വോഡഫോണ്‍-ഐഡിയ ലിമിറ്റഡിന് ഇന്ന് അംഗീകാരമാവും

വോഡഫോണ്‍-ഐഡിയ ലിമിറ്റഡിന് ഇന്ന് അംഗീകാരമാവും

വോഡാഫോണ്‍- ഐഡിയ ലയനം ടെലികോം അതോറിറ്റി അംഗീകരിച്ചതോടെ രാജ്യത്തെ ഏറ്റവും മികച്ച മൊബൈല്‍ സര്‍വ്വീസ് കമ്പനിക്ക് തുടക്കമാകും. വോഡഫോണ്‍-ഐഡിയ ലിമിറ്റഡ് എന്നാണ് പുതിയ കമ്പനിക്ക് നിശ്ചയിച്ചിരിക്കുന്ന പേര്. പുതിയ കമ്പനിയുടെ എല്ലാ സാങ്കേതികകാര്യങ്ങളും വ്യക്തമാക്കിയ ശേഷം ടെലികോം ഡിപ്പാര്‍ട്‌മെന്റ് ഇത് സംബന്ധിച്ച രേഖകള്‍ തിങ്കളാഴ്ച്ച നല്‍കുമെന്നാണ് അറിയുന്നത്.

23 ബില്ല്യണ്‍ ഡോളര്‍ മൂല്യമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായാണ് ഈ ലയനം. 35 ശതമാനം വിപണി പങ്കാളിത്തവും 430 ദശലക്ഷം ഉപയോക്താക്കളും കമ്പനിക്കുണ്ട്. റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍ എന്നിവയാണ് ടെലികോം കമ്പനികളില്‍ മുന്നില്‍ നില്‍ക്കുന്നത്.

വോഡാഫോണ്‍ 45.1 ശതമാനവും ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ 26 ശതമാനവും ഐഡിയ ഷെയര്‍ ഹോള്‍ഡര്‍മാരുടേത് 28.9 ശതമാനവും ഷെയറുകള്‍ സ്വന്തമാക്കും. ലയനത്തിലിരിക്കുമ്പോള്‍ 43 കോടി മൊബൈല്‍ ഉപയോക്താക്കളാണ് കമ്പനിക്ക് ദിവസേനയുള്ളതാണ്. ഇത് വിപണിയിലെ 35 ശതമാനത്തോളം വരും. ഐഡിയ വോഡാഫോണ്‍ ലയനത്തിനു ശേഷം സൗജന്യമായി വോയിസ് കോള്‍ പദ്ധതി ആരംഭിക്കുന്നത് മാര്‍ക്കറ്റില്‍ എതിരാളികള്‍ക്ക് തിരിച്ചടിയാവും. ഇത് കമ്പനിക്ക് ആശ്വാസം പകരും. രണ്ട് കമ്പനികളുടെയും സംയുക്ത കടം ഏകദേശം 1.15 ലക്ഷം കോടി രൂപയാണ്. ടെലികോം വകുപ്പ് ഒറ്റത്തവണ സ്‌പെക്ട്രം ഫീസായി 2100 കോടിയുടെ ബാങ്ക് ഗ്യാരണ്ടി നല്‍കും. ലയന പ്രക്രിയ പൂര്‍ത്തിയായതോടെ വോഡാഫോണ്‍ ഐഡിയ ഈ മാസം 26 ന് ജനറല്‍ മീറ്റിങ്ങു നടത്തും. ഈ വര്‍ഷം മാര്‍ച്ചില്‍ കുമാര്‍ മംഗളം ബിര്‍ളയെ പുതിയ കമ്പനിയുടെ നോണ്‍എക്‌സിക്യൂട്ടീവ് ചെയര്‍മാനായി നാമനിര്‍ദേശം ചെയ്തിരുന്നു. നിലവില്‍ വൊഡാഫോണ്‍ ഇന്ത്യയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായ ബാലേഷ് ശര്‍മ്മയാണ് പുതിയ സിഇഒ ആയി നാമനിര്‍ദേശം ചെയ്യപ്പെട്ടിരിക്കുന്നത്. ഐഡിയയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ അക്ഷയ മൂന്ദ്രയാണ് പുതിയ സിഎഫ്ഒ ആയി ചുമതലയേല്‍ക്കുക. തിങ്കളാഴ്ച ഐഡിയ സെല്ലുലാര്‍ ഓഹരി വില 3 ശതമാനം വര്‍ദ്ധിച്ച് 62.30 രൂപയിലെത്തി.

Comments

comments

Categories: FK News, Slider

Related Articles