ഉദയ് കൊട്ടകിന്റെ ശമ്പളം വര്‍ധിച്ചു; സ്വകാര്യ ബാങ്കിംഗ് മേഖലയില്‍ ശമ്പളം വര്‍ധിക്കുന്ന ഏക സിഇഒ

ഉദയ് കൊട്ടകിന്റെ ശമ്പളം വര്‍ധിച്ചു; സ്വകാര്യ ബാങ്കിംഗ് മേഖലയില്‍ ശമ്പളം വര്‍ധിക്കുന്ന ഏക സിഇഒ

ന്യൂഡെല്‍ഹി: 2018 സാമ്പത്തികവര്‍ഷം സ്വകാര്യ ബാങ്കിംഗ് മേഖലയില്‍ ശമ്പളം വര്‍ധിച്ച ഏക സിഇഒയാണ് കൊട്ടക് മഹീന്ദ്ര ബാങ്ക് എംഡി ഉദയ് കൊട്ടക്. കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍ ബാങ്കുകള്‍ പ്രതിസന്ധി നേരിട്ട വര്‍ഷമാണ് ഇത്. ചില ബാങ്കുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍ വരെയായി. ഈ സാഹചര്യത്തിലാണ് ഉദയ് കൊട്ടകിന്റെ ശമ്പളം വര്‍ധിച്ചത്.

കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഉദയ് കൊട്ടകിന്റെ വാര്‍ഷിക ശമ്പളം 11.02 ശതമാനം വര്‍ധിച്ച് 2.92 കോടി യായെന്ന് വ്യക്തമാക്കുന്നു. 2017ല്‍ 2.63 കോടിയായിരുന്നു. എന്നാല്‍ സ്വകാര്യ ബാങ്കിംഗ് മേഖലയില്‍ മറ്റ് സിഇഒ മാരേക്കാള്‍ ഉദയ് കൊട്ടകിന്റെ ശമ്പളം കുറവാണെന്നത് ശ്രദ്ധേയമാണ്.

അതേസമയം, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, യെസ് ബാങ്ക് തുടങ്ങിയവയുടെ സിഇഒമാരുടെ ശമ്പളം കുറഞ്ഞു. ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവ വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ല.

 

Comments

comments

Categories: Banking, FK News