വിധവകള്‍ക്കും വിവാഹമോചിതരായ സ്ത്രീകള്‍ക്കും യുഎഇയില്‍ വിസ ഇളവ്

വിധവകള്‍ക്കും വിവാഹമോചിതരായ സ്ത്രീകള്‍ക്കും യുഎഇയില്‍ വിസ ഇളവ്

അബുദാബി: യുഎഇയില്‍ വിവാഹ മോചിതര്‍ക്കും വിധവകള്‍ക്കും വിസാ സൗകര്യങ്ങളില്‍ ഇളവ് നല്‍കി യു എ ഇ കാബിനറ്റ്. ഒരു വര്‍ഷത്തേക്ക് കാലാവധി നീട്ടി നല്‍കാനാണ് തീരുമാനം. ഏറ്റവും പുതിയ നിയമ നിര്‍മാണങ്ങളുടെ ഭാഗമായി മന്ത്രിസഭ ഇത് സംബന്ധിച്ച പ്രമേയം അംഗീകരിച്ചു.

നിയമപ്രകാരം ഒരു സ്‌പോണ്‍സറുടെയും ആവശ്യമില്ലാതെ വിവാഹമോചിതരായ സ്ത്രീകള്‍ക്കും വിധവകള്‍ക്കും അവരുടെ കുട്ടികള്‍ക്കും ഒരു വര്‍ഷത്തേക്ക് യുഎഇയില്‍ താമസിക്കാം. സ്ത്രീകള്‍ക്ക് അവരുടെ സാമൂഹികവും സാമ്പത്തികവുമായ നില മെച്ചപ്പെടുത്താനുള്ള അവസരം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി.

യുഎഇയിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും സൗകര്യപ്രദമായ തീരുമാനങ്ങളും നിയമനിര്‍മ്മാണങ്ങളും രൂപീകരിക്കുന്നതിന്റെ ഭാഗമാണ് ഈ പ്രമേയം. വിധവകളുടെയും വിവാഹ മോചിതരുടെയും മാനുഷികമായ സാഹചര്യങ്ങളെ പരിഗണിച്ചാണ് കാബിനറ്റിന്റെ നടപടികള്‍.

Comments

comments

Categories: Arabia, FK News, Women
Tags: UAE, Visa

Related Articles