അധിക തീരുവയില്‍ തകര്‍ന്ന് ഹാര്‍ലി ഡേവിഡ്‌സണ്‍

അധിക തീരുവയില്‍ തകര്‍ന്ന് ഹാര്‍ലി ഡേവിഡ്‌സണ്‍

ന്യൂഡല്‍ഹി: അമേരിക്കന്‍ ബൈക്കായ ഹാര്‍ലി ഡേവിഡ്‌സണാണ് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര യുദ്ധത്തിലെ പ്രധാന കരടായി മാറിയിരിക്കുന്നത്. ലോകത്തിലെ തന്നെ മികച്ച ബ്രാന്റായ ഹാര്‍ലിയ്ക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയിരിക്കുന്ന അധിക നികുതിയാണ് ഇതിന് കാരണം.

ഇന്ത്യന്‍ നടപടിയ്ക്ക് മറുപടിയായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കും വില കൂട്ടുമെന്ന് പ്രഖ്യാപിച്ചിരിക്കയാണ്.  ചില സ്റ്റീല്‍, അലുമിനിയം ഉല്‍പന്നങ്ങള്‍, ഇറക്കുമതി ബദാം, ഫ്രെഷ് ആപ്പിള്‍, വാള്‍നട്ട് തുടങ്ങിയ 29 ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിക്കാന്‍ ആലോചിക്കുകയാണ് അമേരിക്ക. 800 സിസി യിലധികം വരുന്ന ബൈക്കുകള്‍ക്കും 50 ശതമാനം അധിക തീരുവ ഈടാക്കുമെന്നാണ് അമേരിക്കന്‍ തീരുമാനം. ഇന്ത്യയില്‍ ബൈക്കുകള്‍ വില്‍ക്കുന്നത് അമേരിക്ക് പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്. ജോര്‍ജ് ബുഷ് ജൂനിയര്‍ പ്രസിഡന്റായിരുന്ന കാലത്തു തന്നെ ഇന്ത്യയില്‍ ഉയര്‍ന്ന നിലവാരമുള്ള ബൈക്കുകള്‍ വ്യാപാരം നടത്തുന്നതിന് മന്‍മോഹന്‍സിങ്ങുമായി കരാറില്‍ ഏര്‍പ്പെട്ടിരുന്നു.
ഞങ്ങള്‍ സ്വതന്ത്രവും ന്യായവുമായ വ്യാപാരത്തെ പിന്തുണയ്ക്കുന്നു, ഈ പ്രശ്‌നത്തില്‍ പെട്ടെന്നുള്ള തീരുമാനം ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. സ്റ്റീല്‍, അലുമിനിയം എന്നിവയുടെ ഇറക്കുമതി തീരുവകള്‍ അവയുടെ ഉല്‍പാദനം കണക്കിലെടുക്കാതെ ചെലവിടും.

ഹൈ എന്‍ഡ് ബൈക്കുകളില്‍ ഉയര്‍ന്ന തോതിലുള്ള താരിഫ് നഷ്ടമുണ്ടാക്കുന്നതായി സര്‍ക്കാര്‍ കണക്കാക്കിയിട്ടുണ്ട്. ഏകദേശം 35 കോടിയോളം രൂപയാണ് ഈടാക്കുന്നത്. ഹാര്‍ലി ഡേവിഡ്‌സണ്‍ ഭാവിയില്‍ ഇറക്കുമതി തീരുവ കൂട്ടാന്‍ കഴിയുമോ എന്നതും സംശയകരമാണ്. ഇന്ത്യയില്‍ വിറ്റുപോകുന്ന ഭൂരിഭാഗം മോട്ടോര്‍സൈക്കിളുകളും തദ്ദേശീയമായി പണികഴിപ്പിക്കുന്നുണ്ട്. ഹരിയാനയിലെ ബവാലില്‍ കമ്പനിക്ക് ഇതിനുള്ള സൗകര്യമുണ്ട്.

Comments

comments

Categories: Business & Economy, Slider