ഇറക്കുമതി തീരുവ വര്‍ധിപ്പിക്കുന്നു; അമേരിക്കയും ചൈനയും തമ്മില്‍ വ്യാപാരയുദ്ധം ഉടലെടുക്കുന്നു

ഇറക്കുമതി തീരുവ വര്‍ധിപ്പിക്കുന്നു; അമേരിക്കയും ചൈനയും തമ്മില്‍  വ്യാപാരയുദ്ധം ഉടലെടുക്കുന്നു

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇറക്കുമതി മേഖലയിലെ നടപടികള്‍ വ്യാപാരയുദ്ധത്തിന് തുടക്കം കുറിക്കുമെന്ന ആശങ്കയിലാണ് ലോക രാജ്യങ്ങള്‍. ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് 200 ബില്യണ്‍ യുഎസ് ഡോളര്‍ അധികമായി താരിഫ് ഉയര്‍ത്തുമെന്ന് ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തുവന്നിരിക്കുകയാണ്.

ലോകത്തെ ഇരു സാമ്പത്തിക ശക്തികളും അന്യോന്യം നടത്തുന്ന വ്യാപാര വെല്ലുവിളികള്‍ മറ്റ് രാജ്യങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയെയും പ്രതികൂലമായി ബാധിച്ചേക്കാമെന്ന ആശങ്കയുമുണ്ട്. കഴിഞ്ഞയാഴ്ച അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉള്‍പ്പന്നങ്ങള്‍ക്ക് 50 ബില്യണ്‍ യുഎസ് ഡോളറാണ് തീരുവ വര്‍ധിപ്പിച്ചത്. ഇതിനു പകരമായി ചൈന അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം വരെ ഇറക്കുമതി തീരുവ ചുമത്തിയിരുന്നു. ഉരുക്ക്, അലുമിനിയം ഇറക്കുമതിക്ക് തീരുവ കൂട്ടിയ ട്രംപിന്റെ ട്രംപിന്റെ നടപടിക്ക് തിരിച്ചടിയായിട്ടാണ് ചൈനയുടെ നീക്കം.

എന്നാല്‍ ചൈന യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് താരിഫ് ഉയര്‍ത്തുകയാണ് ചെയ്യുന്നതെങ്കില്‍ 200 ബില്യണ്‍ യുഎസ് ഡോളര്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് അധിക ഇറക്കുമതി തീരുവ ചുമത്താനാണ് തീരുമാനമെന്ന് ട്രംപ് വ്യക്തമാക്കി. ഇതിനായുള്ള നിയമനടപടികള്‍ പൂര്‍ത്തിയാക്കിയതായി ട്രംപ് പറഞ്ഞു.

യുഎസ് ട്രേഡ് റെപ്രസെന്ററ്റീവി(യുഎസ്ടിആര്‍)നോട് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചൈനയില്‍ നിന്നും ഇറക്കുന്ന രണ്ടാമത് വിഭാഗത്തിലുള്ള വസ്തുക്കള്‍ക്ക് 10 ശതമാനം താരിഫ് ചുമത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഓരോ വര്‍ഷവും കോടിക്കണക്കിന് രൂപയുടെ ടെക് പ്രൊഡക്റ്റുകളാണ് ചൈന അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നത്. ഇന്ത്യ കഴിഞ്ഞാല്‍ ചൈനയ്ക്ക് ഏറ്റവും കൂടുതല്‍ വിദേശപണം ലഭിക്കുന്നത് അമേരിക്കയില്‍ നിന്നാണ്.

അതേസമയം, ചൈനീസ് ഉല്‍പ്പന്നങ്ങളെ നിയന്ത്രിച്ച് രാജ്യത്തെ ഉല്‍പ്പന്നങ്ങളുടെ ഡിമാന്റ് വര്‍ധിപ്പിക്കാനാണ് അമേരിക്കയുടെ നീക്കം.

 

 

Comments

comments

Categories: FK News, Politics, Slider, World