ഇഷ അംബാനി എംബിഎ പഠനം പൂര്‍ത്തിയാക്കി

ഇഷ അംബാനി എംബിഎ പഠനം പൂര്‍ത്തിയാക്കി

കാലിഫോര്‍ണിയ: മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനി സ്റ്റാന്‍ഫോര്‍ഡ് ബിസിനസ് സ്‌കൂളില്‍ നിന്നും മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസട്രേഷന്‍(എംബിഎ) പഠനം പൂര്‍ത്തിയാക്കി.

യൂണിവേഴ്‌സിറ്റിയുടെ 127 ആമത് ബിരുദദാന ചടങ്ങില്‍ ഇഷ സര്‍ട്ടിഫിക്കേറ്റ് ഏറ്റുവാങ്ങി. യൂണിവേഴ്‌സിറ്റിയുടെ ചടങ്ങിനോട് അനുബന്ധിച്ച് നടന്ന വാക്കി വോക്കിനു ശേഷം അവാര്‍ഡ് ജേതാവും യൂണിവേഴ്‌സിറ്റിയിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയുമായ നടന്‍ സ്റ്റെര്‍ലിംങ് കെ ബ്രൗണ്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തു. സ്റ്റാന്‍ഫോര്‍ഡ് പ്രസിഡന്റ് മാര്‍ക് ടെസിയര്‍ ലാവിഗ്നെ സന്നിഹിതനായിരുന്നു. ഈ വര്‍ഷം 2,460 വിദ്യാര്‍ത്ഥികളാണ് സ്റ്റാന്‍ഫോര്‍ഡില്‍ നിന്നും ബിരുദപഠനം പൂര്‍ത്തിയാക്കിയത്.

ഇഷ അംബാനി പഠനത്തിനിടയില്‍ സ്റ്റാന്‍ഫോര്‍ഡ് നഴ്‌സറിയില്‍ അധ്യാപികയായും ജോലി ചെയ്തിരുന്നു. ഇഷയുടെ അമ്മ നിത അംബാനിയുടെ പാതയാണ് ഇഷയും പിന്തുടര്‍ന്നത്. നിത അംബാനിക്ക് വിദ്യാഭ്യാസം ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു എപ്പോഴും. അതിനാലാണ് മുംബൈയില്‍ ധീരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ എന്ന പേരില്‍ വിദ്യാഭ്യാസ സ്ഥാപനം തുടങ്ങിയത്.

യേല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും സൈക്കോളജിയില്‍ ബിരുദം നേടിയതിനു ശേഷമാണ് ഇഷ എംബിഎ പഠനത്തിന് ചേര്‍ന്നത്.

പിരാമല്‍ വ്യവസായ ഗ്രൂപ്പ് തലവന്‍ അജയ് പിരാമലിന്റെ മകന്‍ ആനന്ദുമായി ഇഷയുടെ വിവാഹം നിശ്ചയിച്ചിരിക്കുകയാണ്. റിലയന്‍സ് ജിയോ, റിലയന്‍സ് റീടെയ്ല്‍ സംരംഭങ്ങളിലെ ബോര്‍ഡ് അംഗം കൂടിയാണ് ഇഷ.

 

 

 

 

 

 

Comments

comments

Categories: Education, FK News, Women
Tags: isha ambani