ഫിഫ 2018 ലോകകപ്പും ‘ ഹൈടെക്ക് ‘

ഫിഫ 2018 ലോകകപ്പും ‘ ഹൈടെക്ക് ‘

റഷ്യയില്‍ നടക്കുന്ന ഫിഫ ലോകകപ്പ് 2018 ഒട്ടേറെ പുതുമകളും വ്യത്യസ്തതകളും നിറഞ്ഞതാണ്. മത്സരത്തിന്റെ വിധി നിര്‍ണയിക്കുന്ന വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം നടപ്പിലാക്കി എന്നതാണ് അതിലൊന്ന്. പെനല്‍റ്റി അനുവദിക്കുന്നതിലും, ഗോള്‍ വിധിക്കുന്നതിലും അവ്യക്തത നിലനില്‍ക്കുന്നുണ്ടെങ്കില്‍ അക്കാര്യം ദൂരീകരിക്കാന്‍ ഫീല്‍ഡ് റഫറിയെ സഹായിക്കുന്ന സംവിധാനമാണു വീഡിയോ അസിസ്റ്റന്റ് റഫറി.

റഫറിയുടെ തീരുമാനത്തിനു ഒരു മത്സരത്തിന്റെ ഗതി മാറ്റാന്‍ സാധിക്കും. അത് ഫിഫ ലോകകപ്പ് പോലെ അന്താരാഷ്ട്രതലത്തില്‍ നടക്കുന്നൊരു മത്സരമാകുമ്പോഴുള്ള അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ. ഫുട്‌ബോള്‍ എന്നത് ചടുല നീക്കങ്ങളുള്ളൊരു കളിയാണ്. 22 പേര്‍ കളം നിറഞ്ഞു നില്‍ക്കുന്നൊരിടത്തേയ്ക്കു റഫറിയുടെ കണ്ണുകള്‍ എത്തിച്ചെല്ലുക അസാദ്ധ്യം. ഫൗളും, ഓഫ് സൈഡുമൊക്കെ അതു കൊണ്ടു തന്നെ കൃത്യമായി വിലയിരുത്താനും സാധിച്ചെന്നു വരില്ല. മാനുഷികമായ ഇത്തരം കുറവുകളെ ടെക്‌നോളജിയിലൂടെ പരിഹരിക്കുകയാണ്. ഇപ്രാവിശ്യം റഷ്യയില്‍ അരങ്ങേറുന്ന ഫിഫ ലോകകപ്പിന്റെ 21-ാം പതിപ്പില്‍ വിഎആര്‍ എന്ന വീഡിയോ അസിസ്റ്റന്റ് റഫറിയെ അവതരിപ്പിച്ചിരിക്കുകയാണ്. മത്സരത്തിനിടെ മൈതാനത്തുള്ള റഫറിക്ക് അഥവാ ഫീല്‍ഡ് റഫറിക്കു സംഭവിക്കാവുന്ന വലിയ പിഴവുകള്‍ ഒഴിവാക്കാന്‍ വീഡിയോ അസിസ്റ്റന്റ് റഫറിക്കു സാധിക്കുമെന്നാണു വിലയിരുത്തുന്നത്.

ഫുട്‌ബോള്‍ മത്സരങ്ങളുടെ നിയമങ്ങള്‍ നിര്‍വചിക്കുന്ന അന്താരാഷ്ട്ര ഫുട്‌ബോള്‍ അസോസിയേഷന്‍ ബോര്‍ഡ്, 2016-ലാണു ആദ്യമായി വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയത്. പിന്നീട് വിഎആറിന്റെ ഉപയോഗം ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്തു. അതിനു ശേഷം ഓസ്‌ട്രേലിയയിലും, ജര്‍മനിയിലും, ഇറ്റലിയിലും, യുഎസിലുമൊക്കെ നടന്ന മത്സരങ്ങളില്‍ വിഎആര്‍ ഉപയോഗിക്കുകയുണ്ടായി.

എന്താണ് വീഡിയോ അസിസ്റ്റന്റ് റഫറി അഥവാ വിഎആര്‍ ?

മൈതാനത്തിലുള്ള റഫറിമാരെ സഹായിക്കുന്നതിനായി വീഡിയോ റീപ്ലേകള്‍ ഉപയോഗിക്കുന്ന സംവിധാനമാണ് വീഡിയോ അസിസ്റ്റന്റ് റഫറി (VAR). ഈ സംവിധാനം ഉപയോഗിക്കുന്ന ആദ്യ അന്താരാഷ്ട്ര ഫുട്‌ബോള്‍ ടൂര്‍ണമെന്റായി മാറുകയാണ് റഷ്യയില്‍ നടക്കുന്ന 2018 ലോകകപ്പ്. ഫുട്‌ബോള്‍ മത്സരങ്ങളുടെ നിയമങ്ങള്‍ നിര്‍വചിക്കുന്ന അന്താരാഷ്ട്ര ഫുട്‌ബോള്‍ അസോസിയേഷന്‍ ബോര്‍ഡ്, 2016-ലാണു ആദ്യമായി വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയത്. പിന്നീട് വിഎആറിന്റെ ഉപയോഗം ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്തു. അതിനു ശേഷം ഓസ്‌ട്രേലിയയിലും, ജര്‍മനിയിലും, ഇറ്റലിയിലും, യുഎസിലുമൊക്കെ നടന്ന മത്സരങ്ങളില്‍ വിഎആര്‍ ഉപയോഗിക്കുകയുണ്ടായി. കഴിഞ്ഞ വര്‍ഷം നടന്ന കോണ്‍ഫെഡറേഷന്‍ കപ്പിലും വിഎആര്‍ ഉപയോഗിച്ചിരുന്നു. വിഎആര്‍ സംവിധാനം ഉപയോഗിച്ച ആദ്യ ഫിഫ ടൂര്‍ണമെന്റ് കൂടിയായിരുന്നു കോണ്‍ഫെഡറേഷന്‍ കപ്പ്. ഇപ്പോള്‍ റഷ്യയില്‍ നടക്കുന്ന ഫിഫ ലോകകപ്പിലും വിഎആര്‍ ഉപയോഗിക്കുന്നു. ലോകകപ്പില്‍ ആദ്യമായിട്ടാണ് വിഎആര്‍ ഉപയോഗിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

എങ്ങനെയാണ് വിഎആര്‍ പ്രവര്‍ത്തിക്കുന്നത് ?

ലോകകപ്പിന് വേണ്ടി, ഒരു ചീഫ് വിഎആറും, മൂന്ന് അസിസ്റ്റന്റുകളുമടങ്ങിയ നാല് വീഡിയോ അസിസ്റ്റന്റ് റഫറികളുടെ ഒരു ടീമിനെയാണു മോസ്‌കോയിലുള്ള സെന്‍ട്രല്‍ ഓപറേഷന്‍ റൂമില്‍ സ്ഥാപിച്ചിരിക്കുന്നത്. ഇവര്‍ക്കു സംപ്രേക്ഷണത്തിനായുള്ള 33 കാമറകളില്‍നിന്നുള്ള വീഡിയോ ഫൂട്ടേജുകള്‍ ലഭ്യമായിരിക്കും. അതുപോലെ തത്സമയം എല്ലാ തീരുമാനങ്ങളും വിശകലനം ചെയ്യാനും, റേഡിയോ സംവിധാനത്തിലൂടെ മൈതാനത്തുള്ള റഫറിയുമായി ആശയവിനിമയം ചെയ്യാനും ഇവര്‍ക്കു സംവിധാനമുണ്ട്. സാധാരണയായി ഫുട്‌ബോള്‍ കളിയില്‍ അതിവേഗ നീക്കങ്ങളുണ്ടാകാറുണ്ട്. ഈ സാഹചര്യത്തില്‍ ഫൗളുകളും, ഓഫ്‌സൈഡുകളുമൊന്നും റഫറിമാരുടെ ശ്രദ്ധയില്‍പ്പെടാന്‍ സാധ്യതയുമില്ല. ഇത്തരം അവസ്ഥയിലാണു വിഎആര്‍ പ്രയോജനപ്പെടുന്നത്. ഒരു മത്സരത്തില്‍ ഫൗള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അതുമല്ലെങ്കില്‍ ഓഫ് സൈഡ് വിളിക്കേണ്ട സാഹചര്യത്തില്‍ ഏതെങ്കിലും വിധത്തിലുള്ള സംശയമുണ്ടായാല്‍ റഫറിക്ക് ഇവിടെ സഹായിയായി വിഎആര്‍ പ്രവര്‍ത്തിക്കും. ചുരുക്കിപ്പറഞ്ഞാല്‍ വിഎആര്‍ എന്ന സംവിധാനം നാല് രീതിയിലാണു ഗുണകരമാകുന്നത്. ഒന്ന് ഗോള്‍ വിധിക്കുന്ന കാര്യത്തില്‍, രണ്ട് പെനല്‍റ്റി അനുവദിക്കുന്ന കാര്യത്തില്‍, മൂന്ന് ചുവപ്പ് കാര്‍ഡ് വിധിക്കുന്ന കാര്യത്തില്‍, നാല് ഐഡന്റിറ്റിയുടെ കാര്യത്തില്‍. അതായത് ഏത് കളിക്കാരനാണു കാര്‍ഡിലൂടെ മുന്നറിയിപ്പ് നല്‍കേണ്ടതെന്ന കാര്യത്തില്‍ വിഎആര്‍ സംവിധാനം ഉപയോഗിക്കാം. ചുരുക്കിപ്പറഞ്ഞാല്‍ വിഎആര്‍ എന്നത് ഒരു എക്‌സ്ട്രാ റഫറിയാണ്. അത് കളി നിരീക്ഷിക്കുകയും, തീരുമാനങ്ങളെടുക്കാന്‍ ഒഫീഷ്യല്‍സിനെ ഉപദേശിക്കുകയും ചെയ്യുന്നു. വിഎആര്‍ സംവിധാനത്തിനു ഫീല്‍ഡ് റഫറിയെയും, ഫീല്‍ഡ് റഫറിക്ക് വിഎആറിനെയും കളി പുരോഗമിക്കുമ്പോള്‍ അരങ്ങേറുന്ന ഏതു തരം പിഴവുകളെയും ചൂണ്ടിക്കാണിക്കാന്‍ സാധിക്കും. സംശയനിവാരണം നടത്താനും ഇരു കൂട്ടര്‍ക്കും സാധിക്കും. വിഎആര്‍ സംവിധാനം മത്സരങ്ങളില്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും അന്തിമ തീരുമാനം എടുക്കാന്‍ അധികാരപ്പെടുത്തിയിരിക്കുന്നത് മൈതാനങ്ങളിലുള്ള റഫറിയെയാണ്. അതായത് ഫീല്‍ഡ് റഫറിക്കാണ് തീരുമാനമെടുക്കാന്‍ അധികാരം.
റഷ്യയില്‍ ഇപ്പോള്‍ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പ് 12 സ്റ്റേഡിയങ്ങളിലാണ് അരങ്ങേറുന്നത്. ഈ 12 സ്റ്റേഡിയങ്ങളിലും നടക്കുന്ന മത്സരങ്ങളെ നിരീക്ഷിക്കാന്‍ മോസ്‌കോയില്‍ ഒരു സ്‌പെഷ്യല്‍ ഹബ് തയാറാക്കിയിട്ടുണ്ട്. ഇവിടെയാണു വിഎആര്‍ സംവിധാനം സജ്ജമാക്കിയിരിക്കുന്നത്.

മറഡോണയുടെ വിഖ്യാതമായ ദൈവത്തിന്റെ കൈ ഗോള്‍

 

മെക്‌സിക്കോയിലെ ആസ്‌ടെക്ക സ്റ്റേഡിയത്തില്‍ 1986 ലോകകപ്പ് ടൂര്‍ണമെന്റിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടുമായുള്ള അര്‍ജന്റീനയുടെ മത്സരത്തില്‍ വച്ചായിരുന്നു മറഡോണയുടെ വിഖ്യാതമായ ദൈവത്തിന്റെ കൈ ഗോള്‍ പിറന്നത്. ഇംഗ്ലണ്ട് ഗോളി പീറ്റര്‍ ഷെല്‍ട്ടനു മുകളിലൂടെ കൈ കൊണ്ട് തട്ടിയാണു മറഡോണ ഗോളാക്കിയത്. ഗോള്‍ അനുവദിച്ച തീരുമാനത്തില്‍ പീറ്റര്‍ ഷെല്‍ട്ടന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധിച്ചെങ്കിലും അത് ചെവിക്കൊള്ളാന്‍ ഒഫീഷ്യല്‍സ് തയാറായില്ല. പിന്നീട് മത്സരത്തിനു ശേഷം മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണു ആ ഗോളിനു പിന്നില്‍ ദൈവത്തിന്റെ കൈയ്യായിരുന്നെന്നു മറഡോണ പ്രതികരിച്ചത്. വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനമുണ്ടായിരുന്നെങ്കില്‍ ദൈവത്തിന്റെ കൈ ഗോള്‍ പിറക്കില്ലായിരുന്നെന്നു മറഡോണ ഈയടുത്തു പറയുകയും ചെയ്തിരുന്നു.

 

റഷ്യയില്‍ ഇപ്പോള്‍ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പ് 12 സ്റ്റേഡിയങ്ങളിലാണ് അരങ്ങേറുന്നത്. ഈ 12 സ്റ്റേഡിയങ്ങളിലും നടക്കുന്ന മത്സരങ്ങളെ നിരീക്ഷിക്കാന്‍ മോസ്‌കോയില്‍ ഒരു സ്‌പെഷ്യല്‍ ഹബ് തയാറാക്കിയിട്ടുണ്ട്. ഇവിടെയാണു വിഎആര്‍ സംവിധാനം സജ്ജമാക്കിയിരിക്കുന്നത്.

വിഎആര്‍ സംവിധാനം ഉപയോഗിച്ച് അനുവദിച്ച ആദ്യ പെനല്‍റ്റി

ശനിയാഴ്ച റഷ്യയിലെ കസാനില്‍ നടന്ന ഫ്രാന്‍സ്, ഓസ്‌ട്രേലിയ മത്സരത്തില്‍ ഫ്രാന്‍സിന് പെനല്‍റ്റി അനുവദിക്കാനുള്ള തീരുമാനമെടുത്തത് വിഎആര്‍ സംവിധാനം ഉപയോഗപ്പെടുത്തിക്കൊണ്ടായിരുന്നു. ഈ ലോകകപ്പില്‍ ആദ്യമായിട്ടാണു വിഎആര്‍ സംവിധാനം ഉപയോഗിച്ചു പെനല്‍റ്റി അനുവദിച്ചതും. ഫ്രഞ്ച് താരം പോഗ്ബയുടെ ത്രൂ പാസ് പിടിച്ചെടുത്തു മുന്നേറാന്‍ ശ്രമിച്ച ഓസ്‌ട്രേലിയയുടെ ജോഷ് റിഡ്‌സന്റെ ടാക്കിളില്‍ മറ്റൊരു ഫ്രഞ്ച് താരമായ അന്റോണി ഗ്രീസ്മാന്‍ വീണു. ഇതോടെ ഫ്രഞ്ച് ടീം പെനല്‍റ്റിക്കു വേണ്ടി മുറവിളി കൂട്ടി. എന്നാല്‍ ഫീല്‍ഡ് റഫറി അനുവദിച്ചില്ല. പിന്നീട് വിഎആര്‍ സഹായം തേടുകയായിരുന്നു.

Comments

comments

Categories: FK Special, Slider