ഇന്ധന വില വര്‍ധന; കേന്ദ്രമന്ത്രി ഒപെക് രാജ്യങ്ങളെ കാണും

ഇന്ധന വില വര്‍ധന; കേന്ദ്രമന്ത്രി ഒപെക് രാജ്യങ്ങളെ കാണും

ന്യൂഡല്‍ഹി: എണ്ണവിലയിലെ രാജ്യത്തിന്റെ ആശങ്ക എണ്ണ കയറ്റുമതി രാജ്യങ്ങളെ അറിയിക്കും. ഇതിന്റെ ഭാഗമായി കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ നാളെയും മറ്റന്നാളുമായി വിയന്നയില്‍ ഒപെക് (എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മ) തലവനെയും അംഗരാജ്യങ്ങളിലെ മന്ത്രിമാരെയും കാണും.

2014 ന് ശേഷം ഏറ്റവും ഉയര്‍ന്ന ക്രൂഡ് ഓയില്‍ വിലയാണ് ഇപ്പോഴുള്ളത്. ഈ പശ്ചാത്തലത്തില്‍ നടക്കുന്ന ഒപെക് യോഗം ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് ഏറെ പ്രധാനമാണ്. വില കുറയ്ക്കുന്നതില്‍ ഒപെക്കിന്റെ ഇടപെടല്‍ വേണമെന്നാണ് ഇന്ത്യയുടെ നിലപാട്. ക്രൂഡ് ഓയില്‍ വില ന്യായമാക്കാന്‍ ഒപെക് രാജ്യങ്ങള്‍ മുന്‍കയ്യെടുക്കണമെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന് ആവശ്യമായ ക്രൂഡ് ഓയിലില്‍ 83 ശതമാനവും ഒപെക് രാജ്യങ്ങളില്‍ നിന്നാണ് എത്തുന്നത്.

നിലവിലെ സാഹചര്യത്തില്‍ ഇന്ധന എക്‌സൈസ് തീരുവ കുറയ്ക്കില്ലെന്ന് കേന്ദ്ര ധന മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി. എന്നാല്‍ കഴിഞ്ഞ മൂന്നുദിവസമായി ഇന്ധന വിലയില്‍ മാറ്റമില്ല. പെട്രോള്‍ ലീറ്ററിന് 77.99 രൂപയും ഡീസലിന് 71.19 രൂപയുമാണ് ഇന്നത്തെ വില. സംസ്ഥാനങ്ങളിലെ മൂല്യവര്‍ധിത നികുതി കൂടി ചേരുന്നതാണ് ഇന്ധന വില ഉയരുന്നതിന് കാരണമാവുന്നത്.

Comments

comments

Categories: Business & Economy
Tags: OPEC