രാജ്യത്ത് വേണ്ടത്ര വൈദഗ്ദ്യമില്ലാത്ത യുവജനതയെന്ന് മോഹന്‍ദാസ് പൈ

രാജ്യത്ത് വേണ്ടത്ര വൈദഗ്ദ്യമില്ലാത്ത യുവജനതയെന്ന് മോഹന്‍ദാസ് പൈ

 

യൗവ്വനക്കാര്‍ക്കിടയില്‍ കുറഞ്ഞ കഴിവുള്ളവര്‍ കൂടി വരികയാണെന്നും ഇതു വഴി ഇന്ത്യക്ക് ജനസംഖ്യാപരമായ യാതൊരു ആനുകൂല്യവും ലഭിക്കുന്നില്ലെന്നും പ്രമുഖ വിദ്യാഭ്യാസ വിജക്ഷണന്‍ വി മോഹന്‍ദാസ് പൈ. 21 നും 35 നും ഇടയില്‍ പ്രായമുള്ള പത്ത് കോടി കുട്ടികളില്‍ മോശം കഴിവുകള്‍ ഉള്ളതായി മണിപ്പാല്‍ ഗ്ലോബല്‍ എജ്യുക്കേഷന്‍ ചെയര്‍മാന്‍ ടി വി മോഹന്‍ദാസ് പൈ അവകാശപ്പെട്ടു. യുപിഎ ഭരണ കാലഘട്ടത്തിന്റെ (2004-2014) പരാജയം മൂലം 2025 ആകുമ്പോഴേക്കും മറ്റൊരു പത്തു കോടി കൂടി അധികമാവും. 21-45 പ്രായപരിധിയിലുള്ള 20 കോടിയാണ് ജനതയാണ് കുറഞ്ഞ വിദ്യാഭ്യാസം, കുറഞ്ഞ വൈദഗ്ദ്യം എന്നിവ കൊണ്ട് നശിച്ചു കൊണ്ടിരിക്കുന്നത്.

ഇന്‍ഫോസിസ് ലിമിറ്റഡിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറും ഹ്യൂമന്‍ റിസോഴ്‌സസിന്റെ മേധാവിയായിരുന്നു മോഹന്‍ദാസ് പൈ. യുപിഎ ഭരണകാലത്ത് ‘വിദ്യാഭ്യാസ പരിഷ്‌കാരങ്ങളുടെ അഭാവമുണ്ടെന്ന്’ പൈ പ്രതികരിച്ചു. വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍ക്ക് ഇതിനെ സഹായിക്കാന്‍ സമയമെടുക്കും. ഇപ്പോഴുള്ള തലമുറയെ വിപുലപ്പെടുത്തിയെടുക്കാന്‍ പത്തു വര്‍ഷമെടുക്കും. അത് പ്രധാനമാണ്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയുടെ റിസര്‍ച്ച് വിങ് നടത്തിയ റിപ്പോര്‍ട്ടില്‍ തന്റെ ചിന്തകള്‍ പങ്കുവെക്കുകയായിരുന്നു പൈ.

വികസിത രാജ്യമായി രാജ്യത്തെ മാറ്റാന്‍ ഒരു ദശാബ്ദം മാത്രമേയുള്ളൂ. വിദ്യാഭ്യാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ഇന്ത്യക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാനാവുന്നില്ലെങ്കില്‍ വികസിത രാജ്യങ്ങളുടെ പട്ടികയില്‍ എത്താന്‍ സാധ്യമല്ല. വികസിത രാജ്യങ്ങളുടെ പട്ടികയില്‍ ഇടം നേടുന്നതിന് ഒരു ദശാബ്ദത്തിന്റെ പരിമിതി മാത്രമാണുള്ളത്. അല്ലെങ്കില്‍ വളര്‍ന്നുവരുന്ന സാമ്പത്തികശക്തികള്‍ മുന്നോട്ടു കുതിക്കും. വിദ്യാഭ്യാസ, ആരോഗ്യ, ശിശു പോഷകാഹാരങ്ങളില്‍ ഇന്ത്യക്ക് ധാരാളം നിക്ഷേപം നടത്തേണ്ടിവരുമെന്ന് അസോചം സെക്രട്ടറി ഡോ. എസ്. എസ്. റാവത്ത് പറഞ്ഞു. കേന്ദ്രവും സംസ്ഥാനങ്ങളും ഒരുപോലെ ആരോഗ്യവും വിദ്യാഭ്യാസവും സംബന്ധിച്ച തങ്ങളുടെ ബജറ്റ് കൈകാര്യം ചെയ്യണമെന്ന് റാവത്ത് പറഞ്ഞു.

Comments

comments

Categories: Education, Slider