2019 കാവസാക്കി നിന്‍ജ 1000 പുറത്തിറക്കി

2019 കാവസാക്കി നിന്‍ജ 1000 പുറത്തിറക്കി

ഡെല്‍ഹി എക്‌സ് ഷോറൂം വില 9.99 ലക്ഷം രൂപ

ന്യൂഡെല്‍ഹി : 2019 മോഡല്‍ കാവസാക്കി നിന്‍ജ 1000 ഇന്ത്യയില്‍ അവതരിപ്പിച്ചു. എന്നാല്‍ വിലയില്‍ മാറ്റമില്ല. 9.99 ലക്ഷം രൂപ തന്നെ (ഡെല്‍ഹി എക്‌സ് ഷോറൂം വില). സെമി നോക്ക്ഡ് ഡൗണ്‍ (എസ്‌കെഡി) കിറ്റുകള്‍ ഉപയോഗിച്ച് ഇന്ത്യ കാവസാക്കി മോട്ടോഴ്‌സിന്റെ (ഐകെഎം) പുണെ പ്ലാന്റിലാണ് ഇന്ത്യയില്‍ ബൈക്ക് അസംബിള്‍ ചെയ്യുന്നത്. സ്റ്റാന്‍ഡേഡ് എബിഎസ്, 3 മോഡ് കാവസാക്കി ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവ 2019 കാവസാക്കി നിന്‍ജ 1000 മോട്ടോര്‍സൈക്കിളിന്റെ സവിശേഷതകളാണ്. മോട്ടോര്‍സൈക്കിളിന്റെ സൗന്ദര്യം വര്‍ധിപ്പിക്കുന്നതിനും കാവസാക്കി നടപടി സ്വീകരിച്ചു. ബ്ലാക്ക്, ഗ്രീന്‍ എന്നീ രണ്ട് നിറങ്ങളില്‍ 2019 നിന്‍ജ 1000 ലഭിക്കും. അതേസമയം മെക്കാനിക്കല്‍ കാര്യങ്ങളില്‍ കാവസാക്കി മാറ്റം വരുത്തിയില്ല.

നിന്‍ജ എച്ച്2, നിന്‍ജ ഇസഡ്എക്‌സ്-10ആര്‍ മോഡലുകളിലേതിന് സമാനമായ ചിന്‍ സ്‌പോയ്‌ലര്‍ 2019 കാവസാക്കി നിന്‍ജ 1000 മോട്ടോര്‍സൈക്കിളില്‍ കാണാം. ഇരട്ട എല്‍ഇഡി ഹെഡ്‌ലൈറ്റാണ് മറ്റൊരു ഫീച്ചര്‍. അസിസ്റ്റ് ആന്‍ഡ് സ്ലിപ്പര്‍ ക്ലച്ച്, കാവസാക്കി ഇന്റലിജന്റ് ആന്റി ലോക്ക് ബ്രേക്ക് സിസ്റ്റം, ആംപിള്‍-ലോ-മിഡ് റേഞ്ച് ടോര്‍ക്ക് എന്നിവയാണ് മറ്റ് ഫീച്ചറുകള്‍.

സ്റ്റാന്‍ഡേഡ് എബിഎസ്, 3 മോഡ് കാവസാക്കി ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവ സവിശേഷതകളാണ്

പുറത്തുപോകുന്ന മോഡലിലെ അതേ എന്‍ജിനാണ് 2019 മോഡല്‍ കാവസാക്കി നിന്‍ജ 1000 ഉപയോഗിക്കുന്നത്. 1043 സിസി, 16 വാല്‍വ്, ഇന്‍-ലൈന്‍ 4, ലിക്വിഡ് കൂള്‍ഡ് എന്‍ജിന്‍ 10,000 ആര്‍പിഎമ്മില്‍ 140 ബിഎച്ച്പി പവറും 7,300 ആര്‍പിഎമ്മില്‍ 111 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 19 ലിറ്ററാണ് ഇന്ധന ടാങ്കിന്റെ ശേഷി. കെര്‍ബ് വെയ്റ്റ് 239 കിലോഗ്രാം. ത്രീ മോഡ് ട്രാക്ഷന്‍ കണ്‍ട്രോളിലെ ഒന്ന്, രണ്ട് മോഡുകള്‍ സ്‌പോര്‍ടി റൈഡിംഗ് പെര്‍ഫോമന്‍സ് സമ്മാനിക്കും. തെന്നുന്ന പ്രതലങ്ങളില്‍ മികച്ച സ്റ്റബിലിറ്റി ഉറപ്പാക്കുന്നതാണ് മോഡ് 3. എവരിഡേ കംഫര്‍ട്ട്, ടൂറിംഗ് പെര്‍ഫോമന്‍സ് എന്നിവ സമ്മാനിക്കുന്ന 2019 നിന്‍ജ 1000 മോട്ടോര്‍സൈക്കിളിന്റെ ബുക്കിംഗ് ഇന്ത്യയിലെ എല്ലാ കാവസാക്കി ഡീലര്‍ഷിപ്പുകളിലും ആരംഭിച്ചു.

Comments

comments

Categories: Auto