ഗെയ്മിംഗ് ഡിസോര്‍ഡര്‍ മാനസികരോഗാവസ്ഥ തന്നെ: ലോകാരോഗ്യ സംഘടന

ഗെയ്മിംഗ് ഡിസോര്‍ഡര്‍ മാനസികരോഗാവസ്ഥ തന്നെ: ലോകാരോഗ്യ സംഘടന

ജനീവ: കുട്ടികള്‍ വീഡിയോ ഗെയിമുകള്‍ക്ക് അടിമപ്പെടുന്നത് ലോകത്ത് എല്ലായിടത്തുമുള്ള രക്ഷിതാക്കളെ അലട്ടികൊണ്ടിരിക്കുന്ന പ്രശ്‌നമാണ്.ഗെയ്മിംഗ് ഡിസോര്‍ഡര്‍ എന്നത് ഒരുതരം മാനസികാരോഗ്യാവസ്ഥയായി ലോകാരോഗ്യ സംഘടന ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. മാനസികാരോഗ്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന അന്താരാഷട്ര പതിപ്പിന്റെ പതിനൊന്നാമത് എഡിഷനിലാണ് പ്രഖ്യാപനം നടത്തിയത്.

മാനസികാരോഗ്യവും ഡിജിറ്റല്‍ ഗെയിംമും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് പതിപ്പില്‍ ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നുണ്ട്. ദിനംപ്രതി നിരവധി കുട്ടികളാണ് ഗെയ്മിംഗ് ഡിസോര്‍ഡര്‍ എന്ന മാനസികരോഗത്തിന് അടിമകളാകുന്നത് എന്ന് ചൂണ്ടിക്കാട്ടുന്നു.

ഗെയ്മിംഗ് ഡിസോര്‍ഡറിന്റെ ലക്ഷണങ്ങള്‍

1. ഡിജിറ്റല്‍ ഗെയിമുകള്‍ ഒരു കുട്ടിയില്‍ മറ്റ് ഏത് പ്രവര്‍ത്തനത്തേക്കാളും മുന്‍ഗണനയുണ്ടാകും.

2. നെഗറ്റീവ് ചിന്തകള്‍ കുട്ടികളില്‍ വളരും. സ്വഭാവ ഘടനയെ തന്നെ മാറ്റി എടുക്കും. മാനസിക നിലയില്‍ ചില പിഴവുകള്‍ വരുത്തുന്നു.

3 വ്യക്തിപരമായും കുടുംബ, സാമൂഹ്യ, വിദ്യാഭ്യാസ, തൊഴില്‍ പ്രവര്‍ത്തനങ്ങളില്‍ അമിതമായ അസ്വസ്ഥതയ്ക്കും അസ്ഥിരതയ്ക്കും ഇടയാക്കുന്നു. ഉറക്കത്തെപ്പോലും ബാധിക്കുന്നു.

അതായത് ചൂതാട്ടത്തിനു അടിമപ്പെടുന്ന ഒരാളിന്റെ അതേ അവസ്ഥയാണ് വീഡിയോ ഗെയിമും ഉണ്ടാക്കുന്നതെന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ധര്‍ പറയുന്നത്. മയക്കു മരുന്നിനു അടിമപ്പെട്ട ഒരാളെ പോലെയായി തീരുന്നു. ഈ മാനസികാവസ്ഥ മണിക്കൂറുകള്‍ കൊണ്ടോ ദിവസങ്ങള്‍ കൊണ്ടോ ചിലപ്പോള്‍ വര്‍ഷങ്ങള്‍ കൊണ്ടോ പിടിപെടാവുന്ന ഒന്നാണ്. ചികിത്സിക്കപ്പെടേണ്ടവ തന്നെയാണ് ഗെയ്മിംഗ് ഡിസോര്‍ഡര്‍ എന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നല്‍കുന്നുണ്ട്.

 

Comments

comments

Categories: FK News, Health