചര്യത്തെയാണ് എതിര്‍ദിശ കൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത്.

ഭൂമിക്ക് സൂര്യനെ ഭ്രമണം ചെയ്യാന്‍ 365 ദിവസമെടുക്കുമ്പോള്‍, ചൊവ്വാ ഗ്രഹത്തെ ഭ്രമണം ചെയ്യാനെടുക്കുന്നത് 687 ദിവസമാണ്. സൂര്യന് എതിര്‍ദിശയില്‍ ചൊവ്വാ ഗ്രഹം വരുന്നത് ആകര്‍ഷകമായിട്ടു കാണപ്പെടാറുണ്ട്. കാരണം ഭൂമിയില്‍നിന്നും നോക്കുമ്പോള്‍ സൂര്യ വെളിച്ചത്താല്‍ പ്രകാശപൂരിതമായിട്ടായിരിക്കും ചൊവ്വാ ഗ്രഹം കാണപ്പെടുന്നത്. ഈ സമയത്ത് രാത്രിയെ വീക്ഷിക്കാന്‍ പ്രത്യേക രസമായിരിക്കുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ഭൂമിയോട് അടുത്തവരുന്ന ചൊവ്വാ ഗ്രഹത്തെ നഗ്നനേത്രം കൊണ്ട് വീക്ഷിക്കാനാകുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
‘വാസ്തവത്തില്‍ ചൊവ്വയും സൂര്യനും ആകാശത്തിന്റെ നേര്‍ വിപരീത ഭാഗത്താണ് പ്രത്യക്ഷപ്പെടുന്നത്. പക്ഷേ നമ്മള്‍ പറയുന്നത് ചൊവ്വാ ഗ്രഹം എതിര്‍ദിശയിലാണെന്നാണ് ‘ -നാസ പറഞ്ഞു. ഭൂമിയോട് അടുത്ത വരുന്നതിനാല്‍, ഇനിയുള്ള ആറ് ആഴ്ചകളില്‍ ചൊവ്വാ ഗ്രഹം പ്രകാശഭരിതമായി കാണപ്പെടും. മറ്റ് നക്ഷത്രങ്ങളെക്കാളും പ്രകാശമുണ്ടാവും ചൊവ്വയ്ക്ക്. ഈ പ്രതിഭാസത്തെ perihelic opposition എന്നാണു വിശേഷിപ്പിക്കുന്നത്. ജുലൈ 31നു ഭൂമിയും ചൊവ്വയും തമ്മിലുള്ള ദൂരം 57.6 ദശലക്ഷം കിലോമീറ്ററായിരിക്കുമെന്നും നാസ പറഞ്ഞു. ഇനി 2035-ലായിരിക്കും ചൊവ്വാ ഗ്രഹം ഭൂമിയോട് ഇത്രയും അടുത്തവരികയെന്നും നാസ് അറിയിച്ചു.

Comments

comments

Categories: FK Special, Slider