ഇന്ധനവില വെട്ടിക്കുറയ്ക്കാനാവില്ലെന്ന് അരുണ്‍ ജയ്റ്റ്‌ലി

ഇന്ധനവില വെട്ടിക്കുറയ്ക്കാനാവില്ലെന്ന് അരുണ്‍ ജയ്റ്റ്‌ലി

ഇന്ധനത്തെ വരുമാന സ്രോതസ്സായി ആശ്രയിക്കരുതെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. പെട്രോളിലും ഡീസിലുമുള്ള എക്‌സൈസ് തീരുവ വെട്ടിക്കുറയ്ക്കാനാകില്ലെന്നും ജനങ്ങള്‍ നികുതി പണം സത്യസന്ധമായി അടക്കാന്‍ ശ്രമിക്കണമെന്നും മന്ത്രി അറിയിച്ചു.

ശമ്പളം പറ്റുന്ന വരുമാനക്കാര്‍ നികുതി കൃത്യമായി അടക്കുന്നുണ്ട്. ഇതില്‍ നിന്ന് ലഭിക്കുന്ന വരുമാനം കുറച്ചാല്‍, മറ്റു വിഭാഗങ്ങള്‍ തങ്ങളുടെ നികുതി അടയ്ക്കല്‍ റെക്കോര്‍ഡ് മെച്ചപ്പെടുത്തേണ്ടതുണ്ട്. അത് നികുതി വെട്ടിപ്പ് നടത്തുന്നതില്‍ നിന്ന് ഏറെ അകലെ നില്‍ക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതുകൊണ്ടുതന്നെ, രാഷ്ട്രീയ നേതാക്കളും അഭിപ്രായം പറയുന്നവരും ഇന്ധന വിലയുടെ കാര്യത്തില്‍ സത്യം മനസ്സിലാക്കണം. ജനങ്ങള്‍ തങ്ങളുടെ നികുതികള്‍ സത്യസന്ധമായി അടച്ചാല്‍, നികുതി വര്‍ധിപ്പിക്കാതിരിക്കാനാവും. ഉത്തരവാദിത്തമുള്ള കേന്ദ്രസര്‍ക്കാര്‍ എണ്ണവിലയിലെ അസാധാരണമായ വര്‍ധനമൂലം സംസ്ഥാനങ്ങള്‍ കൂടുതല്‍ അധികമായി അടയ്‌ക്കേണ്ടിവരുന്ന വിലയും താങ്ങുന്നതായി ജെയ്റ്റ്‌ലി പറഞ്ഞു.

Comments

comments

Categories: Current Affairs
Tags: fuel price

Related Articles