ഉച്ച സമയത്ത് ജോലി ചെയ്യേണ്ട: തൊഴിലാളികള്‍ക്ക് സൗദിയുടെ നിര്‍ദേശം

ഉച്ച സമയത്ത് ജോലി ചെയ്യേണ്ട: തൊഴിലാളികള്‍ക്ക് സൗദിയുടെ നിര്‍ദേശം

റിയാദ്: മൂന്ന് മാസത്തേക്ക് ഉച്ചയ്ക്ക് 12 മണി മുതല്‍ ഉച്ചതിരിഞ്ഞ് 3 മണി വരെ തൊഴിലാളികള്‍ക്ക് വിശ്രമം അനുവദിച്ച് സൗദി അറേബ്യ. ജൂണ്‍ 15 മുതല്‍ ഉച്ച കഴിഞ്ഞുള്ള നിരോധനം പ്രാബല്യത്തില്‍ വന്നു. തൊഴില്‍, സാമൂഹ്യ വികസന മന്ത്രാലയത്തിന്റേതാണ് നിര്‍ദ്ദേശം.

സെപ്തംബര്‍ 15 വരെ വെയിലത്ത് ജോലി ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയതായി മന്ത്രാലയ വക്താവ് ഖാലിദ് അബാല്‍ ഖാലി ചൂണ്ടിക്കാട്ടി. സൗദി പ്രസ് ഏജന്‍സി ഈ കാര്യം ഉദ്ധരിച്ച് കൊണ്ട് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈകാര്യം വ്യക്തമാക്കിയത്. ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 15 വരെ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്ന ജോലികള്‍ തടയാനാണ് കാബിനറ്റ് അംഗീകാരം നല്‍കിയത്. എല്ലാ സര്‍ക്കാര്‍ മേഖലകളിലേക്കും സ്വകാര്യ മേഖലകളിലേക്കും ഉത്തരവിന്റെ പകര്‍പ്പ് അയച്ചിട്ടുണ്ട്.

അന്തരീക്ഷ താപനില പൊതുവെ സഹിക്കാന്‍ കഴിയുന്ന ഇടങ്ങളില്‍ നിരോധനമില്ലെന്നും അബല്‍ ഖയില്‍ കൂട്ടിച്ചേര്‍ത്തു. സൗദി ഗസറ്റ് റിപ്പോര്‍ട്ട് പ്രകാരം ഉച്ചനേരങ്ങളില്‍ ജോലി നിരോധിക്കുന്നത് സംബന്ധിച്ച്  തീരുമാനമെടുക്കുന്നത് ഈ മേഖലയിലെ ഗവര്‍ണറേറ്റുകളും മന്ത്രാലയവും ഏകോപിപ്പിച്ച് കൊണ്ടാണ്.

 

Comments

comments

Categories: Arabia, FK News