ഞായറാഴ്ച്ചകളില്‍ മാത്രം അറ്റകുറ്റപണി നടത്താന്‍ റെയില്‍വേ

ഞായറാഴ്ച്ചകളില്‍ മാത്രം അറ്റകുറ്റപണി നടത്താന്‍ റെയില്‍വേ

ന്യൂഡല്‍ഹി: ഞായറാഴ്ച്ചകളില്‍ ട്രെയിന്‍ യാത്ര നടത്തുന്നവര്‍ ശ്രദ്ധിക്കുക. ഇനി മുതല്‍ ഞായറാഴ്ച്ചകളില്‍ മാത്രം ട്രെയിന്‍ അറ്റകുറ്റ പണികള്‍ നടത്താന്‍ റെയില്‍വേ തീരുമാനം. ട്രെയിന്‍ കൂടുതല്‍ നേരം വൈകിയാല്‍ റിസര്‍വ്വ് ചെയ്്തവര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കുന്നതായിരിക്കുമെന്ന് റെയില്‍വേ മന്ത്രി പീയൂഷ് ഘോഷാല്‍ അറിയിച്ചു.

ഓഗസ്റ്റ് 15 മുതലാണ് പുതിയ പദ്ധതികള്‍ നടപ്പിലാക്കുക. എല്ലാ സോണലുകളിലേയും അറ്റകുറ്റ പണികള്‍ അവധി ദിവസമായ ഞായറാഴ്ച്ച നടത്താനാണ് നിലവിലെ തീരുമാനം. ഇതു വഴി ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഒരു പരിധി വരെ കുറയ്ക്കാനാകുമെന്നാണ് റെയില്‍വേ കരുതുന്നത്. പണികള്‍ ആരംഭിക്കുന്നതിനു മുമ്പായി യാത്രക്കാരെ അറിയിക്കുന്നതിനുമുള്ള സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുമെന്ന് റെയില്‍വേ മന്ത്രി അറിയിച്ചു. ജിപിഎസ് വഴി ട്രെയിന്‍ സമയം തല്‍സമയം അറിയാനുള്ള സൗകര്യവുമൊരുക്കുന്നുണ്ട്. ഇത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ 7 സോണലുകള്‍ക്കുമായി ജൂണ്‍ 15 ന് കൂടിക്കാഴ്ച്ച സംഘടിപ്പിക്കും.

Comments

comments

Categories: Current Affairs, Slider
Tags: railway, Train