ഇന്ത്യ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയെന്ന് അരുണ്‍ ജയ്റ്റ്‌ലി

ഇന്ത്യ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയെന്ന് അരുണ്‍ ജയ്റ്റ്‌ലി

2017-18 കാലഘട്ടത്തില്‍ നാലാം പാദത്തില്‍ 7.7 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കാന്‍ കഴിയുമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ലോകത്തിലെ ഏറ്റവും വേഗതയില്‍ വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജിഎസ്ടി കൊണ്ടു വന്നപ്പോഴും ഇന്ത്യയുടെ ജിഡിപി വളര്‍ച്ചയില്‍ കുറവുണ്ടായില്ലെന്ന് വിമര്‍ശകര്‍ക്കുള്ള മറുപടിയായി ജയറ്റ്‌ലി അറിയിച്ചു. നോട്ടു നിരോധനം പോലുള്ള ഘടനാപരമായ പരിഷ്‌കാരങ്ങള്‍ കൊണ്ട്, ചരക്ക്-സേവന നികുതി നടപ്പാക്കലും, പാപ്പരത്വ കോഡ് നടപ്പാക്കലും രണ്ടു വെല്ലുവിളികളായിരുന്നു. ജിഡിപി വളര്‍ച്ചയില്‍ 2 ശതമാനം ഇടിവ് പ്രവചിച്ചവരുടെ വാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞതായി അദ്ദേഹം ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക വ്യവസ്ഥയുടെ ഭാഗമായി ജീവിക്കാന്‍ ഓരോ ഇന്ത്യക്കാരെയും തങ്ങള്‍ പ്രാപ്തരാക്കിയിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.

ജി.ഡി.പി ഡാറ്റയുടെ നാലാം പാദത്തില്‍ അസാധാരണമായ 7.7 ശതമാനം വളര്‍ച്ചയുണ്ടായി. അതിവേഗം വളരുന്ന ആഗോള സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറി. അടുത്ത ഏതാനും വര്‍ഷത്തേക്ക് ഇത് തുടരുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. മോഡി സര്‍ക്കാരിന്റെ നയങ്ങള്‍ ജനങ്ങളില്‍ നിന്ന് കൂടുതല്‍ ദരിദ്രരാകുമെന്ന് മുന്‍ ധനകാര്യമന്ത്രി യശ്വന്ത് സിന്‍ഹ പറഞ്ഞിരുന്നു. എണ്ണക്കമ്പനികള്‍ക്ക് നികുതി 25 രൂപ വെട്ടിക്കുറയ്ക്കണമെന്ന് മുന്‍ ധനമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ അവര്‍ക്കിത് സ്വയം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഇത് ഇന്ത്യയെ വലിയ കടബാധ്യതകളിലേക്ക് തള്ളിവിടുകയും ചെയ്യുമെന്ന് ജയ്റ്റലി തുറന്നടിച്ചു.

Comments

comments

Categories: Slider, Top Stories