പുരാതന സില്‍ക്ക് റോഡ് പുനര്‍നിര്‍മ്മിക്കാന്‍ ഒരുങ്ങി ചൈന

പുരാതന സില്‍ക്ക് റോഡ് പുനര്‍നിര്‍മ്മിക്കാന്‍ ഒരുങ്ങി ചൈന

ചൈന: ഇന്ത്യ ഉള്‍പ്പടെയുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളുമായുള്ള വ്യാപാരം, ജനങ്ങളുടെ പോക്ക് വരവുകള്‍ എന്നിവ പ്രോത്സാഹിപ്പിക്കാനായി തെക്കന്‍ ഏഷ്യയിലെ സില്‍ക്ക് റോഡിനെ പുനരുജ്ജീവിപ്പിക്കാന്‍ ചൈനയുടെ ശ്രമം. ചൈനയിലെ ഭായി വംശജരാണ് ഈ റോഡിന് വഴി തെളിച്ചത്. ഇന്ത്യയിലെ ജനങ്ങളുമായി അടുത്ത ബന്ധം സില്‍ക്ക്‌റോഡ് വഴി ചൈന പുലര്‍ത്തിയിരുന്നതായി ചൈനക്കാര്‍ പറയുന്നു.

ദക്ഷിണേന്ത്യയെയും ചൈനയെയും ബന്ധിപ്പിക്കുന്ന ഒരു പാലവും ചൈനയുടെ പദ്ധതിയിലുണ്ട്. ചൈന നഗരത്തില്‍ നിന്ന് തുടങ്ങുന്ന പുരാതന സില്‍ക്ക് റോഡ് മ്യാന്‍മാറിലൂടെ കടന്ന് ഇന്ത്യ, ബംഗ്ലദേശ്, പശ്ചിമേഷ്യ എന്നിവിടങ്ങളിലായി വ്യാപിച്ച് കിടക്കുന്നു. ഇത് ഇന്ത്യന്‍ ടൂറിസ്റ്റുകളെ കൂടുതലായി ആകര്‍ഷിക്കുന്ന സ്ഥലം കൂടിയാണ്. ഡാലി എന്ന സ്ഥലം ടൂറിസ്റ്റുകളെ കൂടുതലായി ആകര്‍ഷിക്കപ്പെടുന്ന ഒരിടമായി മാറും. ഡാലി എയര്‍പോര്‍ട്ട് ഒരു അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിക്കാനും അധികൃതര്‍ സര്‍ക്കാറിന് അപേക്ഷ നല്‍കിയിട്ടുണ്ട്.

ഇവിടുത്തെ കാലാവസ്ഥ വിനോദസഞ്ചാരമേഖലയ്ക്ക് എല്ലായ്‌പ്പോഴും അനുകൂലമാണ്. അതിനാല്‍തന്നെ വിനോദ സഞ്ചാരികള്‍ക്ക് ഇവിടേയ്ക്ക് എപ്പോഴും വരാം. വര്‍ഷത്തില്‍ മുഴുവന്‍ സമയവും പൂക്കള്‍ പൂക്കുന്നു എന്ന പ്രത്യേകതയും ഈ സ്ഥലത്തിനുണ്ട്.

മെഡിക്കല്‍ രംഗത്തെയും ഉന്നത വിദ്യാഭ്യാസ രംഗത്തെയും പ്രവര്‍ത്തനങ്ങള്‍ക്ക് ഡാലി യൂണിവേഴ്‌സിറ്റി ഇതിനകം പ്രശസ്തമാണ്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ കൂടുതലായും യൂണിവേഴ്‌സിറ്റിയിലേക്ക് ആകര്‍ഷിക്കാനും സില്‍ക്ക് റോഡ് പദ്ധതികൊണ്ട് സാധിക്കുമെന്നാണ് അധികൃതര്‍ കരുതുന്നത്.

യൂണിവേഴ്‌സിറ്റി വൈസ് പ്രസിഡന്റ് പ്രൊഫ. സയോബിംഗ് പറയുന്നതു പ്രകാരം നിലവില്‍ വിവിധ കോഴ്‌സുകളിലായി ഇന്ത്യയില്‍ നിന്നും 500 ലേറെ വിദ്യാര്‍ഥികള്‍ ഈ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്നുണ്ട്. പാക്കിസ്ഥാന്‍, നേപ്പാള്‍, ബംഗ്ലദേശ്, അമേരിക്ക, റഷ്യ, ബ്രിട്ടന്‍,, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും വിദ്യാര്‍ഥികള്‍ ഉണ്ട്.

ചൈനീസ് സര്‍ക്കാരിന്റെ കര്‍ശന നിയമങ്ങള്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ഡാലിയില്‍ സുരക്ഷിതമായ അന്തരീക്ഷമൊരുക്കുന്നു. ഇന്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി യൂണിവേഴ്‌സിറ്റിയുടെ പങ്കാളിത്ത സാധ്യതകള്‍ക്കായും ഇവര്‍ ശ്രമിക്കുന്നുണ്ട്. നിലവില്‍ ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയുമായി ഡാലി സഹകരിക്കുന്നുണ്ട്.

 

 

Comments

comments

Categories: FK News, World
Tags: China, Silk Road