ബംഗ്ലാദേശിലെ റോഹിങ്ക്യ ക്യാമ്പ് ഐക്യരാഷ്ട്ര സഭ, ലോകബാങ്ക് മേധവികള്‍ സന്ദര്‍ശിക്കും

ബംഗ്ലാദേശിലെ റോഹിങ്ക്യ ക്യാമ്പ് ഐക്യരാഷ്ട്ര സഭ, ലോകബാങ്ക് മേധവികള്‍ സന്ദര്‍ശിക്കും

ധാക്ക: ബംഗ്ലാദേശിലെ കോക്‌സ് ബസാറിലെ റോഹിങ്ക്യ ക്യാമ്പില്‍ ലോക ബാങ്ക് പ്രസിഡന്റ് ജിം യോങ് കിം, ഐക്യ രാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോഗുത്തേര്‍സ് എന്നിവര്‍ ജൂലൈ 2 ന് എത്തും. ലോകബാങ്ക് പ്രസിഡന്റ് ബംഗ്ലാദേശ് സന്ദര്‍ശനത്തിന്റെ വിശദാംശങ്ങള്‍ ഇപ്പോള്‍ പരിഗണനയില്‍ ഉള്ളതായി ബംഗ്ലാദേശ്, ഭൂട്ടാന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളിലെ ലോക ബാങ്ക് ഡയറക്ടര്‍ പറഞ്ഞു.

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, ധനമന്ത്രി എ എം എ മുഹൈത് എന്നിവരുമായി കൂടിക്കാഴ്ച നടത്തുമെന്നും സര്‍ക്കാര്‍ ഇക്കണോമിക്‌സ് റിലേഷന്‍ ഡിവിഷന്‍ അധികൃതര്‍ അറിയിച്ചു. ബംഗ്ലാദേശിലെ റോഹിങ്ക്യ പ്രതിസന്ധി നേരിടാന്‍ ലോകബാങ്ക് 200 മില്ല്യണ്‍ ഡോളറിന്റെ ഗ്രാന്റ് നല്‍കും. മ്യാന്‍മറിലെ മുസ്ലീം ന്യൂനപക്ഷ വിഭാഗമാണ് രോഹിങ്ക്യകള്‍. ഇവര്‍ അനധികൃത കുടിയേറ്റക്കാരായി കണക്കാക്കപ്പെടുന്നു.

ക്യാമ്പുകളില്‍ 700000 ത്തില്‍ അധികം റോഹിങ്ക്യ അഭയാര്‍ഥികള്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്.

 

 

Comments

comments

Categories: FK News, Politics, Slider, World